HOME » NEWS » World » LONDON ZOO IN LOCKDOWN LETS MEERKATS AND MONKEYS GO ON EASTER EGG HUNT GH

ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് നടത്തുന്ന കുരങ്ങന്മാര്‍; ലോക്ക്ഡൗണിലെ വിരസത മാറ്റാന്‍ ലണ്ടന്‍ മൃഗശാല കണ്ടെത്തിയ മാര്‍ഗം

വന്യജീവി പാര്‍ക്കുകളുടെ സംരക്ഷണത്തിനും അവരുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുമായി സര്‍ക്കാര്‍ അനുവദിക്കുന്ന 100 മില്യണ്‍ ഡോളര്‍ കൃത്യമായി ലഭിക്കാത്ത കാലത്തോളം അതിജീവിക്കാനാവില്ല എന്ന കണ്ടെത്തലാണ് ലണ്ടന്‍ മൃഗശാലയെ ഇത്തരത്തിലുള്ള മറ്റ് ഫണ്ടിംഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

News18 Malayalam | news18
Updated: April 3, 2021, 6:52 PM IST
ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് നടത്തുന്ന കുരങ്ങന്മാര്‍; ലോക്ക്ഡൗണിലെ വിരസത മാറ്റാന്‍ ലണ്ടന്‍ മൃഗശാല കണ്ടെത്തിയ മാര്‍ഗം
egg hunt
  • News18
  • Last Updated: April 3, 2021, 6:52 PM IST
  • Share this:
കടുത്ത ശൈത്യമായിരുന്നു ഇത്തവണ പാശ്ചാത്യ രാജ്യങ്ങളെ പിടിച്ചു കുലുക്കിയത്. സാധാരണ ശൈത്യകാലത്തിന് ശേഷം വിരുന്നെത്തുന്ന വസന്തം പല തരത്തില്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. അതിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍, ലണ്ടനിലെ മൃഗശാല അധികൃതര്‍ കുറച്ച് വ്യത്യസ്തമായി അൽപം നേരത്തെ ഈസ്റ്റര്‍ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഈ വര്‍ഷം. രസകരമായ കാര്യം എന്തെന്ന് വെച്ചാല്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുത്തവരൊന്നും മനുഷ്യരല്ല എന്നതാണ്. ലണ്ടന്‍ മൃഗശാലയില്‍ ഈസ്റ്റര്‍ മുട്ട തിരഞ്ഞ് നടക്കുന്ന കുരങ്ങുകളുടേയും മീര്‍ക്കറ്റുകളുടേയും രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.

നമ്മുടെ നാട്ടിലെ കീരിയുടെ ആഫ്രിക്കന്‍ ബന്ധുവാണ് ഈ മീര്‍ക്കറ്റുകള്‍. പേപ്പര്‍ പള്‍പ്പ് കൊണ്ടുണ്ടാക്കിയ മുട്ടകള്‍ പെയിന്റ് ചെയ്ത് അവര്‍ വസിക്കുന്ന സ്ഥലങ്ങളില്‍ ഒളിപ്പിക്കുകയാണ് മൃഗശാല അധികൃതര്‍ ചെയ്തത്. ഒളിപ്പിക്കുന്നതിന് മുമ്പ് കുരങ്ങുകള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങള്‍ ഉള്ളില്‍ ഫില്‍ ചെയ്യാനും അവര്‍ മറന്നില്ല. കറുത്ത തൊപ്പിയുള്ള അണ്ണാന്‍ കുരങ്ങുകളും മീര്‍ക്കറ്റുകളും അവര്‍ താമസിക്കുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും മറഞ്ഞിരിക്കുന്ന മുട്ടകള്‍ക്കുള്ളില്‍ അവരുടെ ട്രീറ്റുകള്‍ ശേഖരിക്കാന്‍ തിരക്കു കൂട്ടുന്നത് കാണാം. മണലിലും പാറകൾക്ക് ഇടയിലുമെല്ലാം തങ്ങളുടെ സമ്മാനവും തിരഞ്ഞ് നമ്മുടെ കാട്ടിലെ ചങ്ങാതിമാര്‍ വെപ്രാളം കൂട്ടുന്നതും കാണാന്‍ വളരെ രസകരമാണ്.

'രാഷ്ട്രീയം ഏകാധിപത്യത്തിന്റെ ശൈലി ആകരുത്'; വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം യുകെയിലെ മൃഗശാലകള്‍ സന്ദര്‍ശകര്‍ക്കായി അടച്ചിരിക്കുന്നതിനാലാണ് ഇത്തരം പരിപാടികളില്‍ മൃഗങ്ങളെ പങ്കെടുപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് അടച്ചതാണ് 36 ഏക്കറില്‍ പരന്നു കിടക്കുന്ന മൃഗശാല. നിലവില്‍ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ഏപ്രില്‍ 12ന് മൃഗശാല വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

പിണറായിക്കൊപ്പം പ്രകാശ് രാജും ഹരിശ്രീ അശോകനും ഇന്ദ്രൻസും മധുപാലും; താരനിബിഡമായ റോഡ് ഷോ ഏപ്രിൽ നാലിന് ധർമടത്ത്

'പ്രത്യേകിച്ചും നീണ്ട ശൈത്യകാലത്തിന്റെ ആലസ്യത്തിന് ശേഷം, ഒടുവില്‍ ഈസ്റ്റര്‍ വന്നെത്തുകയും കാലാവസ്ഥ ഊഷ്മളമാകുകയും ചെയ്തിരിക്കുന്നു ഇപ്പോള്‍ - മൃഗങ്ങള്‍ക്ക് ആസ്വദിക്കാനായി ഇത്തരം പരിപാടികള്‍ നടത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. 'മൃഗശാല മാനേജര്‍ ഏഞ്ചെല റയാന്‍ ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. ഈസ്റ്റര്‍ കൊട്ടയ്ക്കുള്ളിലെ ലഘുഭക്ഷണങ്ങള്‍ കണ്ടെത്തുന്നതില്‍ അണ്ണാന്‍ കുരങ്ങുകള്‍ക്കാണ് ഉത്സാഹം കൂടുതല്‍. എന്നാല്‍ എല്ലാവര്‍ക്കും വേണ്ടത്ര ട്രീറ്റ് നിറച്ച മുട്ടകള്‍ ഉണ്ടായിരുന്നിട്ടും മീര്‍ക്കറ്റുകള്‍ തങ്ങള്‍ക്ക് കിട്ടിയ ഭക്ഷണങ്ങള്‍ അപ്പപ്പോള്‍ തീര്‍ക്കാതെ സംരക്ഷിച്ചു വെക്കുകയാണ് ചെയ്തത്.

Monkeys and meerkats at London Zoo participate in the annual Easter egg hunt pic.twitter.com/E65JIoo8Xnവന്യജീവി പാര്‍ക്കുകളുടെ സംരക്ഷണത്തിനും അവരുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുമായി സര്‍ക്കാര്‍ അനുവദിക്കുന്ന 100 മില്യണ്‍ ഡോളര്‍ കൃത്യമായി ലഭിക്കാത്ത കാലത്തോളം അതിജീവിക്കാനാവില്ല എന്ന കണ്ടെത്തലാണ് ലണ്ടന്‍ മൃഗശാലയെ ഇത്തരത്തിലുള്ള മറ്റ് ഫണ്ടിംഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ജനറല്‍ ഡൊമിനിക് ജെറമിയുടെ അഭിപ്രായത്തില്‍ നിലവിലെ ദേശീയ ഫണ്ടിംഗ് രീതികള്‍ ലണ്ടന്‍ മൃഗശാല പോലുള്ള വലിയ വന്യജീവി കേന്ദ്രങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നാണ്.
Published by: Joys Joy
First published: April 3, 2021, 6:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories