അബുദബി: കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിച്ച് മടങ്ങുവഴി വിമാനത്തിനുള്ളിൽവെച്ച് മലയാളിയായ നാലുവയസുകാരൻ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുഹമ്മദലി-ജുബൈരിയ ദമ്പതികളുടെ മകൻ യഹിയ പുതിയപുരയിൽ ആണ് അപസ്മാരബാധയെ തുടർന്ന് മരിച്ചത്. ഉംറ നിർവ്വഹിച്ച് സൌദിയിൽനിന്ന് മസ്ക്കറ്റിലെത്തി കോഴിക്കോട്ടേക്കുള്ള ഒമാൻ എയർവേസിൽ മടങ്ങവെയാണ് കുട്ടിക്ക് സുഖമില്ലാതെയായത്. വൈകാതെ മരണം സംഭവിച്ചു. ഇതേ തുടർന്ന് വിമാനം അടിയന്തരമായി അബുദബിയിൽ ഇറക്കി. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽവെച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി.
നാട്ടിൽനിന്ന് 15 ദിവസം മുമ്പാണ് ഇവർ ഉംറയ്ക്ക് പുറപ്പെട്ടത്. ചടങ്ങുകൾ നിർവ്വഹിച്ച് തിങ്കളാഴ്ചയാണ് ഒമാൻ എയർവേസ് വിമാനത്തിൽ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. വിമാനത്തിനുള്ളിൽവെച്ച് കുട്ടിക്ക് സുഖമില്ലാതാകുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും അസുഖം ഗുരുതരമായതിനെ തുടർന്ന് കുട്ടി മരണപ്പെടുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.