HOME » NEWS » World » MAGAWA THE HERO RAT WHO GOT BRAVERY AWARD FOR DETECTING LANDMINES RETIRES FROM JOB GH

കുഴിബോംബുകള്‍ കണ്ടെത്തുന്നതിൽ വിദഗ്ധൻ; ധീരതയ്ക്കുള്ള അവാർഡ് നേടിയ മഗാവ എന്ന എലി ജോലിയിൽ നിന്ന് വിരമിക്കുന്നു

ജീവൻ രക്ഷിക്കുന്ന പ്രവർത്തങ്ങൾക്ക് ആദരമെന്നോണം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മഗാവയ്ക്ക് PDSA ഗോൾഡൻ മെഡൽ ലഭിച്ചത്.

News18 Malayalam | Trending Desk
Updated: June 6, 2021, 6:34 AM IST
കുഴിബോംബുകള്‍ കണ്ടെത്തുന്നതിൽ വിദഗ്ധൻ; ധീരതയ്ക്കുള്ള അവാർഡ് നേടിയ മഗാവ എന്ന എലി ജോലിയിൽ നിന്ന് വിരമിക്കുന്നു
Magawa
  • Share this:
ധീരതക്ക് സ്വർണ മെഡൽ നേടിയ മഗാവ എലി ജോലിയിൽ നിന്ന് വിരമിക്കന്നു. അഞ്ചു വര്‍ഷം നീണ്ടു നിന്ന കരിയറിൽ കംബോഡിയയിൽ ഏകദേശം 71 ലധികം കുഴിബോംബുകളും ഒരു ഡസണിലധികം മറ്റു സ്‌ഫോടക വസ്തുക്കളും കണ്ടെത്താൻ ഈ ഹീറോ എലി സഹായകമായിട്ടുണ്ട്.

ഏഴു വയസുകാരനായ എലിക്ക് പ്രായാധിക്യം കാരണം വേഗത കുറഞ്ഞു വരുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഇനിയും ഈ ജീവിയുടെ പ്രായത്തെയും ആവശ്യങ്ങളെയും ബഹുമാനിക്കണമെന്നുംസആഫ്രിക്കൻ എലിയായ മഗാവയെ നോക്കി നടത്താൻ ചുമതലയുള്ള ഉദ്യോഗസ്ഥനായ മലൻ പറഞ്ഞു. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യത്ത് ആറ് മില്യണിലധികം ലാൻഡ്‌ മൈനുകൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ബെൽജിയത്തിൽ രജിസ്റ്റർ ചെയ്ത ചാരിറ്റി സംഘടനയായ അപോപ്പോ ആയിരുന്നു മഗാവയെ പരിശീലിപ്പിച്ചിരുന്നത്. ഇപ്പോൾ താൻസാനിയയിൽ പ്രവർത്തിക്കുന്ന ഈ സംഘടന 1990 കൾ മുതൽ ലാൻഡ്‌മൈനുകൾ കണ്ടെത്താൻ സഹായിക്കുന്ന എലികളെ (HeroRATs) പരിശീലിപ്പിക്കുന്നുണ്ട്. ഒരു വർഷത്തെ പ്രാക്ടീസിനു ശേഷമാണു എലികൾക്ക് സർഫിക്കറ്റ് നൽകുന്നത്.

Also Read-ട്രോളുകൾ വില്ലനായി; 'കരേൻ' എന്ന പേരിടുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

കഴിഞ്ഞ ആഴ്ച പുതിയ ബാച്ച് എലികളെ കംബോഡിയ മൈൻ ആക്ഷൻ സെന്റർ പരിശോധനക്ക് വിധേയമാക്കി എന്നും അവ പാസ്സ് ആയി എന്നും അപോപ്പോ അറിയിച്ചു. എന്നാൽ മഗാവ കുറച്ച ആഴ്ചകൾ കൂടി ടീമിൽ തുടരുമെന്ന് അധികൃതർ പറയുന്നു. പുതിയ ടീമിന് വേണ്ട പരിശീലനങ്ങൾ നല്കാൻ വേണ്ടിയാണിത്. അവർ പരിശീലനം സ്വീകരിച്ചു കഴിഞ്ഞാൽ ഉടൻ മഗാവ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കും.

സമാനതകളില്ലാത്ത പ്രകടനം എന്നാണ് മഗാവയെ കുറിച്ച് മലന് പറയാനുള്ളത്. ഈ ഹീറോയുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞു എന്നത് ജീവിതത്തിൽ വലിയ ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത് ഒരു ചെറിയ ജീവി ആയിരുന്നു എങ്കിൽ കൂടി നിരവധി ജീവൻ രക്ഷിക്കാൻ സഹായകമാവുകയും ഞങളുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താൻ തന്നാൽ കഴിയുന്ന സഹായിക്കുകയും ചെയ്തിട്ടുണ്ട്, മലൻ പറയുന്നു.

ജീവൻ രക്ഷിക്കുന്ന പ്രവർത്തങ്ങൾക്ക് ആദരമെന്നോണം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മഗാവയ്ക്ക് PDSA ഗോൾഡൻ മെഡൽ ലഭിച്ചത്. മൃഗങ്ങളുടെ ജോർജ് ക്രോസ്സ് മെഡൽ എന്നാണ് ഇതിനെ പലപ്പോഴും വിശേഷിപ്പിക്കാറ്. അവാർഡിന്റെ 77 വർഷത്തെ ചരിത്രത്തിൽ ഇത് ലഭിക്കുന്ന ആദ്യത്തെ എലിയായിരുന്നു മഗാവ.

Also Read-ഒരു വർഷത്തിനിടെ 20 കുഞ്ഞുങ്ങൾ; വാടക​ ഗർഭധാരണത്തിനായി ദമ്പതികൾ ചെലവാക്കിയത് ഒന്നരക്കോടി രൂപയോളം

കേവലം 1.2kg (2.6lb) കിലോ ഭാരമുള്ള മഗാവക്ക് 70cm (28in) നീളമുണ്ട്‌]. മറ്റു എലികളേക്കാൾ ഭാരവും വലിപ്പവും ഉണ്ടെങ്കിലും മൈൻ ട്രിഗർ ചെയ്യിക്കാൻ മാത്രമുള്ള തൂക്കം ഇല്ല എന്നതാണ് ഈ ജീവിയുടെ പ്രത്യേകത. അത് കൊണ്ട് തന്നെ മൈനുകൾക്ക് മുകളിലൂടെ സഞ്ചരിക്കാൻ മഗാവക്ക് സാധിക്കും.



സ്‌ഫോടക വസ്തുക്കൾക്കുള്ളിലെ രാസ പദാർത്ഥങ്ങൾ കണ്ടെത്താനാണ് എലികൾക്ക് പരിശീലനം നൽകുന്നത്. അഥവാ അനാവശ്യ വസ്തുക്കൾ ഒഴിവാക്കി കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മൈനുകൾ കണ്ടെത്താൻ ഇത്തരം ജീവികൾക്ക് കഴിയും. ഇനി മൈനുകൾ കണ്ടെത്തിയാൽ അതിന്റെ മുകളിൽ ചൊറിഞ്ഞു ശബ്ദമുണ്ടാക്കി അവ മനുഷ്യർക്ക് മുന്നറിയിപ്പ് നൽകുന്നു.

ഒരു ടെന്നീസ് കോർട്ടിന്റെ വലിപ്പം ഉള്ള സ്ഥലം വെറും 20 മിനിറ്റുകൾക്കകം പരിശോധിക്കാൻ കഴിയും എന്നതാണ് മഗാവയുടെ പ്രത്യേകത. ഇത് മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് കണ്ടത്തണമെങ്കിൽ മനുഷ്യന് ഒന്ന് മുതൽ നാല് ദിവസം വരെ വേണ്ടി വരും.
Published by: Asha Sulfiker
First published: June 6, 2021, 6:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories