• HOME
 • »
 • NEWS
 • »
 • world
 • »
 • Malala Yousafzai | ഓക്‌സ്‌ഫോർഡിൽ നിന്ന് ബിരുദം നേടി മലാല യൂസഫ്‌സായ്; ഭർത്താവുമൊത്തുള്ള ആഘോഷ ചിത്രങ്ങൾ

Malala Yousafzai | ഓക്‌സ്‌ഫോർഡിൽ നിന്ന് ബിരുദം നേടി മലാല യൂസഫ്‌സായ്; ഭർത്താവുമൊത്തുള്ള ആഘോഷ ചിത്രങ്ങൾ

ഫിലോസഫി, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് മലാല ബിരുദം നേടിയത്

മലാല ബിരുദം നേടി

മലാല ബിരുദം നേടി

 • Last Updated :
 • Share this:
  ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ (oxford university) നിന്ന് ബിരുദ (graduates) പഠനം പൂർത്തിയാക്കി പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായ് (Malala Yousafzai). ഫിലോസഫി, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് മലാല ബിരുദം (degree) നേടിയത്.

  കോവിഡ് മഹാമാരി മൂലം വൈകിയ ബിരുദദാന ചടങ്ങിലെ ചിത്രങ്ങൾ മലാല കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ സൈറ്റുകളിൽ പങ്കുവച്ചിരുന്നു. ഈ ചടങ്ങുകളില്‍ എല്ലാ ബിരുദധാരികളും കറുത്ത വസ്ത്രങ്ങളും തൊപ്പിയുമാണ് ധരിച്ചിരിക്കുന്നത്. മലാലയും ഇതേ വസ്ത്രം ധരിച്ച് തന്റെ ബിരുദദാന ചടങ്ങ് ആഘോഷിക്കുന്നത് ചിത്രങ്ങളില്‍ കാണാം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് കൂടിയായ മലാല മാതാപിതാക്കള്‍ക്കും ഭര്‍ത്താവ് അസര്‍ മാലിക്കിനുമൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. താൻ ബിരുദം നേടിയെന്ന് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സന്തോഷം പങ്കുവച്ച് മലാല കുറിച്ചു.

  മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്സായിയും സന്തോഷ നിമിഷത്തിലെ ചില ഫോട്ടോകള്‍ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്. ''സന്തോഷത്തിന്റെയും നന്ദിയുടെയും നിമിഷം. മലാല ഔദ്യോഗികമായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി'' അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെയുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

  തന്റെ നേട്ടം ആഘോഷിക്കാന്‍ പരിപാടിയില്‍ പങ്കെടുത്ത ഭര്‍ത്താവ് മാലിക്കിനൊപ്പമുള്ള ഒരു ഫോട്ടോയും മലാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് അസറും മലാലയും വിവാഹിതരായത്. ''ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും (മാലിക്) ജീവിത പങ്കാളികളാകുന്നു'' എന്ന പോസ്റ്റിലൂടെയാണ് മലാല സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.
  View this post on Instagram


  A post shared by Malala (@malala)


  എന്നാൽ, മലാല ബ്രിട്ടീഷ് വോഗിനോട് വിവാഹവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തിയതായി ചിലര്‍ ചൂണ്ടിക്കാട്ടി. ''ആളുകള്‍ എന്തിനാണ് വിവാഹം കഴിക്കേണ്ടതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. നിങ്ങളുടെ ജീവിതത്തില്‍ ഒരു വ്യക്തി ഉണ്ടായിരിക്കണമെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ വിവാഹ കരാറിൽ ഒപ്പിടേണ്ടത്, എന്തുകൊണ്ട് അത് ഒരു പങ്കാളിത്തം മാത്രമായിക്കൂടാ?'' എന്നായിരുന്നു മലാലയുടെ പ്രസ്താവന.

  പിന്നീട്, താന്‍ ഒരിക്കലും വിവാഹത്തിന് എതിരല്ലെന്ന് മലാല ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും കാരണം തനിക്ക് വിവാഹത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.

  പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന് 2012 ല്‍ പതിനഞ്ചാം വയസ്സില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണ് മലാല ലോകശ്രദ്ധ നേടിയത്. തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി 16-ാം വയസ്സില്‍ യുഎന്നില്‍ പ്രസംഗിച്ചു. 2014ല്‍ പതിനേഴാം വയസ്സില്‍ നൊബേല്‍ സമ്മാനം ലഭിച്ചു. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. ഇപ്പോള്‍ ബര്‍മിംഗ്ഹാമിലാണ് മലാലയുടെ താമസം.

  Summary: Malala Yousafzai Graduates from Oxford, Shares Photos of Celebration With Husband
  Published by:user_57
  First published: