ബ്രിട്ടീഷ് കറൻസിയിലും ഗാന്ധിജി; കറൻസിയിൽ ഉൾപ്പെടുത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയായി ഇന്ത്യൻ രാഷ്ട്രപിതാവ്

‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത്.

News18 Malayalam | news18-malayalam
Updated: August 3, 2020, 1:56 PM IST
ബ്രിട്ടീഷ് കറൻസിയിലും ഗാന്ധിജി; കറൻസിയിൽ ഉൾപ്പെടുത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയായി ഇന്ത്യൻ രാഷ്ട്രപിതാവ്
ഗാന്ധിജി
  • Share this:
ബ്രിട്ടീഷ് കറൻസിയിൽ ഇന്ത്യൻ രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യുന്നു. ഇതോടെ ബ്രിട്ടീഷ് കറൻസിയിൽ ഉൾപ്പെടുന്ന  വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയും മഹാത്മാ ഗാന്ധിയാകും. ‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത്.

നാണയങ്ങളുടെ ഡിസൈൻ തീരുമാനിക്കുന്ന റോയൽ മിന്റ് ഉപദേശക സമിതി ഇന്ത്യൻ രാഷ്ട്രപിതാവിനെ കറൻസിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ആധുനിക ബ്രിട്ടനെ രൂപപ്പെടുത്തുന്നതിൽ പങ്കു വഹിച്ച കറുത്ത വർഗക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന പ്രചാരണത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് മന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു.
TRENDING:കുറ്റപത്രം സമർപ്പിച്ചിട്ടും ആർക്കാണ് റിട്രോഗ്രേഡ് അംനീഷ്യ? കെ.എം. ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം[NEWS]സ്വർണക്കടത്ത് മാത്രമല്ല പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ്; യു.എ.ഇ സഹായത്തിൽ നിന്നും സ്വപ്ന തട്ടിയെടുത്ത‌ത് കോടികൾ[NEWS]മ'ബാലഭാസ്കറിന്റേത് അപകട മരണമെന്ന് മൊഴി നൽകിയ ഡ്രൈവർക്ക് കോൺസുലേറ്റ് വഴി യു.എ.ഇയിൽ ജോലി'[NEWS]
ഇന്ത്യൻ വംശജരായ നൂർ ഇനയാത്ത് ഖാൻ, ജമൈക്കൻ ബ്രിട്ടീഷ് നഴ്‌സ് മേരി സീകോൾ തുടങ്ങിയ വെള്ളക്കാരല്ലാത്തവരുടെ നേട്ടങ്ങൾ ആഘോഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നാണയത്തിൽ  മഹാത്മാഗാന്ധിയുടെ ചിത്രം പരിഗണിക്കുന്നതെന്ന് ഋഷി സുനാക്കിന്റെ ഓഫീസ് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു.

ബ്രിട്ടീഷ് നാണയത്തിൽ ഗാന്ധിയെ ഉൾപ്പെടുത്തുമെന്ന് മുൻ ചാൻസലർ സാജിദ് ജാവിദ് 2019 ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.
Published by: Aneesh Anirudhan
First published: August 3, 2020, 1:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading