• HOME
  • »
  • NEWS
  • »
  • world
  • »
  • Solar Eclipse | ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഡിസംബർ നാലിന്; എങ്ങനെ തത്സമയം കാണാം?

Solar Eclipse | ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഡിസംബർ നാലിന്; എങ്ങനെ തത്സമയം കാണാം?

കഴിഞ്ഞ മാസം നവംബർ 19 നായിരുന്നു 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നടന്നത്.

  • Last Updated :
  • Share this:
    ഈ വർഷത്തെ അവസാന സൂര്യഗ്രഹണമാണ് (Solar eclipse) ഡിസംബർ നാലിന് വരാനിരിക്കുന്നത്. ചന്ദ്രൻ (Moon) സൂര്യനും (Sun) ഭൂമിക്കും ( Earth) ഇടയിൽ വരുകയും ഇത് ഭൂമിയിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ സംഭവിക്കുന്ന സമയത്ത് ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുകയും ഭൂമിയിലെ ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശം ലഭിക്കാതെ വരുകയും ചെയ്യും.

    ഒരു സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കണമെങ്കിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ (direct line) വരണം. സൂര്യഗ്രഹണം ഭൂമിയിൽ പതിക്കുമ്പോൾ ചന്ദ്രന്റെ നിഴലിന്റെ മധ്യത്തിൽ വരുന്ന പ്രദേശത്ത് സമ്പൂർണ ഗ്രഹണം കാണാൻ സാധിക്കും. അതുപോലെ സൂര്യഗ്രഹണ സമയത്ത് ആകാശം അരുണോദയത്തെപ്പോലെയോ സന്ധ്യ പോലെയോ ഇരുണ്ടതായി കാണപ്പെടും. സമ്പൂർണ സൂര്യഗ്രഹണം പതിക്കുന്ന സ്ഥലങ്ങളിലുള്ള ആളുകൾക്ക് സൂര്യന്റെ പുറംഭാഗം (corona ) നന്നായി കാണാൻ കഴിയും.

    സൂര്യന്റെ ഏറ്റവും തിളക്കമുള്ളതും പുറമെയുള്ളതുമായ ഭാഗമാണ് കൊറോണ എന്നറിയപ്പെടുന്നത്. വരാനിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം അന്റാർട്ടിക്കയിലോ ദക്ഷിണാർദ്ധഗോളത്തിലോ മാത്രമേ ദൃശ്യമാകുകയുള്ളൂ. നാസയുടെ (NASA) അഭിപ്രായത്തിൽ, ചില സ്ഥലങ്ങളിലെ ആളുകൾക്ക് സമ്പൂർണ സൂര്യഗ്രഹണം കാണാൻ കഴിയില്ലെങ്കിലും ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടും. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരാത്തപ്പോഴാണ് ഭാഗിക സൂര്യഗ്രഹണം (partial solar eclipse) സംഭവിക്കുന്നത്.

    സൂര്യന്റെ ഉപരിതലത്തിന്റെ ചില ഭാഗങ്ങളിൽ ഇരുണ്ട നിഴൽ കാണപ്പെടും. സെയിന്റ് ഹെലെന, നമീബിയ, ലെസോത്തോ, ദക്ഷിണാഫ്രിക്ക, സൗത്ത് ജോർജിയ, സാൻഡ് വിച്ച് ദ്വീപുകൾ, ക്രോസെറ്റ് ദ്വീപുകൾ, ഫാക് ലാൻഡ് ദ്വീപുകൾ, ചിലി, ന്യൂസിലാന്റ്, ഓസ് ട്രേലിയ എന്നിവിടങ്ങളിലെ ആളുകൾക്ക് ഡിസംബർ നാലിന് ഭാഗിക സൂര്യഗ്രഹണം കാണാൻ കഴിയുമെന്ന് നാസ റിപ്പോർട്ട് ചെയ്തു. എന്നാൽ സൂര്യഗ്രഹണത്തെ നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് കാണരുത്. ഭാഗിക സൂര്യഗ്രഹണം വീക്ഷിക്കുമ്പോൾ ഒരാൾ സോളാർ ഗ്ലാസ്സോ എക്ലിപ്സ് ഗ്ലാസ്സോ (Eclipse glasses).ധരിക്കണം.

    ഈ സ്ഥലങ്ങളിൽ താമസിക്കാത്തവർക്കും സൂര്യഗ്രഹണം ലൈവ് ആയി കാണാൻ സാധിക്കും. ആകാശം തെളിഞ്ഞതും കാലാവസ്ഥ അനുകൂലവുമാണെങ്കിൽ അന്റാർട്ടിക്കയിലെ യൂണിയൻ ഗ്ലേസിയറിൽ നിന്നുള്ള സമ്പൂർണ സൂര്യഗ്രഹണം യൂട്യൂബിലും പിന്നെ nasa.gov/live ലും സ്ട്രീം ചെയ്യും. തത്സമയ സ്ട്രീം രാവിലെ 1:30 ന് EST (ഉച്ചക്ക് 12 മണിക്ക് IST) ആരംഭിക്കും. ഇന്ത്യയിലുള്ളവർക്ക് ഗ്രഹണം രാത്രി 12.30 ന് കാണാൻ സാധിക്കും. രാത്രി 01.03 ന് ആരംഭിച്ച് 01.36 ന് ഇത് അവസാനിക്കും.

    കഴിഞ്ഞ മാസം നവംബർ 19 നായിരുന്നു 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നടന്നത്. സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
    Published by:Jayesh Krishnan
    First published: