ചുവപ്പണിഞ്ഞ് മെക്സിക്കോ; ഏഴു പതിറ്റാണ്ടിന് ശേഷം ഇടതുപക്ഷം അധികാരത്തിൽ

News18 Malayalam
Updated: December 2, 2018, 3:14 PM IST
ചുവപ്പണിഞ്ഞ് മെക്സിക്കോ; ഏഴു പതിറ്റാണ്ടിന് ശേഷം ഇടതുപക്ഷം അധികാരത്തിൽ
  • Share this:
മെക്​സിക്കോ സിറ്റി: ഏഴു പതിറ്റാണ്ടുകൾക്കുശേഷം മെക്​സിക്കോയിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തി. ഇടതു നേതാവ്‌ ആൻഡ്രെസ്​ മാനുവൽ ലോപസ്​ ഒബ്രദോർ(അംലോ) മെക്സിക്കോയുടെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് 65കാരനായ​ ഒബ്രഡോർ വിജയിച്ചത്​. എതിരാളിയായ മുൻ പ്രസിഡൻറ്​ എൻറിക്​ പെന നീറ്റോക്ക്​ 24 ശതമാനം വോട്ടുകൾ മാത്രമാണ്​ ലഭിച്ചത്​. നവലിബറൽ സാമ്പത്തിക നയത്തിനും അമേരിക്കയ്ക്കുമെതിരെ കടുത്ത നിലപാട് സ്വീകരിച്ച നേതാവ് കൂടിയാണ് ഒബ്രദോർ. മുൻ മെക്​സിക്കോ സിറ്റി മേയർ ആയിരുന്നപ്പോൾ സ്വീകരിച്ച ജനപ്രിയ നയങ്ങളുടെ പിൻബലത്തിലാണ് ഒബ്രദോർ പൊതുതെരഞ്ഞെടുപ്പിൽ വൻ ജയം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം പ്രൌഢഗംഭീരമായ ചടങ്ങിലായിരുന്നു ഒബ്രദോറിന്‍റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞക്കു ശേഷം രാജ്യത്തെ അഭിസംബോധനചെയ്‌ത ഒബ്രദോർ മുൻ ഭരണകൂടം സ്വീകരിച്ച നവലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ചു. നവലിബറലിസം ഒരു വലിയ ദുരന്തമായിത്തീർന്നിരിക്കുകയാണ്‌. നമ്മെ രക്ഷിക്കാനെന്ന പേരിൽ അവതിരിപ്പിച്ച ഊർജനയപരിഷ്‌കരണം രാജ്യത്തെ ഇന്ധന ഉൽപ്പാദനം കുറച്ചു. ഇന്ധന‐വൈദ്യുതി നിരക്ക് വൻതോതിൽ കൂടാനും ഇത് ഇടയാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിമിനലുകളെ പിടികൂടാൻ ഹൈടെക്ക് സൂപ്പർകാറുമായി ദുബായ് പൊലീസ്

പതിറ്റാണ്ടുകളായി രാജ്യത്തെ പിന്നോട്ടടിച്ച അഴിമതിക്കും ദാരിദ്ര്യവും പരിഹരിക്കുകയാണ് തന്‍റെ ആദ്യ ലക്ഷ്യമെന്ന ഒബ്രദോർ പ്രഖ്യാപിച്ചു. വർഷങ്ങളായി രാജ്യം നേരിടുന്ന ആഭ്യന്തര കലാപങ്ങൾക്ക് അറുതിവരുത്തുമെന്നും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ മാന്യമായി ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ മെക്​സിക്കൻ അഭയാർഥികളുടെ സുരക്ഷയിൽ ഊന്നിയ ബന്ധമാണ്​ തങ്ങൾ ആഗ്രഹിക്കുന്നതെന്നും​ ഒബ്രദോർ ചടങ്ങിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികൾ വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്നും, അത് നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെനിസ്വേലൻ പ്രസിഡൻറ്​ നികോളാസ്​ മഡൂറോ, യുഎസ്​ വൈസ്​ പ്രസിഡൻറ്​ മൈക്​ പെൻസ്​, ഒബ്രദോറിന്റെ അടുത്ത സുഹൃത്തും ബ്രിട്ടീഷ്​ ലേബർ പാർടി നേതാവുമായ ജെറമി കോർബിൻ, ഡോണൾഡ്‌ ട്രംപി​ന്റെ മകൾ ഇവാൻക ട്രംപ്​ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
First published: December 2, 2018, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading