നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ആകാശത്ത് നിന്നും വീണ ഭീമൻ ഐസ് കഷ്ണം വീണ് വീടിന്റെ മേൽക്കൂര തകർന്നു; പിന്നിൽ അന്യഗ്രഹ ജീവികളോ?

  ആകാശത്ത് നിന്നും വീണ ഭീമൻ ഐസ് കഷ്ണം വീണ് വീടിന്റെ മേൽക്കൂര തകർന്നു; പിന്നിൽ അന്യഗ്രഹ ജീവികളോ?

  ഭീതിപ്പെടുത്തുന്ന സംഭവമാണ് ഇത് എന്നും ഐസ് എവിടെ നിന്നും വന്നതായിരിക്കും എന്ന സംശയവുമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.

  Image: Martin County Sheriff's Office/Facebook

  Image: Martin County Sheriff's Office/Facebook

  • Share this:
   വീടിന്റെ മേൽക്കൂര തകർത്ത് വീടിനുള്ളിൽ ഭീമൻ ഐസ് കഷ്ണം പതിച്ചതിന്റെ ഞെട്ടലിലാണ് ഫ്ലോറിഡയിലെ പ്രദേശവാസികൾ. മേൽക്കൂരയിൽ വലിയ ദ്വാരം ഉണ്ടാക്കി ഐസ് കഷ്ണം പതിച്ചതിൽ അസ്വാഭാവിത ഉണ്ടെന്ന് പ്രദേശവാസികളും പറയുന്നു.

   മാർട്ടിൻ കൗണ്ടി ഷെരിഫിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ്‌ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തകർന്ന മേൽക്കൂരയും ഐസിന്റെ ഭാഗവും പോസ്റ്റിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമാന്യം വലിയ ദ്വാരം ഉണ്ടാക്കിയാണ് ഐസ് വീടിന് മുൻ ഭാഗത്തുള്ള മേൽക്കൂരയിലൂടെ പതിച്ചിരിക്കുന്നത്. വീഴ്ചയിൽ ഐസ് ചിന്നി ചിതറിയിട്ടുണ്ടെങ്കിലും വലിയ ഭാഗങ്ങൾ ഫോട്ടോയിൽ കാണാം. ഭീതിപ്പെടുത്തുന്ന സംഭവമാണ് ഇത് എന്നും ഐസ് എവിടെ നിന്നും വന്നതായിരിക്കും എന്ന സംശയവുമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.

   സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നും സമാനമായ സംഭവം മേഖലയിൽ മറ്റ് എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മാർട്ടിൻ കൗണ്ടി ഷെരിഫിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റ് പറയുന്നു. എന്നാൽ എവിടെ നിന്നാണ് ഇത്രയും വലിയ ഐസ് കഷ്ണം വീടിനുള്ളിൽ പതിച്ചത് എന്ന കാര്യം അറിയില്ലെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.

   സോഷ്യൽ മീഡിയയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇത് സബന്ധിച്ച് ഉയരുന്നത്. ഐസ് കഷണം വിമാനത്തിൽ നിന്നും പതിച്ചതാകാനാണ് സാധ്യത എന്നാണ് ഒരു വിഭാഗം പറയുന്നത്. കൊമേഴ്സ്യൽ വിമാനങ്ങളിൽ ഉണ്ടാകുന്ന ചോർച്ച കാരണം ഇത്തരത്തിൽ ഐസ് കഷണങ്ങൾ താഴേക്ക് പതിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇവർ പറയുന്നു. എവിടെ നിന്ന് വന്നതായാലും ഏറെ അപകടകരമായ ഒന്നാണിതെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. വീടിന്റെ മേൽക്കൂര പോലും തകർത്ത് വരുന്ന ഐസ് കഷണങ്ങൾ ആളുകളുടെ ജീവനെടുക്കും എന്നും ഇവർ പറയുന്നു. ഇൻഷുറൻസ് ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങൾ എങ്ങനെ പറഞ്ഞ് മനസിലാക്കിപ്പിക്കും എന്നായിരുന്നു വേറെ ചിലരുടെ കമന്റുകൾ.

   You may also like:സ്വന്തം വീട് അക്വേറിയമാക്കി മാറ്റി യുവാവ്; പടുകൂറ്റൻ അക്വേറിയത്തിന് ചെലവായത് 20 ലക്ഷം രൂപ

   ഇത് ആദ്യമായി അല്ല ഇത്തരത്തിൽ ഐസ് കഷണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. മേഗക്രയോമെറ്ററസ് എന്ന പേരിൽ ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തിൽ ഇന്റർനെറ്റിൽ എപ്പോഴും സംവാദങ്ങൾ നടക്കുന്നുണ്ട്. അന്തരീക്ഷ പ്രക്രിയകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരിൽ ചിലർ വിമാനങ്ങളിൽ നിന്നും അല്ലാതെ തന്നെ ഇത്തരം സംഭവങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് പറയുന്നു. അതേസമയം തന്നെ പ്രകൃതിയിൽ ഉണ്ടാകുന്ന സ്വാഭാവികമായ കാര്യമാണിതെന്നും അസ്വാഭാവികമായി ഒന്നും ഇല്ലെന്നും ചിലർ വാദിക്കുന്നു.

   ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വിരൽ ചൂണ്ടുന്നതാണ് ഇത്തരം ഐസ് വീഴ്ച്ചകളെന്ന് സ്പാനിഷ് ജിയോളജിസ്റ്റ് പ്രഫ. ജീസസ് മാർട്ടിൻസ് അഭിപ്രായപ്പെടുന്നു. വ്യക്തമായ അന്തരീക്ഷത്തിൽ വലിയ ഐസ് പാളി രൂപപ്പെടുന്നതിനുള്ള സാധ്യത ഇല്ല എന്നാതാണ് ഇതിനായി അദ്ദേഹം ചൂണ്ടി കാണിക്കുന്നത്. അതിനിടെ അന്യഗ്രഹജീവികളാണ് ഇതിന് കാരണമെന്ന് വിശ്വിക്കുന്നവരും കുറവല്ല.
   Published by:Naseeba TC
   First published:
   )}