Covid19|ലോക്ക്ഡൗണിനിടെ മെസിയുടെ ബെർത്ത് ഡേ ആഘോഷം; ബംഗ്ലാദേശിലെ ആരാധകർക്ക് പിഴ

ബുധനാഴ്ച മെസിയുടെ 33ാം ബെർത്ത് ഡേ ആഘോഷമാണ് നടന്നത്.

News18 Malayalam | news18-malayalam
Updated: June 25, 2020, 7:23 PM IST
Covid19|ലോക്ക്ഡൗണിനിടെ മെസിയുടെ ബെർത്ത് ഡേ ആഘോഷം; ബംഗ്ലാദേശിലെ ആരാധകർക്ക് പിഴ
Lionel Messi
  • Share this:
ധാക്ക: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയുടെ ബെർത്ത് ഡേ ആഘോഷം സംഘടിപ്പിച്ച ആരാധകർക്ക് പിഴ. 15 ബംഗ്ലാദേശ് ആരാധകർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

ബുധനാഴ്ച മെസിയുടെ 33ാം ബെർത്ത് ഡേ ആഘോഷമാണ് നടന്നത്. ഇന്ത്യയുടെ അതിർത്തിയിലുള്ള ദമുർഹുദ നഗത്തിലാണ് ആഘോഷം നടന്നത്. മജിസ്ട്രേറ്റും പൊലീസും ഒന്നിച്ചെത്തി പരിശോധന നടത്തുകയായിിരുന്നു.

17നും 32നും ഇടയിൽ പ്രായമുള്ളവരാണ് ആഘോഷത്തിൽ പങ്കെടുത്തത്. ഇവർ കേക്ക് മുറിക്കുകയും ചായ കുടിക്കുകയും ചെയ്തു. 100 താക്കയാണ് പിഴ. ആഘോഷം നടന്ന കഫേക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.
TRENDING:Lucifer Telugu : പ്രിയദർശിനി രാംദാസാകുന്നത് സുഹാസിനി
[NEWS]
'Serial Killer Cyanide Mohan | ലൈംഗിക ബന്ധത്തിന് ശേഷം കൊല: 20ാമത്തെ കേസിൽ സയനൈഡ് മോഹന് ജീവപര്യന്തം
[NEWS]
Viral Photos | അതിശൈത്യത്തെ അവഗണിച്ച് കഠിന പരിശീലനത്തിൽ ചൈനീസ് സേന [PHOTO]

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് പിഴ വിധിച്ചതെന്ന് മജിസ്ട്രേറ്റ് ഫിറോസ് ഹുസൈൻ പറഞ്ഞു.
First published: June 25, 2020, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading