കോവിഡ് ബാധിച്ചെന്ന് നുണ പറഞ്ഞു; പൊലീസിന്റെ മുഖത്ത് തുപ്പി; ബ്രിട്ടനിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ
ഇത്തരം സംഭവങ്ങൾ നിസ്സാരമായി കാണാൻ സാധിക്കിലെന്നായിരുന്നു കേസ് പരിഗണിച്ചു കൊണ്ട് ജഡ്ജ് ആലീസ് റോബിൻസൺ വ്യക്തമാക്കിയത്.
News18 Malayalam
Updated: April 28, 2020, 5:58 PM IST

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: April 28, 2020, 5:58 PM IST
ലണ്ടൻ: കോവിഡ് ബാധിച്ചെന്ന് നുണ പറഞ്ഞ ഇന്ത്യൻ വംശജനായ യുവാവിന് ബ്രിട്ടനിൽ 8 മാസം തടവ് ശിക്ഷ. ഇതാദ്യമായാണ് ബ്രിട്ടനിൽ ഇത്തരമൊരു കേസിന് ഒരാളെ ശിക്ഷിക്കുന്നത്. കോവിഡ് ബാധിതനാണെന്ന് നുണ പറയുക മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പുകയും ഇയാൾ ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥനെ അപമാനിക്കൽ, നിരോധിത ലഹരി വസ്തു കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കരൺ സിംഗ് എന്നയാൾക്കെതിരെ ചുമത്തിയത്. സൗത്ത് ലണ്ടനിലെ ക്രോയ്ഡോൺ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. അശ്രദ്ധമായി വണ്ടി ഓടിച്ച കുറ്റത്തിന്റെ പേരിൽ ഇയാളെ നേരത്തേ നാല് മാസം തടവിന് ശിക്ഷിച്ചിരുന്നു.
കോവിഡ് കാലത്താണെങ്കിലും അല്ലെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതുപോലുള്ള സംഭവങ്ങൾ നിസ്സാരമായി കാണാൻ സാധിക്കിലെന്നായിരുന്നു കേസ് പരിഗണിച്ചു കൊണ്ട് ജഡ്ജ് ആലീസ് റോബിൻസൺ വ്യക്തമാക്കിയത്.
BEST PERFORMING STORIES:ലോക്ക്ഡൗണിനിടെ അനധികൃതമായി ബാർബർ ഷോപ്പിന്റെ പ്രവർത്തനം; ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]രോഗമുക്തരായവരുടെ വിവരങ്ങൾ ചോർന്ന സംഭവം; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു [NEWS]12500 തേങ്ങകൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കർഷകന്റെ സംഭാവന [NEWS]
മാർച്ച് 14 നാണ് സംഭവം നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പരിശോധനയ്ക്കിറങ്ങിയ ഉദ്യോഗസ്ഥരാണ് റോഡ് സൈഡിൽ പാർക്ക് ചെയ്ത വാഹനത്തിൽ ഇരിക്കുകയായിരുന്ന കരൺ സിംഗിനെ കണ്ടത്.
പരിശോധനയിൽ ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി കണ്ടെത്തിയെങ്കിലും ഇയാൾ ഇത് നിഷേധിച്ചു. പ്രതി ലഹരി ഉപയോഗിച്ചതായും കണ്ടെത്തി. വാഹനത്തിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ ബാഗുകളും പൊലീസ് കണ്ടെത്തി. ഒമ്പത് ബാഗുകളാണ് വാഹനത്തിൽ നിന്നും കണ്ടെത്തിയത്.
നിരോധിത ലഹരി വസ്തു കൈവശം വെച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരോട് മോശം രീതിയിൽ സംസാരിച്ചു.
സെല്ലിലേക്ക് പോകാൻ വിസമ്മതിച്ച കരൺ സിംഗിനെ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റുകയായിരുന്നു. ഇതിനിടയിലാണ് താൻ കോവിഡ് ബാധിതനാണെന്ന് പറഞ്ഞ് ഇയാൾ ഉദ്യോഗസ്ഥന് മുഖത്തേക്ക് തുപ്പിയത്.
പൊലീസ് ഉദ്യോഗസ്ഥനെ അപമാനിക്കൽ, നിരോധിത ലഹരി വസ്തു കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കരൺ സിംഗ് എന്നയാൾക്കെതിരെ ചുമത്തിയത്. സൗത്ത് ലണ്ടനിലെ ക്രോയ്ഡോൺ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.