ക്രിസ്മസ് അലങ്കാരങ്ങൾ ഒരു വിമാനത്താവളത്തിനെ ഇന്‍റർനെറ്റിൽ വൈറലായി മാറ്റിയിരിക്കുകയാണ്. ലിത്വാനിയ എയർപോർട്ടിലെ ക്രിസ്മസ് ട്രീ അലങ്കാരമാണ് ഇപ്പോൾ ഇന്‍റർനെറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്.
യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കൊണ്ടാണ് വിമാനത്താവളത്തിലെ ക്രിസ്മസ് ട്രീ അലങ്കരിച്ചിരിക്കുന്നത്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിക്കുകയും എന്നാൽ, വിമാനത്തിൽ കൊണ്ടുപോകാൻ അനുമതി ഇല്ലാത്തതുമായ വസ്തുക്കളാണ് പിടിച്ചെടുത്തത്.
ക്രിസ്മസുമായി ഒരു ബന്ധവുമില്ലാത്ത വസ്തുക്കൾ കൊണ്ടാണ് ക്രിസ്മസ് ട്രീ അലങ്കരിച്ചിരിക്കുന്നത്. കത്രികൾ, ലൈറ്ററുകൾ, പോക്കറ്റ് കത്തികൾ, എന്തിനധികം യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്ത ബുള്ളറ്റുകൾ വരെ ക്രിസ്മസ് ട്രീയിലുണ്ട്. ലിത്വാനിയയുടെ തലസ്ഥാനമായ വിൽനിയസിലെ വിമാനത്താവളത്തിലാണ് ഈ വ്യത്യസ്തമായ ക്രിസ്മസ് ട്രീ അലങ്കരിച്ചത്.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിലൊരു ക്രിസ്മസ് ട്രീ ഒരുക്കിയതെന്ന് ഏവിയേഷൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എതായാലും വ്യത്യസ്തമായ ഈ ക്രിസ്മസ് ട്രീ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Christmas, Christmas Crib, Christmas Music, Christmas Night, Christmas Stories, Christmas tree