പാകിസ്ഥാന് സെനറ്റില്‍ ആദ്യമായി ഒരു ഹിന്ദു ദളിത് യുവതി
gopika.gs
Updated: March 5, 2018, 12:30 AM IST
gopika.gs
Updated: March 5, 2018, 12:30 AM IST
ഇസ്ലാമബാദ്: ചരിത്രം രചിച്ച് പാകിസ്ഥാൻ സെനറ്റ്. ആദ്യമായി ഒരു ഹിന്ദു ദളിത് യുവതി പാകിസ്ഥാന് സെനറ്റില്‍ അംഗമായി. ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭാഗമായാണ് ഹിന്ദു യുവതിയായ കൃഷ്ണ കുമാരി കൊല്‍ഹി ഉപരിസഭയില്‍ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്.
വനിതാന്യൂനപക്ഷ സംവരണ സീറ്റായ സിന്ധു പ്രവിശ്യയിലെ താർ മേഖലയില്‍ നിന്നാണ് ഈ മുപ്പത്തിയൊമ്പതുകാരി
തെരഞ്ഞെടുക്കപ്പട്ടത്. രാജ്യത്തെ ആദ്യ ദളിത് വനിത സെനറ്ററാണ് കൃഷ്ണകുമാരിയെന്ന് പി.പി.പി അവകാശപ്പെട്ടു.
താലിബാനുമായി ബന്ധമുള്ള മൗലാന സമിഉള്‍ ഹഖിനെ പരാജയപ്പെടുത്തിയാണ് കൃഷ്ണകുമാരി വിജയിച്ചത്.
രത്ന ഭഗ്വന്ദാസിനെ നേരത്തെ പിപിപി ആദ്യ ഹിന്ദു സെനറ്ററായി തിരഞ്ഞെടുത്തിരുന്നു.കര്‍ഷകനായ ജുഗ്നോ കോല്‍ഹിയുടെ മകളാണ് കൃഷ്ണ കുമാരി കൊല്‍ഹി. പതിനാറാം വയസില്‍ ലാല്‍ചന്ദ്
എന്നയാളുമായി വിവാഹിതയായി. ഇടക്കാലത്ത് മുടങ്ങിയ പഠനം 2013-ല്‍ സിന്ധ് യൂണിവേഴ്സിറ്റിയില്‍ നിന്ന്
സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദം എടുത്ത് പൂര്‍ത്തിയാക്കി. നിലവിൽ, താര് മേഖലയില്‍ പാര്‍ശ്വവര്‍ക്കരിക്കപ്പെട്ട
സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരികയാണ് കൃഷ്ണകുമാരി .
വനിതാന്യൂനപക്ഷ സംവരണ സീറ്റായ സിന്ധു പ്രവിശ്യയിലെ താർ മേഖലയില്‍ നിന്നാണ് ഈ മുപ്പത്തിയൊമ്പതുകാരി
തെരഞ്ഞെടുക്കപ്പട്ടത്. രാജ്യത്തെ ആദ്യ ദളിത് വനിത സെനറ്ററാണ് കൃഷ്ണകുമാരിയെന്ന് പി.പി.പി അവകാശപ്പെട്ടു.
Loading...