HOME /NEWS /World / World Poetry Day 2021 | ലോക കവിതാ ദിനത്തിൽ കവിതകളുടെ പ്രാധാന്യത്തെക്കുറിച്ചറിയാം

World Poetry Day 2021 | ലോക കവിതാ ദിനത്തിൽ കവിതകളുടെ പ്രാധാന്യത്തെക്കുറിച്ചറിയാം

യുണൈറ്റഡ് നേഷൻസ് എഡ്യുക്കേഷണൽ, സയന്‍റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO) ആണ് ലോക കവിത ദിനം എന്ന ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്

യുണൈറ്റഡ് നേഷൻസ് എഡ്യുക്കേഷണൽ, സയന്‍റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO) ആണ് ലോക കവിത ദിനം എന്ന ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്

യുണൈറ്റഡ് നേഷൻസ് എഡ്യുക്കേഷണൽ, സയന്‍റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO) ആണ് ലോക കവിത ദിനം എന്ന ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്

  • Share this:

    കവിതകൾ കേൾക്കാത്തവരും ആസ്വദിക്കാത്തവരുമായി ആരുമുണ്ടാവില്ല. പ്രണയം, വിരഹം, വിപ്ലവം, സംസ്കാരം എന്തും ഏതും കവിതകളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. പ്രണയദിനം, പുസ്തക ദിനം, പരിസ്ഥിതി ദിനം എന്നൊക്കെ പോലെ കവിതകൾക്ക് മാത്രമായി ഒരു ദിനമുണ്ട്. മാർച്ച് 21 ആണ് ലോക കവിതാദിനമായി ആഘോഷിക്കപ്പെടുന്നത്.

    യുണൈറ്റഡ് നേഷൻസ് എഡ്യുക്കേഷണൽ, സയന്‍റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO) ആണ് ലോക കവിത ദിനം എന്ന ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്. 1999 ൽ പാരീസിൽ നടന്ന സമ്മേളനത്തിലാണ് മാർച്ച് 21 ലോക കവിതാ ദിനമായി കൊണ്ടാടാനുള്ള തീരുമാനം ഉണ്ടാകുന്നത്. ലോകമെമ്പാടുമുള്ള കവികളെയും കവിതകളെയും അഭിനന്ദിക്കാനും പിന്തുണയ്ക്കാനുമുള്ള ഒരു ദിനം എന്ന ലക്ഷ്യം വച്ചാണ് കവിതാ ദിനം ആഘോഷിക്കപ്പെടുന്നത്.

    കുഞ്ഞുമക്കൾക്ക് ആദ്യമായി ഒരു കവിത പഠിപ്പിക്കാൻ ഒരു ദിനം അതുമല്ലെങ്കിൽ കവിതകളുടെ ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ടുവരാൻ ദിനം എന്നൊക്കെ ഇത് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ലോകത്തിന്‍റെ പലഭാഗങ്ങളിലും കഫേകളിലും ബുക്ക് സ്റ്റോറുകളിലുമൊക്കെ കവികൾക്ക് തങ്ങളുടെ കവിത അവതരിപ്പിക്കാനായി പ്രത്യേക പരിപാടികളും ഈ ദിവസത്തിൽ സംഘടിപ്പിക്കാറുണ്ട്.

    Also Read-International Day of Forests 2021 | അന്താരാഷ്ട്ര വനദിനത്തിന്‍റെ ചരിത്രവും പ്രാധാന്യവും

    ലോക കവിതാ ദിനം- ചരിത്രം

    1999 നവംബറില്‍ പാരീസിൽ നടന്ന തങ്ങളുടെ മുപ്പതാം സെഷനിലാണ് മാർച്ച് 21 ലോക കവിതാ ദിനമായി ആഘോഷിക്കാന്‍ യുനെസ്കോ തീരുമാനിച്ചത്. 2000 മാർച്ച് 21 നാണ് ആദ്യ കവിതാ ദിനം ആഘോഷിച്ചത്. കല-സാംസ്കാരിക രംഗത്ത് കവിതകളുടെ സ്ഥാനം തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു ആദ്യ കവിത ദിനം കൊണ്ടാടിയത്.

    പിന്തുണ, പ്രതിഷേധം, വിപ്ലവം, പ്രണയം എന്നിങ്ങനെ പല വിഷയങ്ങൾ പ്രകടിപ്പിക്കാൻ കവിത ഒരു മാധ്യമമാകാറുണ്ട്.

    ലോക കവിതാ ദിനം- പ്രാധാന്യം

    കവിത ചൊല്ലലിന്‍റെ വാമൊഴി പാരമ്പര്യത്തിലേക്കുള്ള തിരിച്ചുവരവിനെ പ്രോത്സാഹിപ്പിക്കുന്ന ദിനമാണിത്. പെയിന്റിംഗ്, നൃത്തം, പാട്ടുകൾ എന്നിവയുൾപ്പെടെ കവിതയും മറ്റ് ആവിഷ്‌കാരങ്ങളും തമ്മിലുള്ള ബന്ധത്തെയും ഇത് തുറന്നു കാട്ടുന്നു.

    കാലങ്ങളായി പ്രസക്തമായി നിൽക്കുന്ന ഒരു പ്രകടനമാർഗമാണ് കവിതകൾ. പതിനെട്ടാം നൂറ്റാണ്ടായാലും ഇന്നായാലും കവിതകൾ ഒരേ പ്രാധാന്യത്തോടെ അതേ പൊരുളിൽ തന്നെ കാലങ്ങളോളം നമുക്ക് ചൊല്ലാൻ കഴിയും. അത് തന്നെയാണ് കവിതകളുടെ പ്രത്യേകതയും

    First published:

    Tags: Poem, Poems, Poet