HOME » NEWS » World » LOU OTTENS ENGINEER WHO INVENTED CASSETTE TAPE PASSED AWAY GH

Lou Ottens | കാസറ്റ് ടേപ്പുകളുടെ സ്രഷ്ടാവ് ലൂ ഓട്ടൻസ് അന്തരിച്ചു

സി ഡി എന്ന ചുരുക്കവാക്കിൽ അറിയപ്പെടുന്ന കോംപാക്റ്റ് ഡിസ്കുകളുടെ കണ്ടുപിടിത്തത്തിന് പിറകിലും ഓട്ടൻസിന്റെ സാന്നിധ്യമുണ്ട്.

News18 Malayalam | news18-malayalam
Updated: March 11, 2021, 1:40 PM IST
Lou Ottens | കാസറ്റ് ടേപ്പുകളുടെ സ്രഷ്ടാവ് ലൂ ഓട്ടൻസ് അന്തരിച്ചു
Lou Ottens, inventor of cassette tape
  • Share this:
കാസറ്റ് ടേപ്പുകൾ കണ്ടുപിടിച്ച വിഖ്യാതനായ ഡച്ച് എഞ്ചിനീയർ ലൂ ഓട്ടൻസ് അന്തരിച്ചു. 94 വയസായിരുന്നു. നെതർലൻഡ്സിലെ  വസതിയിൽ വെച്ചായിരുന്നു അന്ത്യം.ഒരു കാലത്ത് ജനങ്ങൾക്കിടയിൽ തരംഗമായിരുന്ന കാസറ്റ് ടേപ്പുകളുടെ കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഓട്ടൻസ് പ്രസിദ്ധിനേടുന്നത്. ഈ കണ്ടുപിടിത്തം ആളുകളുടെ സംഗീതാസ്വാദനത്തിൽ തന്നെ സമാനതകളില്ലാത്ത മാറ്റമാണ് സൃഷ്ടിച്ചത്. 1960-കളിൽ കാസറ്റുകളുടെ രംഗപ്രവേശത്തിനു ശേഷം 100 ബില്യണോളം കാസറ്റുകൾ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

1960-ൽ ഫിലിപ്സ് എന്ന പ്രമുഖ കമ്പനിയുടെ പ്രൊഡക്റ്റ് ഡെവലപ്മെന്റ് വകുപ്പിന്റെ തലവനായിരിക്കെയാണ് ഓട്ടൻസ് കാസറ്റ് ടേപ്പുകൾ രൂപപ്പെടുത്തുന്നത്. 1963-ൽ ബെർലിനിലെ റേഡിയോ ഇലക്ട്രോണിക്സ് മേളയിൽ അവതരിപ്പിച്ചതിന് ശേഷമാണ് കാസറ്റുകൾ പ്രചുരപ്രചാരം നേടുന്നത്.

Also Read-ഭക്ഷണം വൈകിയത് ചോദ്യം ചെയ്ത സ്ത്രീയുടെ മൂക്കിടിച്ചു തകർത്തു; സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് അറസ്റ്റിൽ

വലിയ റീലുകളാൽ പാട്ട് പാടിയിരുന്ന റീൽ റ്റു റീൽ ടേപ്പുകൾ മാറ്റണമെന്ന് ഓട്ടൻസിന് എപ്പോഴും തോന്നിയിരുന്നു. അവ ഭാരം കൂടിയതും ഉപയോഗിക്കാൻ സൗകര്യം കുറഞ്ഞതും പോരാത്തതിന് വിലയേറിയതുമായിരുന്നു. കുറഞ്ഞ വിലയിൽ ആളുകൾക്ക് ലഭ്യമാക്കാൻ കഴിയുന്നതും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതുമായ ഒരുപകരണം കണ്ടെത്തണമെന്നആഗ്രഹം അങ്ങനെയാണ് ഉടലെടുക്കുന്നത്.  ''സംഗീതം എല്ലാ ആളുകൾക്കും പ്രാപ്യമായിരിക്കണം, എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്ന റെക്കോർഡുകൾ വേണം എന്ന ആഗ്രഹം ഓട്ടൻസിന് കലശലായുണ്ടായിരുന്നു. അദ്ദേഹം ഫിലിപ്സിനോട് കാസറ്റുകളുടെ ഈ പുതിയ ഫോർമാറ്റ് മറ്റ നിർമാതാക്കൾക്ക് സൗജന്യമായി ലൈസൻസ് ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. കാസറ്റുകൾ ഒരു ലോകോത്തര സ്റ്റാൻഡേർഡ് ആയി മാറാൻ അത് വഴി തെളിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.'' ഓട്ടൻസിന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത സാക്ക് ടെയ്‌ലർ പറയുന്നു.

നമ്മുടെയെല്ലാവരുടെയും സംഗീതത്തോടുള്ള സ്നേഹം പതിന്മടങ്ങായി വർധിപ്പിക്കാൻ സഹായിച്ചതിൽ ഓട്ടൻസിന്റെ പങ്ക് നിസ്തുലമാണെന്നതിൽ തർക്കമില്ല. അദ്ദേഹം സാങ്കേതികവിദ്യയുടെസഹായത്തോടെ സംഗീതത്തെ നമ്മളിലേക്ക് കൂടുതൽ കൂടുതൽ ചേർത്ത് നിർത്തി.

സി ഡി എന്ന ചുരുക്കവാക്കിൽ അറിയപ്പെടുന്ന കോംപാക്റ്റ് ഡിസ്കുകളുടെ കണ്ടുപിടിത്തത്തിന് പിറകിലും ഓട്ടൻസിന്റെ സാന്നിധ്യമുണ്ട്. ഇതുവരെ ലോകത്താകമാനം 200 ബില്യണോളം സി ഡി-കളാണ് വിറ്റഴിഞ്ഞിട്ടുള്ളത്.1982-ൽ ഫിലിപ്സ് സി ഡി പ്ലെയർ അവതരിപ്പിക്കുന്ന ഘട്ടത്തിൽ ഓട്ടൻസ് പ്രതികരിച്ചത്, ''ഇനി മുതൽ സാധാരണ റെക്കോർഡ് പ്ലെയറുകൾ കാലഹരണപ്പെട്ടു'' എന്നാണ്. തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രവചനവും പുതിയ സാങ്കേതികവിദ്യയുടെ മേലുള്ള ആത്മവിശ്വാസവുംഎത്രമേൽ അർത്ഥവത്തായി മാറി എന്ന് അനുഭവങ്ങളിലൂടെ നാം തിരിച്ചറിയുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കാസറ്റ് ടേപ്പുകള്‍ അപ്രതീക്ഷിതമായ വിധം ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നുണ്ട്. ചില പ്രമുഖ സംഗീത കലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ കാസറ്റുകളിലൂടെ റിലീസ് ചെയ്യുന്ന അനുഭവവുമുണ്ടായി. 2020-ന്റെ ആദ്യപാദത്തിൽ വിറ്റഴിഞ്ഞകാസറ്റുകളുടെ എണ്ണം അതിനു മുമ്പുള്ള വർഷത്തേക്കാൾ 103% കൂടുതലായിരുന്നു എന്ന് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
Published by: Asha Sulfiker
First published: March 11, 2021, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories