നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'എന്റെ രാജ്യത്തെ വെറുതെ വിടൂ'; ബാഗ്ദാദിയോട് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന

  'എന്റെ രാജ്യത്തെ വെറുതെ വിടൂ'; ബാഗ്ദാദിയോട് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന

  ചെറുരാജ്യങ്ങളെ ലക്ഷ്യംവെച്ചു കൊണ്ടുള്ള പുതിയ തന്ത്രം ഇസ്ലാമിക് സ്റ്റേറ്റ് ആരംഭിച്ചതായി സിരിസേന മുന്നറിയിപ്പ് നൽകി.

  Sri Lankan president Maithripala Sirisena. (Reuters)

  Sri Lankan president Maithripala Sirisena. (Reuters)

  • Last Updated :
  • Share this:
   കൊളംബോ: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ബക്കർ അൽ ബാഗ്ദാദിയോട് തന്റെ രാജ്യത്തെ വെറുതെ വിടാൻ ആവശ്യപ്പെട്ട് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന.

   ഈസ്റ്റർ ദിനത്തിൽ 253 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകൾ പ്രതികാരത്തിന്റെ ഭാഗമായി നടത്തിയതാണെന്ന് ബാഗ്ദാദി വ്യക്തമാക്കയിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സിരിസേന എത്തിയത്.

   also read: ഇന്ത്യയിലെ സൈബർ ഗ്രൂപ്പുകൾ NIA നിരീക്ഷണത്തിൽ; തീവ്രവാദ ബന്ധമുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ പിടിവീഴും

   ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അവസാന ശക്തി കേന്ദ്രമായ ബാഗസ് നഷ്ടമായതിന്റെ പ്രതികാരമായിരുന്നു ശ്രീലങ്കയിലുണ്ടായ ആക്രമണം എന്നാണ് ബാഗ്ദാദി പറഞ്ഞത്. ചെറുരാജ്യങ്ങളെ ലക്ഷ്യംവെച്ചു കൊണ്ടുള്ള പുതിയ തന്ത്രം ഇസ്ലാമിക് സ്റ്റേറ്റ് ആരംഭിച്ചതായി സിരിസേന മുന്നറിയിപ്പ് നൽകി. സ്കൈ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   കഴിഞ്ഞ ദശകങ്ങളായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലനത്തിനായി വിദേശത്തേക്ക് പോയിട്ടുള്ള ശ്രീലങ്കക്കാരുടെ ചെറുസംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന് ഒരു സന്ദേശമുണ്ട്, എന്റെ രാജ്യത്തെ വെറുതെ വിടൂ- സിരിസേന പറഞ്ഞതായി സ്കൈന്യൂസ് വ്യക്തമാക്കിയിരിക്കുന്നു.

   ബാഗ്ദാദിയുടെ സന്ദേശമടങ്ങുന്ന വീഡ‍ിയോ തിങ്കളാഴ്ചയാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടത്.

   First published:
   )}