• HOME
  • »
  • NEWS
  • »
  • world
  • »
  • MALALA YOUSAFZAI SAYS SHE IS WORRIED ABOUT WOMEN IN AFGHANISTAN CAPTURED 1 BY THE TALIBAN

താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ഓര്‍ത്ത് ആശങ്കയുണ്ട്; മലാല യൂസഫ്‌സായ്

അഫ്ഗാനിസ്ഥാനിലെ വെടിനിര്‍ത്തലിനായി അന്തരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല ആവശ്യപ്പെട്ടു

malala

malala

  • Share this:
    കാബൂള്‍: താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ഓര്‍ത്ത് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നൊബേല്‍ പുസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ്. അഫ്ഗാനിസ്ഥാനിലെ വെടിനിര്‍ത്തലിനായി അന്തരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം.

    'താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തുന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യവകാശപ്രവര്‍ത്തകര്‍ എന്നിവരുടെ സ്ഥിതിയില്‍ ആശങ്ക ഉണ്ട്. വെടിനിര്‍ത്തലിനായി ആഗോള ശക്തികള്‍ ഇടപെടണം. അഫ്ഗാന്‍ ജനതയ്ക്ക് മാനുഷികമായ സഹായം ഒരുക്കണം. പൗരന്മാരെയും അഭയാര്‍ത്ഥികളെയും സംരക്ഷിക്കണം' മലാല ട്വീറ്റ് ചെയ്തു.

    അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന്‍ ആക്രമണത്തില്‍ കീഴടങ്ങി അധികാരം കൈമാറി. അഫ്ഗാന്‍ പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചു. എന്നാല്‍ നഗരത്തിന്റെ നിയന്ത്രണം സര്‍ക്കാറിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ട്വിറ്റ് ചെയത്തിരുന്നു. സര്‍ക്കാരിന് ഇപ്പോള്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം ഫലപ്രദമായി നഷ്ടപ്പെട്ടു.



    അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു.

    വാഷിംഗ്ടണും ലണ്ടനും വ്യാഴാഴ്ച രാത്രിയില്‍ തങ്ങളുടെ എംബസി ജീവനക്കാരെയും മറ്റ് പൗരന്മാരെയും തലസ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു. 'കാബൂളിലെ സുരക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ച് സിവിലിയന്‍സിന്റെ എണ്ണം കുറയ്ക്കുമെന്ന്' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

    ലണ്ടന്‍ സ്വദേശികളെയും മുന്‍ അഫ്ഗാന്‍ ജീവനക്കാരെയും ഒഴിപ്പിക്കാന്‍ ലണ്ടന്‍ 600 സൈനികരെ അയക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. അഫ്ഗാന്‍ വ്യാഖ്യാതാക്കളെയും അമേരിക്കക്കാരെ സഹായിച്ച മറ്റുള്ളവരെയും ഒഴിപ്പിക്കാന്‍ അമേരിക്ക പ്രതിദിന വിമാനങ്ങള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് പ്രൈസ് പറഞ്ഞു.
    മെയ് അവസാനം അമേരിക്കന്‍ സേന അഫ്ഗാന്‍ വിടാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് താലിബാന്‍ പോരാളികളും അഫ്ഗാന്‍ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. ഇതുവരെ രാജ്യത്തെ ഗ്രാമ പ്രദേശങ്ങള്‍ കീഴടക്കിയിരുന്ന താലിബാന്‍ പെട്ടെന്ന് നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

    കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായിട്ടുണ്ട്.

    താലിബാന്‍ അനുകൂലികളായ ട്വിറ്റര്‍ ഉപയോക്താക്കള്‍ യുദ്ധത്തിന്റെ ചിത്രങ്ങള്‍ നിരന്തരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. താലിബാന്‍ പിടിച്ചെടുത്ത വാഹനങ്ങള്‍, ആയുധങ്ങള്‍, ഡ്രോണ്‍ എന്നിവയുടെ ചിത്രങ്ങളും ഇതില്‍പ്പെടുന്നു.

    വ്യാഴായ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു.
    Published by:Jayesh Krishnan
    First published:
    )}