Lenin@150 | ലോകത്തിന്‍റെ ചുവപ്പു സ്വപ്നങ്ങൾക്ക് നിറം പകർന്ന നേതാവ്

Lenin@150 | രണ്ടുതവണ വെടിയേറ്റിട്ടും തുടർച്ചയായ പക്ഷാഘാതങ്ങളുണ്ടായിട്ടും പോരാടിയ നേതാവ്. ലോകത്തെ വിപ്ലവസ്വപ്നങ്ങൾക്ക് നിറംപകർന്ന നേതാവിന്‍റെ 150-ാം ജന്മവാർഷിക ദിനമാണിന്ന്.

Anuraj GR | news18-malayalam
Updated: April 22, 2020, 10:50 AM IST
Lenin@150 | ലോകത്തിന്‍റെ ചുവപ്പു സ്വപ്നങ്ങൾക്ക് നിറം പകർന്ന നേതാവ്
Lenin
  • Share this:
'കുറേക്കാലംകൂടി ലെനിൻ ജീവിച്ചിരുന്നെങ്കിൽ (54 വയസ്സ് തികയുന്നതിനുമുമ്പ്‌ അദ്ദേഹം മരണമടഞ്ഞു) റഷ്യയുടെയും യൂറോപ്പിന്റെയും ലോകത്തിന്റെയും ചരിത്രം ഒരുപക്ഷേ കൂടുതൽ പുരോഗമനപരവും ഉള്ളുറപ്പുള്ളതും ആകുമായിരുന്നു'- ഫിദൽ കാസ്ട്രോ റഷ്യൻ വിപ്ലവനേതാവ് ലെനിനെ കുറിച്ച് പറഞ്ഞ വാക്കുളാണിത്. നിരവധി വധശ്രമങ്ങളെ അതിജീവിച്ച ലോകനേതാക്കളിൽ ഒരാളായിരുന്നു ലെനിൻ. രണ്ടുതവണ വെടിയേറ്റിട്ടും തുടർച്ചയായ പക്ഷാഘാതങ്ങളുണ്ടായിട്ടും പോരാടിയ നേതാവ്. ലോകത്തെ വിപ്ലവസ്വപ്നങ്ങൾക്ക് നിറംപകർന്ന നേതാവിന്‍റെ 150-ാം ജന്മവാർഷിക ദിനമാണിന്ന്.

ജനിച്ചത് യാഥാസ്ഥിതിക കുടുംബത്തിൽ

റഷ്യയിലെ സിംബിർസ്കിൽ (ഇന്ന് ഉല്യനോവ്‌സ്ക്‌) 1870 ഏപ്രിൽ 22-നാണ് വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ ജനിക്കുന്നത്. പൊതുവെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്ന ലെനിനെ കുട്ടിക്കാലം മുതൽക്കേ കാറൽ മാർക്സിന്‍റെ ദർശനങ്ങളോട് അടുപ്പിച്ചത് മൂത്ത ജ്യേഷ്ഠനായ അലക്സാണ്ടർ ഉല്യനോവ്‌ ആയിരുന്നു. എന്നാൽ സാർ ചക്രവർത്തി അലക്സാണ്ടർ മൂന്നാമനെതിരായി തീവ്രവാദി പ്രവർത്തനത്തിൽ ഏർപ്പെട്ടതിന്‌ അലക്സാണ്ഡർ ഉല്യനോവിനെ തൂക്കിക്കൊന്നു. തൊട്ടുപിന്നാലെ ലെനിന്‍റെ സഹോദരിയെ അന്ന് നാടുകടത്തുകയുമുണ്ടായി. ചെറുപ്പത്തിലുണ്ടായ ഈ രണ്ട് സംഭവങ്ങൾ ലെനിന്‍റെ ജീവിതം കൂടുതൽ തീക്ഷ്മാക്കിമാറ്റി. കഴ്സൺ സർവ്വകലാശാലയിലെ പഠനകാലത്ത് മാർക്സിസത്തിലേക്ക് തിരിഞ്ഞ ലെനിൻ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയുമൊക്കെ ചെയ്തു.

സാർ ഭരണത്തിനെതിരെ പോരാടി വിപ്ലവപ്രസ്ഥാനത്തിൽ

വൈകാതെ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകജോലിയിൽ പ്രവേശിച്ചു. ജർമൻ, ഗ്രീക്ക്‌, ഇംഗ്ലീഷ്‌ ഭാഷകളിൽ പ്രാവീണ്യം നേടിയ ലെനിൻ സാർ ഭരണത്തിനെതിരെ വിപ്ലവപ്രസ്ഥാനങ്ങളിൽ അണിചേർന്ന് പ്രവർത്തനം തുടങ്ങി. രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം ലെനിൻ എന്ന പേരിൽ അദ്ദേഹം പുസ്തങ്ങളെഴുതുകും ചെയ്തു. 1895ല്‍ ലെനിനെ അറസ്റ്റ്ചെയ്തു. ഒരു വര്‍ഷത്തേയ്ക്ക് സിബേറിയയിലെ ഷൂഷെന്‍സ്കോ എന്ന സ്ഥലത്തേയ്ക്ക് നാടു കടത്തുകയും ചെയ്തു. റഷ്യയിൽ നിയമനടപടികൾ ശക്തമായതോടെ അദ്ദേഹം ഇടക്കാലത്ത് സ്വിസ്റ്റർലൻഡിലും ജർമ്മനിയിലുമായി ഭാര്യയ്ക്കൊപ്പം താമസിച്ചു.

പാർട്ടി രണ്ടായപ്പോൾ ബോൾഷെവിക്കുകൾക്കൊപ്പം

പിന്നീട് റഷ്യയിൽ മടങ്ങിയെത്തി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം ചേർന്നെങ്കിലും ഇന്ത്യയിൽ പിൽക്കാലത്തുണ്ടായതിന് സമാനമായി അവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയും രണ്ടായി. അതിൽ ബോൾഷെവിക് വിഭാഗത്തിന്‍റെ നേതാവായിരുന്നു ലെനിൻ. സീനോവീവ്, ജോസഫ് സ്റ്റാലിൻ, നതാഷ്ദ കുപ്രസ്കായ, ലെവ് കാമനോവ് എന്നിവരും ബോൾഷെവിക്കുകളായിരുന്നു.

പാർട്ടി നേതൃത്വത്തിലേക്ക്

1906ല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1907ല്‍ സുരക്ഷാ കാരണങ്ങളാല്‍ ഫിന്‍ലാഡിൽ പോയി. വിപ്ലവപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി അദ്ദേഹം യൂറോപ്പിലുടനീളം യാത്ര ചെയ്തു. 1917 ഏപ്രില്‍ 16ന് സാര്‍ നിക്കോളാസ് രണ്ടാമന്‍റെ സ്ഥാനനഷ്ടത്തോടെ ലെനിന്‍ റഷ്യയിലെത്തി. ബോള്‍ഷെവിക് വിപ്ളവത്തിലും ഏപ്രില്‍ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവം

ഒക്ടോബറില്‍ താത്കാലിക സർക്കാരിനെതിരെ 'എല്ലാ അധികാരവും തൊഴിലാളികള്‍ക്ക്' എന്ന മുദ്രാവാക്യവുമായി ഒരു സായുധ വിപ്ളവം സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ലെനിന്‍ റഷ്യയിൽ മടങ്ങിയെത്തി. സാർ ഭരണത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാൻ ബോൾഷെവിക്കുകൾ കിണഞ്ഞുപരിശ്രമിച്ചു. ഒന്നാംലോകമഹായുദ്ധത്തിലെ റഷ്യയുടെ പരാജയം ഇതിന് കൂടുതൽ സഹായകരമായി. താൽക്കാലിക സർക്കാർ രൂപീകരിച്ചെങ്കിലും ബോൾഷെവിക്കുകൾ ആഭ്യന്തര പ്രക്ഷോഭം ശക്തമാക്കി.

1918ൽ തുടങ്ങിയ പോരാട്ടം 1920 അവസാനത്തോടെ വിജയത്തിലെത്തിക്കാൻ ലെനിന്‍റെ നേതൃത്വത്തിലുള്ള ചെമ്പടയ്ക്ക് സാധിച്ചു. നിക്കോളാസ് സാറിനെയും കുടുംബത്തെയും വധിച്ച് ബോൾഷെവിക്കുകൾ അധികാരം പിടിച്ചെടുത്തു. സ്വകാര്യ സ്വത്തവകാശം റദ്ദാക്കി, കൃഷിഭൂമി കർഷകർക്ക് വിട്ടു കൊടുത്തു. ഫാക്ടറികളിൽ തൊഴിലാളികൾക്കു നിയന്ത്രണം നൽകി. പുതിയ പാർട്ടികൾ നിരോധിച്ചു, പുതിയ ഒരു നിയമ വ്യവസ്ഥ കെട്ടിപ്പടുത്തി എന്നീ നടപടികളിലൂടെ ലെനിൻ പാർട്ടിക്കുള്ളിൽ കൂടുതൽ സ്വീകാര്യത നേടി.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
1819ല്‍ ലെനിന്‍ പീപ്പിള്‍സ് കമ്മിസാര്‍സ് ബൈ ദ റഷ്യന്‍ സോവിയറ്റ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1919 മാര്‍ച്ചില്‍ ലെനിനും മറ്റു ബോള്‍ഷെവിക് നേതാക്കളും ലോകത്തിലെ മറ്റു പല വിപ്ളവകാരികളെയും കണ്ടു. അവരുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണല്‍ രൂപീകരിച്ചു. ഇതിനിടയിൽ ലെനിൻ ആക്രമിക്കപ്പെട്ടു. മൂന്നുതവണ വെടിയേറ്റു അനാരോഗ്യത്തിലായി.

തുടരെ വധശ്രമം, പക്ഷാഘാതം എന്നിട്ടും തോൽക്കാതെ...

എന്നാൽ ഉൾപ്പാർട്ടി ഭിന്നത പിന്നീടുള്ള കാലം ലെനിന് കൂടുതൽ ദുഷ്ക്കരമാക്കി. അതിനൊപ്പം വലതുപക്ഷശക്തികളുടെ ആക്രമണവും. നിരന്തരമായി വധശ്രമങ്ങളെ അതിജീവിക്കേണ്ടിവന്നു. 1918 ജനുവരി 14 ന് പെട്രോഗ്രാഡിൽ വച്ച് അദ്ദേഹത്തിന്റെ കാറിനു നേരേ അജ്ഞാതനായ തോക്കുധാരി വെടിയുതിർത്തു. ഫ്രിറ്റ്സ് പ്ലാറ്റെൻ എന്ന സുഹൃത്ത് സം‍രക്ഷിച്ചതിനാൽ അപകടമേൽക്കാതെ രക്ഷപ്പെട്ടു. സാർ ചക്രവർത്തി വധിക്കപ്പെട്ട ശേഷം ഓഗസ്റ്റ് 30 ന് ഫാന്യ കാപ്ലാൻ എന്ന വിപ്ലവകാരിയായ യുവതി അദ്ദേഹത്തെ വെടിവച്ചു കൊല്ലാൻ ശ്രമം നടത്തി. രണ്ടു വെടിയുണ്ടകൾ ഏറ്റിട്ടും ലെനിൻ രക്ഷപ്പെട്ടു. മൂന്നാമത്തെ വെടിയേറ്റത് ലെനിനോടൊപ്പം നിന്നിരുന്ന സ്തീക്കായിരുന്നു. പക്ഷേ ഈ സംഭവത്തിനു ശേഷം അദ്ദേഹത്തിന് പഴയ ആരോഗ്യ നിലയിൽ തുടരാനായിരുന്നില്ല. വെടിയുണ്ട നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ പരാജയമായത് അദ്ദേഹത്തെ രോഗശയ്യയിലാക്കി

പോരാട്ടം അവസാനംവരെ

പിന്നീട് തുടർച്ചയായി പക്ഷാഘാതങ്ങളുണ്ടായി. ഇതിനിടെ പാർട്ടിയിലെ അധികാരം പിടിച്ചെടുക്കാനുള്ള സ്റ്റാലിന്‍റെ ശ്രമം വിജയിക്കുകയും ചെയ്തു. ഇതിനെതിരെ അവസാനനിമിഷം വരെ ലെനിൻ പോരാടുകയും ചെയ്തു. രോഗകിടക്കയിൽ കിടന്നുകൊണ്ട് അദ്ദേഹം പാർട്ടി നേതാക്കൾക്ക് നിരന്തരം കത്തുകളെഴുതി. എന്നാൽ മൂന്നാമതും പക്ഷാഘാതമുണ്ടായതോടെ സംസാരശേഷി നഷ്ടമായ ലെനിൻ 1924 ജനുവരി 21ന് അന്തരിച്ചു.
First published: April 22, 2020, 10:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading