• HOME
 • »
 • NEWS
 • »
 • world
 • »
 • Visa | അമേരിക്കൻ വിസയ്ക്കായി അഞ്ഞൂറിലേറെ ദിവസം കാത്തിരിപ്പ്; യുകെ, ഷെങ്കൻ വിസകളും വൈകുന്നു

Visa | അമേരിക്കൻ വിസയ്ക്കായി അഞ്ഞൂറിലേറെ ദിവസം കാത്തിരിപ്പ്; യുകെ, ഷെങ്കൻ വിസകളും വൈകുന്നു

യുഎസ് വിസ ഇന്റർവ്യൂ സ്ലോട്ടിനായി കാത്തിരിക്കുന്ന അപേക്ഷകരുടെ എണ്ണം ഇപ്പോൾ 4 ലക്ഷം കവിഞ്ഞു.

 • Last Updated :
 • Share this:
  യുഎസിലേക്കോ (US) യൂറോപ്പിലേക്കോ യാത്ര പലരുടെയും മനസ്സിലുള്ള ആഗ്രഹങ്ങളിൽ ഒന്നായിരിക്കും. ജോലിക്കും, പഠനത്തിനും, അവധി ആഘോഷങ്ങൾക്കുമൊക്കെയായി വിദേശ യാത്ര നടത്തുന്ന ഇന്ത്യക്കാർ നിരവധിയാണ്. എന്നാൽ വിവിധ രാജ്യങ്ങളിലേയ്ക്കുള്ള വിസ ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.

  യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ട്രാവലിന്റെ Travel.State.Gov എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, ന്യൂ ഡൽഹിയിലെ യുഎസ് കോൺസുലേറ്റിൽ വിസ അപ്പോയിന്റ്‌മെന്റിനായി ശരാശരി കാത്തിരിക്കേണ്ടി വരുന്നത് വിസിറ്റിംഗ് വിസകൾക്ക് 522 ദിവസവും സ്റ്റുഡന്റ് വിസകൾക്ക് 471 ദിവസവുമാണ്. മുംബൈയിലെ യുഎസ് വിസ അപ്പോയിന്റ്മെന്റിനുള്ള ശരാശരി കാത്തിരിപ്പ് സമയം വിസിറ്റിംഗ് വിസയ്ക്ക് 517 ദിവസവും സ്റ്റുഡന്റ് വിസയ്ക്ക് 10 ദിവസവുമാണ്.

  മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, യുഎസ് വിസ ഇന്റർവ്യൂ സ്ലോട്ടിനായി കാത്തിരിക്കുന്ന അപേക്ഷകരുടെ എണ്ണം ഇപ്പോൾ 4 ലക്ഷം കവിഞ്ഞു. 20 ലക്ഷത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുന്ന കാനഡ പോലുള്ള രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. യുകെയിലേക്കുള്ള യാത്രയ്‌ക്കും ഏറെ നാൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഷെങ്കൻ രാജ്യങ്ങളിലേയ്ക്കുള്ള വിസകൾക്കും കാലതാമസം നേരിടുന്നുണ്ട്. ‘ഫ്രാൻസും ഐസ്‌ലൻഡും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിസ അപ്പോയിന്റ്മെന്റിന് സ്ലോട്ടുകൾ ലഭ്യമല്ലെന്ന്’ മണികൺട്രോൾ റിപ്പോർട്ട് വ്യക്തമാക്കുന്നു.

  also read : അന്തരിച്ച പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ശ്രദ്ധിച്ചിരുന്ന ഓഹരികൾ ഏതെല്ലാം

  യുഎസ് എംബസി വിസയ്ക്കായുള്ള കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. കോൺസുലർ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച് ചില തരം വിസകൾക്ക് മുൻഗണന നൽകി കാത്തിരിപ്പ് കാലാവധി വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ടൈംസ് ഇന്ത്യയോട് സംസാരിച്ച ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള യാത്രകൾ വിസ കാലതാമസത്തിന് കാരണമായതായും ഉദ്യോഗസ്ഥർ പറയുന്നു.

  മറ്റ് എംബസികളും വിസ കാലതാമസം നേരിടുന്നതായി അംഗീകരിച്ചു. “മഹാമാരിയ്ക്കിടയിലും കനേഡിയൻ സർക്കാർ 2021ൽ 4 ലക്ഷത്തിലധികം പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്തിരുന്നു. അതിൽ 32% ഇന്ത്യക്കാരാണ്” കനേഡിയൻ ഹൈക്കമ്മീഷൻ വക്താവ് പറഞ്ഞു.

  see also: മഹീന്ദ്ര എക‍്‍സ‍്‍യുവി 400 അടുത്ത മാസം വിപണിയിലെത്തും; ടാറ്റ നെക്സൺ ഇവിക്ക് പുതിയ എതിരാളി

  മഹാമാരിയ്ക്ക് ശേഷം ആളുകൾ കൂടുതൽ യാത്രകൾ ചെയ്യാൻ തുടങ്ങി. വിവിധ രാജ്യങ്ങളിൽ വിസ കാലതാമസം നേരിടുന്നതിനാൽ ആളുകൾ ഇതര യാത്രാ പദ്ധതികൾ തിരഞ്ഞെടുക്കുന്നുമുണ്ട്. എന്നാൽ വിദ്യാർത്ഥികളെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിസയെ മാത്രം ആശ്രയിക്കുന്നവരെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

  യുഎഇയിൽ വിപുലീകരിച്ച ഗോൾഡൻ വിസ സ്കീം, അഞ്ച് വർഷത്തെ പുതിയ ഗ്രീൻ റെസിഡൻസി, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, ജോബ് ഹണ്ടിംഗ് എൻട്രി പെർമിറ്റുകൾ എന്നിവയെല്ലാം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. പുതിയ മാറ്റങ്ങൾ യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും സന്ദർശകർക്കും വലിയ തോതിൽ പ്രയോജനം ചെയ്യും. യുഎഇയെ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുന്ന മാറ്റങ്ങൾ കൂടിയാകുമിവ.
  Published by:Amal Surendran
  First published: