• HOME
  • »
  • NEWS
  • »
  • world
  • »
  • ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചയാൾ 16 ലക്ഷത്തിന്‍റെ ഷൂ മോഷ്ടിച്ചതിന് പിടിയിൽ

ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചയാൾ 16 ലക്ഷത്തിന്‍റെ ഷൂ മോഷ്ടിച്ചതിന് പിടിയിൽ

കടകളിൽ വിതരണത്തിനായി തന്‍റെ ലോറിയിൽ ഷൂ അടങ്ങിയ ലോഡ് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ മോഷണം നടത്തിയത്

  • Share this:

    എത്ര കിട്ടിയാലും മതിയാകില്ലെന്ന സ്വഭാവം ചിലരിലെങ്കിലും കണ്ടുവരുന്നുണ്ട്. അത്യാഗ്രഹം ആപത്ത് എന്ന ചൊല്ല് അന്വർഥമാക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു കോടി രൂപ ലോട്ടറിയടിച്ച ഒരു ട്രക്ക് ഡ്രൈവർ 16 ലക്ഷം രൂപ വിലയുടെ ഷൂ പലപ്പോഴായി മോഷ്ടിച്ച കേസിൽ പിടിയിലായി. ബ്രിട്ടനിലാണ് സംഭവം.

    43 കാരനായ ഡേവിഡ് സ്വീറ്റ്മാൻ ലോട്ടറി ഡ്രൈവറായിരുന്നു.2018-ൽ, അദ്ദേഹത്തിന്റെ തലവര മാറി മറിഞ്ഞു. അദ്ദേഹത്തിന് ഒരു കോടി രൂപ ലോട്ടറിയടിച്ചു. ഇതിനുശേഷവും ഡേവിഡ് ഡ്രൈവർ ജോലി തുടർന്നു. അതിനിടയിലാണ് ഷൂ മോഷ്ടിച്ചതിന് പിടിയിലായത്. കടകളിലേക്ക് വിതരണം ചെയ്യാൻ നൽകിയ ഷൂവാണ് ഇദ്ദേഹം പലപ്പോഴായി മോഷ്ടിച്ചത്. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ ഡേവിഡ് കുടുങ്ങി.

    ഡേവിഡ് സ്ഥിരമായി ചെരുപ്പ് മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ലോഡ് കൊണ്ടുപോകുന്നതിനിടെ ഷൂ മോഷ്ടിക്കുന്നതിനായി ഡേവിഡ് വിശ്വസ്തരായ ചിലരെ കൂടി ഒപ്പം കൂട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. 2020 ഓഗസ്റ്റിനും സെപ്തംബറിനുമിടയിൽ 16 ലക്ഷം രൂപ വിലമതിക്കുന്ന ഷൂവാണ് ഇയാൾ മോഷ്ടിച്ചത്.

    സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഡേവിഡ് കുറ്റം സമ്മതിച്ചു. ഇയാൾ വിവിധ മോഷണങ്ങളിലായി കോടതി ജയിൽശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

    Published by:Anuraj GR
    First published: