നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • ബംഗ്ലാദേശില്‍ വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു; വരൻ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

    ബംഗ്ലാദേശില്‍ വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു; വരൻ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

    വരന്‍ ഉള്‍പ്പെട്ട സംഘം ബോട്ടുകളില്‍ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായത്.

    lightning

    lightning

    • Share this:
      ധാക്ക: വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു. വരനും പരിക്കേറ്റു. ബംഗ്ലാദേശിലെ നദീതീര പട്ടണമായ ഷിബ്ഗഞ്ചിലാണ് സംഭവം. വരന്‍ ഉള്‍പ്പെട്ട സംഘം ബോട്ടുകളില്‍ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

      വിവിധ ബോട്ടുകളില്‍ കയറിയവരാണ് നിമിഷങ്ങളുടെ ഇടവേളയില്‍ പലതവണ ഉണ്ടായ മിന്നലുകളേറ്റ് മരിച്ചത്. വധു സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല. ബംഗ്ലാദേശില്‍ അതിശക്തമായ കാലവര്‍ഷമാണ് അനുഭവപ്പെടുന്നത്. മഴക്കെടുതികളില്‍ കോക്‌സ് ബസാര്‍ ജില്ലയില്‍ 20 പേര്‍ മരിച്ചിരുന്നു. ആറ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ അടക്കമുള്ളവരാണ് മരിച്ചത്. പ്രതിവര്‍ഷം നൂറുകണക്കിന് പേരാണ് ബംഗ്ലാദേശില്‍ മിന്നലേറ്റ് മരിക്കുന്നത്.

      Also Read- Gehana Vasisth| ലൈവില്‍ പൂര്‍ണനഗ്നയായി പ്രതിഷേധം; സമൂഹത്തിന് കാപട്യമെന്ന്‌ നടി ഗഹന വസിഷ്ഠ്

      2016 ല്‍ 200 ലധികം പേര്‍ മിന്നലേറ്റ് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 82 പേര്‍ മരിച്ചത് മെയ് മാസത്തില്‍ ഒരു ദിവസം മാത്രമാണ്. മരണങ്ങള്‍ പലതും ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടാറില്ല. 2016 ല്‍ 349 പേരാണ് ബംഗ്ലാദേശില്‍ മിന്നലേറ്റ് മരിച്ചതെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

      Also Read- പ്രേക്ഷകരുടെ പ്രിയപ്പെട്ട പെപ്പേ; നടൻ ആന്റണി വർഗീസ് വിവാഹിതനാകുന്നു; നടി അനീഷ

      കടുത്ത വനനശീകരണമാണ് മിന്നലേറ്റുള്ള മരണങ്ങൾ കൂടാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കാനും മിന്നൽ മരണങ്ങളുടെ എണ്ണം കുറയ്ക്കാനും ലക്ഷക്കണക്കിന് പനകൾ നട്ടുപിടിപ്പിക്കാനാണ് ബംഗ്ലാദേശ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

      Also Read- ഒറ്റത്തവണ ചാർജ് ചെയ്താൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മികച്ച അഞ്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ

      English Summary: Several lightning bolts have hit a wedding party in Bangladesh within a few seconds, killing at least 16 people and injuring the groom. The group had just left a boat at the riverside town of Shibganj to take shelter from the thunderstorm when the lightning struck, a government administrator for the town said on Wednesday.The bride was not with the wedding party, Sakib Al-Rabby told the AFP news agency.
      Published by:Rajesh V
      First published:
      )}