• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തൊണ്ണൂറ്റിരണ്ടാം വയസിൽ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി മഹാതിർ മൊഹമ്മദ്

news18
Updated: May 10, 2018, 7:13 PM IST
തൊണ്ണൂറ്റിരണ്ടാം വയസിൽ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി മഹാതിർ മൊഹമ്മദ്
FILE PHOTO: Former Malaysian prime minister Mahathir Mohamad speaks during an interview with Reuters in Putrajaya, Malaysia, March 30, 2017. REUTERS/Lai Seng Sin/File Photo
news18
Updated: May 10, 2018, 7:13 PM IST
ക്വാലലംപൂർ: എതിരാളികളെ മാത്രമല്ല, പ്രായത്തെ കൂടി തോൽപിച്ചാണ് മലേഷ്യൻ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷസഖ്യം വിജയം കണ്ടത്. കഴിഞ്ഞ 60 വർഷമായി അധികാരത്തിൽ തുടരുന്ന ബാർസിയൻ നാഷണൽ പാർട്ടിയെ പരാജയപ്പെടുത്തി പതാകൻ ഹാരപൻ സ്വന്തമാക്കിയത് ചരിത്രവിജയം. മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് നേതൃത്വത്തിൽ പാർട്ടി വിജയിച്ചപ്പോൾ ലോകത്തു തന്നെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയുടെ ഉദയം കൂടിയാകുകയാണ് ഈ തെരഞ്ഞെടുപ്പ്.

222 അംഗ പാർലമെന്‍റിൽ 115 സീറ്റാണ് മഹാതീറിന്‍റെ പാർട്ടി സ്വന്തമാക്കിയത്. പ്രധാനമന്ത്രി നജീബ് റസാഖിന്‍റെ നേതൃത്വത്തിലുള്ള ബാരിസൻ നാഷണൽ സഖ്യത്തിന് 107 സീറ്റുകളേ നേടാനായുള്ളൂ. 1957ലെ സ്വാതന്ത്ര്യലബ്‍‍ധി മുതൽ ഭരണമാറ്റം ഇല്ലാതിരുന്ന മലേഷ്യയിൽ പ്രതിപക്ഷ സഖ്യം വിജയിച്ചതോടെ വൻ രാഷ്ട്രീയ മാറ്റത്തിനാണ് കളം ഒരുങ്ങിയത്.

പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ ഉയർന്ന ശതകോടികളുടെ അഴിമതി ആരോപണമാണ് ബാരിസൻ നാഷനൽ സഖ്യത്തിന് തിരിച്ചടിയായത്. മഹാതീർ മുഹമ്മദ് 2016ലാണ് പ്രതിപക്ഷ സഖ്യത്തിൽ ചേരുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയെന്ന ബഹുമതി കൂടിയാണ് 92 വയസുള്ള മഹാതീർ മുഹമ്മദിനെ കാത്തിരിക്കുന്നത്.

മഹാതിർ മൊഹമ്മദ്

ഒരു കാലത്ത് മലേഷ്യയിലെ ഏറ്റവും ഏകാധിപതിയായ ഭരണാധികാരി ആയിട്ടായിരുന്നു മഹാതീർ മുഹമ്മദ് അറിയപ്പെട്ടത്. ഏതായാലും പൊതുരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു കഴിഞ്ഞ് 15 വർഷങ്ങൾക്കു ശേഷമാണ് മിന്നുന്ന വിജയവുമായി മഹാതിർ മൊഹമ്മദ് സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. വ്യാഴാഴ്ച മലേഷ്യയുടെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന രാഷ്ട്രത്തലവനായി മാറും മഹാതിർ മൊഹമ്മദ്.
Loading...
1981 മുതൽ 2002 വരെ തുടർച്ചയായ 22 വർഷം മലേഷ്യയുടെ പ്രധാനമന്ത്രി ആയിരുന്നു മഹാതിർ മൊഹമ്മദ്. മലേഷ്യയുടെ ആധുനികവൽക്കരണത്തിന്‍റെ പിതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1998ലെ ഏഷ്യൻ പ്രതിസന്ധിയുടെ കാലത്ത് രാജ്യത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു.

പ്രധാനമന്ത്രിയായിരിക്കെ തന്നെ അദ്ദേഹം സ്വയം മുസ്ലിം സമുദായത്തിന്‍റെ വക്താവ് ആയി. അമേരിക്കയിൽ 2001ലെ സെപ്റ്റംബർ 11 ആക്രമണത്തെ തുടർന്നായിരുന്നു ഇത്. കൂടാതെ, തീവ്രവാദത്തിനെതിരെയുള്ള അമേരിക്കയുടെ നിലപാടുകൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. 2016ലാണ് പ്രതിപക്ഷ സഖ്യവുമായി അദ്ദേഹം ചേർന്നത്.
First published: May 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍