ഇറാനിൽ (Iran) മൃഗശാല സൂക്ഷിപ്പുകാരന് (Zoo Keeper) സിംഹത്തിന്റെ ആക്രമണത്തിൽ (Lion Attack) ജീവൻ നഷ്ടമായി. മൃഗശാല സൂക്ഷിപ്പുകാരനെ കടിച്ചുകൊന്ന സിംഹം ഇണയുമായി രക്ഷപ്പെട്ടു.
ടെഹ്റാനിൽ (Tehran) നിന്ന് ഏകദേശം 200 കിലോമീറ്റർ (125 മൈൽ) തെക്ക് പടിഞ്ഞാറ് മാർക്കസി പ്രവിശ്യയിലെ അറാക് നഗരത്തിലെ മൃഗശാലയിലാണ് സംഭവം. പ്രാദേശിക മാധ്യമങ്ങളാണ് തിങ്കളാഴ്ച സംഭവം റിപ്പോർട്ട് ചെയ്തത്.
"വർഷങ്ങളായി മൃഗശാലയിൽ കഴിഞ്ഞിരുന്ന സിംഹമാണ് ജീവനക്കാരനെ കൊലപ്പെടുത്തി രക്ഷപ്പെട്ടത്. കൂടിന്റെ വാതിൽ എങ്ങനെയോ തുറന്നതോടെ പുറത്തിറങ്ങിയ സിംഹവും ഇണയും അവയ്ക്ക് ഭക്ഷണം കൊണ്ടുവന്ന 40 വയസ്സുള്ള മൃഗശാല സൂക്ഷിപ്പുകാരനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു." - മൃഗശാലയിലെ ഒരു ജീവനക്കാരന് ദേശീയ മാധ്യമമായ ഐആർഐബിയോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ മൃഗശാലയുടെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തതായി പ്രവിശ്യാ ഗവർണർ അമീർ ഹാദിയെ ഉദ്ധരിച്ച് സംസ്ഥാന വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
രണ്ട് സിംഹങ്ങളെയും ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങൾ വിജയിച്ചതായും ഗവർണർ പറഞ്ഞു.
Vava Suresh | വാവസുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ; അപകടനില തരണം ചെയ്തിട്ടില്ല
മൂർഖൻ പാമ്പിന്റെ (Cobra) കടിയേറ്റ് കോട്ടയം (Kottayam) മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh) ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന ശുഭകരമായ സൂചനയാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എൻ വാസവൻ വ്യക്തമാക്കി. എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തിട്ടില്ല എന്നും മന്ത്രി വാസവൻ വ്യക്തമാക്കി. തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടില്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത് എന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
Also Read-
Cobra | മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയിൽ; കടിയേൽക്കുന്ന ദൃശ്യം പുറത്ത്
തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലമാണ് പ്രവർത്തനം സാധാരണ നിലയിൽ ആകാത്തത്. ഇതുമൂലം അബോധാവസ്ഥയിൽ തുടരുകയാണ് വാവ സുരേഷ്. രണ്ടുതവണ ഇതിൽനിന്ന് മറികടക്കാനുള്ള ശ്രമം ഡോക്ടർമാരുടെ സംഘം നടത്തി. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു എന്നും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്. സിപിആർ നൽകിയശേഷമാണ് ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായത്. ആദ്യം പ്രവേശിപ്പിച്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും സിപിആർ നൽകിയിരുന്നു. പ്രാഥമിക ശുശ്രൂഷ മികച്ച രീതിയിലാണ് ഭാരത് ആശുപത്രിയിൽ നൽകിയത് എന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.