• HOME
 • »
 • NEWS
 • »
 • world
 • »
 • Helicopter Crash | ഹെലികോപ്റ്റർ അപകടം: 12 മണിക്കൂർ നീന്തി മഡഗാസ്കർ മന്ത്രി രക്ഷപ്പെട്ടു

Helicopter Crash | ഹെലികോപ്റ്റർ അപകടം: 12 മണിക്കൂർ നീന്തി മഡഗാസ്കർ മന്ത്രി രക്ഷപ്പെട്ടു

സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ട ഒരു വീഡിയോയിൽ, 57 കാരനായ ഗെല്ലെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നപ്പോഴുള്ള വേഷവിധാനത്തിൽ തന്നെ ഒരു ഡെക്ക് ചെയറിൽ തളർന്ന് കിടക്കുന്ന ദൃശ്യം കാണാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  മഡഗാസ്കർ (Madagascar) ദ്വീപ് രാഷ്ട്രത്തിന്റെ വടക്കുകിഴക്കൻ തീരത്ത് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ (Helicopter Crash) രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാൾ മഡഗാസ്കർ മന്ത്രിയാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ചത്തെ അപകടത്തിന് ശേഷം മറ്റ് രണ്ട് യാത്രക്കാർക്കായി തിരച്ചിൽ തുടരുകയാണ്. ഹെലികോപ്റ്റർ അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല എന്ന് പോലീസും തുറമുഖ അധികൃതരും പറഞ്ഞു.

  രാജ്യത്തെ പോലീസ് സെക്രട്ടറി സെർജ് ഗെല്ലും ഒരു സഹ പോലീസ് ഉദ്യോഗസ്ഥനും ചൊവ്വാഴ്ച രാവിലെ കടൽത്തീര പട്ടണമായ മഹാംബോയുടെ കരയിൽ എത്തിയതായി പോർട്ട് അതോറിറ്റി മേധാവി ജീൻ-എഡ്മണ്ട് റാൻഡ്രിയാനന്റെയ്ന അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ട ഒരു വീഡിയോയിൽ, 57 കാരനായ ഗെല്ലെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നപ്പോഴുള്ള വേഷവിധാനത്തിൽ തന്നെ ഒരു ഡെക്ക് ചെയറിൽ തളർന്ന് കിടക്കുന്ന ദൃശ്യം കാണാം.

  “ഞാൻ മരിക്കാനുള്ള സമയമായിട്ടില്ലെന്ന് തോന്നുന്നു”, ജനറൽ പറഞ്ഞു. "എനിക്ക് വല്ലാത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്, പക്ഷേ പരിക്കൊന്നുമില്ല", അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാവിലെ വടക്ക് കിഴക്കൻ തീരത്ത് കപ്പൽ തകർന്ന സ്ഥലം പരിശോധിക്കാൻ പോയ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. രക്ഷപ്പെടാൻ 12 മണിക്കൂറാണ് മന്ത്രി നീന്തിയത്.

  ആ കപ്പൽ അപകടത്തിൽ കുറഞ്ഞത് 39 പേരെങ്കിലും മരിച്ചതായി പോലീസ് മേധാവി സഫീസംബത്ര റാവോവി ചൊവ്വാഴ്ച പറഞ്ഞു. രക്ഷാപ്രവർത്തകർ 18 മൃതദേഹങ്ങൾ കൂടി പുറത്തെടുത്തതിന് ശേഷമാണ് നേരത്തെയുള്ള മരണസംഖ്യയിൽ വർധനവ് ഉണ്ടായത്. ഗെല്ലെ ഹെലികോപ്റ്ററിന്റെ സീറ്റുകളിലൊന്ന് ഫ്ലോട്ടേഷൻ ഉപകരണമായി ഉപയോഗിച്ചിരുന്നതായി റാവോവി എഎഫ്‌പിയോട് പ്രതികരിക്കവെ പറഞ്ഞു.

  മൂന്ന് പതിറ്റാണ്ടോളം പോലീസിൽ സേവനമനുഷ്ഠിച്ചതിന് ശേഷം ഓഗസ്റ്റിലെ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ഗെല്ലെ മന്ത്രിയായത്.

  Also Read- International Migrants | അന്തർദേശീയ കുടിയേറ്റക്കാർ എവിടെ നിന്നാണ് വരുന്നത് ; ഏതെല്ലാം രാജ്യങ്ങളാണ് അവർക്ക് അഭയം നൽകുന്നത്

  അടുത്തിടെയാണ് തമിഴ്നാട്ടിലെ നീലഗിരിയിൽ വെച്ച് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 14 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടം നടന്നത്. ഈ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തിരുന്നു. കോയമ്പത്തൂരിൽ താമസിക്കുന്ന മലയാളിയായ ജോ എന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇയാൾ സുഹൃത്തായ നാസറിനും സംഘത്തിനുമൊപ്പമാണ് നീലഗിരിയിലെ ഖട്ടേരി വനത്തിലെത്തിയത്. റെയിൽപാളത്തിലൂടെ നടന്നു വരുമ്പോഴാണ് ഹെലികോപ്ടർ മൂടൽ മഞ്ഞിൽ അപ്രത്യക്ഷമാകുന്നതും വൻ ശബ്ദത്തോടെ തകർന്നുവീഴുന്നതും. ജോ പകർത്തിയ, താഴ്ന്ന് പറന്ന ഹെലികോപ്ടർ അപ്രത്യക്ഷമാകുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് ഫോട്ടോ എടുത്തയാൾക്കും ഫോണിനും വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

  Also Read- Bridge Collapse | ചൈനയിലെ ഹുബെയില്‍ എക്‌സപ്രസ് വേ പാലം തകര്‍ന്നു വീണു; നാല് മരണം

  ​കോയമ്പ​ത്തൂ​ര്‍ തി​രു​വ​ള്ളൂ​ര്‍ ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന ​ജോ കാ​ട്ടേ​രി റെ​യി​ല്‍​പാ​ള​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച്‌ ഈ ​വീ​ഡി​യോ യാദൃച്ഛികമായി പ​ക​ര്‍​ത്തുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ച്‌ കൂടുതൽ വ്യക്തത വേണമെന്ന നിലപാടിലാണ് അന്വേഷണസംഘം. ഒപ്പം ചിത്രം പകർത്തിയ കൃത്യ സമയം അറിയുകയും വേണം. മൊബൈല്‍ഫോണ്‍ ഫോറന്‍സിക്​ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാനാകും. ജോയും സു​ഹൃ​ത്തായ നാ​സ​റും കോ​യമ്പ​ത്തൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​യി അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. സാധാരണക്കാര്‍ക്ക് നിയമപ്രകാരം പ്രവേശനത്തിന് അനുവാദമില്ലാത്ത ഉള്‍വനത്തിലേക്ക് എന്തിനാണ് ജോയിയും സുഹൃത്ത് നാസറും പോയതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
  Published by:Rajesh V
  First published: