• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബ്രസീലിയൻ ബീച്ചുകളിൽ പന്തുതട്ടി മലാലയുടെ പിറന്നാൾ ആഘോഷം

news18india
Updated: July 13, 2018, 3:48 PM IST
ബ്രസീലിയൻ ബീച്ചുകളിൽ പന്തുതട്ടി മലാലയുടെ പിറന്നാൾ ആഘോഷം
news18india
Updated: July 13, 2018, 3:48 PM IST
റിയോ ഡി ജനീറോ: ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽ പന്തുതട്ടി നൊബേൽ സമ്മാനജേതാവ് മലാല യൂസഫ് സായിയുടെ പിറന്നാൾ ആഘോഷം. ട്വിറ്ററിലാണ് മലാല തന്‍റെ പിറന്നാൾ ആഘോഷചിത്രങ്ങൾ പങ്കുവെച്ചത്. ബ്രസീലിയൻ ബീച്ചുകളിൽ സമപ്രായക്കാരയ വിദ്യാർഥികൾക്ക് ഒപ്പമായിരുന്നു മലാലയുടെ പിറന്നാൾ ആഘോഷം.

പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെ താലിബാൻ എതിർക്കുന്നതിനെതിരെ പ്രതിഷേധിച്ചാണ് മലാല ശ്രദ്ധിക്കപ്പെട്ടത്. പതിനഞ്ചാം വയസിൽ മലാലയ്ക്ക് എതിരെ താലിബാന്‍റെ ആക്രമണം ഉണ്ടായെങ്കിലും അത്ഭുതകരമായ രീതിൽ അവർ അതിനെയെല്ലാം അതിജീവിച്ചു തിരിച്ചെത്തി.

 



പതിനേഴാം വയസിൽ നൊബേൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല മാറി. ഇത്തവണ, 21ആം വയസ് ആഘോഷിക്കാൻ ബ്രസീലിൽ എത്തിയ മലാല കഴിഞ്ഞ പിറന്നാൾ ദിനങ്ങളിലേതു പോലെ സമപ്രായക്കാരായ പെൺകുട്ടികളോട് വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ചാണ് ചെലവഴിച്ചത്.

സുരക്ഷിതമായി എല്ലാ പെൺകുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുകയെന്നതാണ് തന്‍റെ പിറന്നാൾ ദിനത്തിലെ ആഗ്രഹമെന്ന് മലാല പറഞ്ഞു. ബ്രസീലിലെ ആദിവാസിമേഖലകളിൽ നിന്നുള്ള കുട്ടികളുമായി സമയം ചെലവഴിച്ച മലാല അവരുമായി വിദ്യാഭ്യാസപരമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

 



കഴിഞ്ഞതവണ മലാല പിറന്നാൾ ആഘോഷിച്ചത് ഇറാഖിലെ ക്യാമ്പുകളിൽ കഴിയുന്ന പെൺകുട്ടികൾക്ക് ഒപ്പമായിരുന്നു. പത്തൊമ്പതാം പിറന്നാൾ ആഘോഷം കെനിയയിലെ അഭയാർഥിക്യാമ്പിലുള്ള പെൺകുട്ടികൾക്ക് ഒപ്പമായിരുന്നു ആഘോഷിച്ചത്. എല്ലാ വർഷവും തന്‍റെ പിറന്നാൾ ദിനത്തിൽ സ്കൂളുകളിൽ പോകാൻ വിഷമിക്കുന്ന കുട്ടികളുമായി കൂടിക്കാഴ്ച നടത്താനാണ് താൻ ശ്രമിക്കുന്നതെന്നും മലാല പറഞ്ഞു.
First published: July 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍