• HOME
 • »
 • NEWS
 • »
 • world
 • »
 • MAHATMA GANDHIS GREAT GRANDAUGHTER SENTENCED TO 7 YEARS FOR FRAUD AND FORGERY IN SOUTH AFRICA1

സാമ്പത്തിക തട്ടിപ്പ്; മഹാത്മാഗാന്ധിയുടെ ചെറുമകൾക്ക് സൗത്ത് ആഫ്രിക്കയിൽ ഏഴ് വർഷം തടവ്

ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ എല ഗാന്ധിയുടെ മകള്‍ ആശിഷ് ലത രാംഗോബിനാണ് ഡർബൻ കോടതി ഏഴ് വർഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  സാമ്പത്തിക തട്ടിപ്പ് കേസിൽ മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ എല ഗാന്ധിയുടെ മകള്‍ ആശിഷ് ലത രാംഗോബിനാണ് ഡർബൻ കോടതി ഏഴ് വർഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ആറ് മില്യണ്‍ റാൻഡിന്‍റെ ( ഏകദേശം മൂന്നേകാൽ കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ശിക്ഷ.

  തട്ടിപ്പിന് പുറമെ വ്യാജരേഖ ചമയ്ക്കൽ അടക്കം ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്നുള്ള 'ഇല്ലാത്ത' ചരക്കിന് ഇറക്കുമതി-കസ്റ്റംസ് തീരുവകൾ ക്ലിയർ ചെയ്യുന്നതിനായി വ്യവസായി ആയ എസ്.ആർ. മഹാരാജ് എന്നയാളിൽ നിന്നും പണം വെട്ടിച്ചു എന്നാണ് പരാതി. ഇയാൾക്ക് ലാഭത്തിന്‍റെ ഒരു വിഹിതം നൽകാമെന്നും ഇവർ വാഗ്ദാനം നല്‍കിയിരുന്നു.

  Also Read-45 വർഷം സസ്യാഹാരം മാത്രം കഴിച്ച സ്ത്രീ ചിക്കൻ ബർഗർ കഴിച്ചു; പിന്നീട് സംഭവിച്ചത്

  2015ലാണ് കേസിൽ ലതയ്ക്കെതിരെ വിചാരണ തുടങ്ങുന്നത്. ആ സമയത്ത് ഇന്ത്യയിൽ നിന്നും മൂന്ന് കണ്ടെയ്നർ ലിനൻ കയറ്റി അയക്കുന്നുണ്ടെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിനായി ഇവർ വ്യാജരേഖകളും ഇൻവോയ്സുകളും നൽകിയെന്നാണ് നാഷണൽ പ്രോസിക്യൂട്ടിംഗ് അതോറിറ്റിയുടെ ബ്രിഗേഡിയർ ഹംഗ്വാനി മുലോഡ്സി പറഞ്ഞത്. ആ സമയത്ത് ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

  2015 ലാണ് ലത ന്യൂ ആഫ്രിക്ക അലയൻസ് ഫൂട്ട് വെയർ ഡിസിട്രിബ്യൂട്ടേഴ്സ് ഡയറക്ടർ ആയിരുന്ന, മഹാരാജിനെ സമീപിക്കുന്നത്. തുണിത്തരങ്ങളും ചെരിപ്പുകളും ഇറക്കുമതി ചെയ്ത് നിര്‍മ്മാണവും വിൽപ്പനയും നടത്തിയിരുന്ന മഹാരാജയുടെ കമ്പനി, ലാഭവ്യവസ്ഥയിൽ ഫിനാൻസും ലഭ്യമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കൻ ഹോസ്റ്റിറ്റൽ ഗ്രൂപ്പ് നെറ്റ്കെയറിനായി മൂന്ന് കണ്ടെയ്നർ ലിനൻ ഇറക്കുമതി ചെയ്തുവെന്ന് പറഞ്ഞാണ് ലത ഇയാളെ സമീപിക്കുന്നത്.

  Also Read ഒരു മാമ്പഴത്തിന്റെ വില 1000 രൂപ; 'നൂർജഹാൻ' മാമ്പഴത്തിന് ഇത്തവണ മികച്ച വിളവ്

  ഇറക്കുമതി-കസ്റ്റംസ് തീരുവകൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നും ഹാർബറിൽ ചരക്ക് ക്ലിയർ ചെയ്യുന്നതിന് പണം വേണമെന്നുമായിരുന്നു ഇവർ ആവശ്യപ്പെട്ടതെന്നാണ് എൻപിഎ വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ഇതിനായി 6.2 മില്ല്യൺ റാൻഡ് ആണ് ആവശ്യപ്പെട്ടത്. തെളിവിനായി ചരക്കുകൾ വാങ്ങിയ ഓര്‍ഡറും ഇവർ കാണിച്ചിരുന്നു. ഇതിന് പുറമെ നെറ്റ്കെയർ എന്ന സ്ഥാപനത്തിന്‍റെ പേരിലുള്ള ഇൻവോയ്സും നൽകിയിരുന്നു. ലതയുടെ കുടുംബത്തിലുള്ള വിശ്വാസ്യതയും നൽകിയ രേഖകളും കണക്കിലെടുത്ത് മഹാരാജ് ഇവർ ആവശ്യപ്പെട്ട തുക നൽകി സഹായിക്കുകയായിരുന്നു.

  എന്നാൽ അധികം വൈകാതെ ഈ രേഖകൾ വ്യാജമാണെന്നും നെറ്റ്കെയറിന് ലതയുമായി ഒരു ഇടപാടും ഇല്ലെന്നും വ്യക്തമാവുകയായിരുന്നു. ഇതോടെയാണ് ഇയാൾ പരാതി നൽകിയത്.'ഇന്റർനാഷണൽ സെന്റർ ഫോർ നോൺ വയലൻസിൽ' പങ്കാളിത്ത വികസന സംരംഭത്തിന്റെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു രാംഗോബിൻ. പരിസ്ഥിതി-സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആക്ടിവിസ്റ്റ് എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്.
  Published by:Asha Sulfiker
  First published:
  )}