നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇടതുപക്ഷം തകര്‍ത്തു; ഗ്രീൻലാൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജയം

  ഇടതുപക്ഷം തകര്‍ത്തു; ഗ്രീൻലാൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജയം

  ആർടിക് ദ്വീപിൽ യൂറേനിയവും മറ്റു ലോഹങ്ങളും ഖനനം ചെയ്യാനുള്ള അന്താരാഷ്ട്ര പദ്ധതിയ്ക്ക് എതിരെ പോരാടുന്ന പാർട്ടിയാണ് കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ്

  Image: Reuters

  Image: Reuters

  • Share this:
   ഗ്രീൻലാന്റ് തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ് പാർട്ടി മൂന്നിലൊന്നിൽ കൂടുതൽ വോട്ടുകൾ നേടി ഏറ്റവും വലിയ പാർട്ടിയായി. 31 സീറ്റുകളുള്ള ഗ്രീൻലാൻഡ് നാഷണൽ അസ്സംബ്ലിയിൽ 37% വോട്ട് നേടിക്കൊണ്ടാണ് 12 സീറ്റിലും വിജയം വരിച്ചത്.

   ആർടിക് ദ്വീപിൽ യൂറേനിയവും മറ്റു ലോഹങ്ങളും ഖനനം ചെയ്യാനുള്ള അന്താരാഷ്ട്ര പദ്ധതിയ്ക്ക് എതിരെ പോരാടുന്ന പാർട്ടിയാണ് കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ്. പ്രധാന എതിരാളിയായ ഭരണകക്ഷി സെന്റർ ലെഫ്റ്റ്ഫോർവേഡ് സ്യുമിറ്റ് പാർട്ടി 29% വോട്ടും10 സീറ്റുകളും നേടി രണ്ടാം സ്ഥാനത്തെത്തി.

   രാജ്യത്തെ പരിസ്ഥിതി ദുര്‍ബലമേഖലയിലെ ഖനനം എതിര്‍ക്കുന്ന കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ് പാർട്ടിയുടെ നിലപാടിന് ലഭിച്ച അംഗീകാരമായി ഈ ജനവിധി മാറിയിരിക്കുകയാണ്.

   ഗ്രീൻലാൻഡിന്‌ 1979ൽ സ്വതന്ത്ര പദവി ലഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് സ്യുമിറ്റ് പാർടിക്ക് ഭരണം നഷ്ടമാകുന്നത്. ജനങ്ങളുടെ ജീവിത സാഹചര്യവും ആരോഗ്യവും പരിസ്ഥിതിയും സംബന്ധിച്ച പ്രശ്നങ്ങളുമാണ് തെരഞ്ഞെടുപ്പിൽ ചർച്ചയായ പ്രധാന പ്രശ്നങ്ങളെന്ന് കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ് പാർട്ടി നേതാവ് മ്യൂട്ട് ബോറപ് എഗ്ഡെ പറഞ്ഞതായി ഗ്രീൻലാൻഡ് പബ്ലിക് ബ്രോഡ്കാസ്റ്റർ ആയ കെ എൻ ആർ റിപ്പോർട്ട് ചെയ്യുന്നു.

   Also Read-വിവാഹത്തിന് വരൻ എത്തിയത് ട്രൗസർ ധരിച്ച്; ഒടിഞ്ഞ കൈയ്യും പരിക്കുകളും കണ്ടിട്ടും ഭാവവ്യത്യാസമില്ലാതെ വധുവും

   തെക്കൻ ഗ്രീൻലാൻഡിൽ ഖനി പ്രവർത്തിപ്പിക്കാൻ അനുമതി തേടുന്ന ചൈനീസ് ഉടമസ്ഥതയിലുള്ള, ഓസ്‌ട്രേലിയ ആസ്താനമായ ഗ്രീൻലാൻഡ് മിനറൽസ് ആസൂത്രണം ചെയ്യുന്ന അന്താരാഷ്ട്ര ഖനനപദ്ധതിയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം. യുറേനിയം അല്ലാതെ ചൈനയ്ക്ക് പുറത്തുള്ള, അപൂർവ ഭൗമലോഹങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം ഗ്രീൻലാൻഡിലെ ഖനികളിലാണ് ഉള്ളതെന്ന് കണക്കാക്കപ്പെടുന്നു.

   Also Read-"ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ" എന്ന പേരിലുള്ള സേവനങ്ങൾക്ക് ജനപ്രീതിയേറുന്നു; സൂക്ഷിച്ചില്ലെങ്കിൽ കടക്കാരനാകും

   ഇത് ഈ ലോഹങ്ങളുടെ ആഗോള ഉത്പാദനത്തിന്റെ 90 ശതമാനത്തോളം വരും. ഈ സവിഷേതയാണ് ഗ്രീൻലാൻഡിലെ പ്രകൃതി വിഭവങ്ങളോടുള്ള അന്താരാഷ്ട്ര താത്പര്യത്തിന് പിന്നിലെ കാരണം.
   ഖനന പദ്ധതിയോട് കരുതലോടെയങ്കിലും അനുകൂലമായ നിലപാടാണ് സ്യൂമിറ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, എഗഡെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഖനന പദ്ധതിയ്‌ക്കെതിരായുള്ള പാർട്ടിയുടെ നിലപാട് ഊന്നിപ്പറയുകയും പരിസ്ഥിതി സംബന്ധമായ കാരണങ്ങളുടെ പേരിൽ ഈ പദ്ധതി അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

   ജനങ്ങളുടെ ആശങ്ക നമ്മൾ മനസിലാക്കണമെന്നും യുറേനിയം ഖനനത്തെ എതിർക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.
   പാർലമെന്റിൽ കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനാകും കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ് പാർട്ടി ശ്രമിക്കുക.
   Published by:Naseeba TC
   First published:
   )}