• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സൗദിയില്‍ മലയാളി ദമ്പതികള്‍ മരിച്ചനിലയില്‍


Updated: February 21, 2018, 7:35 PM IST
സൗദിയില്‍ മലയാളി ദമ്പതികള്‍ മരിച്ചനിലയില്‍
Representative Images. (Getty Images)

Updated: February 21, 2018, 7:35 PM IST
റിയാദ്: സൗദി അറേബ്യയിലെ അൽഹസ്സയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിനു പുറത്ത് ആൾവാസമില്ലാത്ത പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാദാപുരം സ്വദേശി കുഞ്ഞബ്ദുല്ല, ഭാര്യ റിസ്‌വാന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

മൊയ്തു - കുഞ്ഞാമി ദമ്പതികളുടെ മകനായ​ കുഞ്ഞബ്ദുല്ല സൗദിയിൽ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ്. ഇബ്രാഹിം ഹാജി-ഖദീജ ദമ്പതികളുടെ മകളാണു റിസ്‌വാന.

ഞായറാഴ്ച അൽഹസ്സയിൽനിന്നു 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്നു നടന്ന തിരച്ചിലിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവർ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിനു സമീപ പ്രദേശത്തുനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങൾ പൊലീസ് അൽഹഫൂഫ് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരുന്നു. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്‌വാനയുടേതുമാണെന്നു ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.

ദമാമിൽനിന്നു മടങ്ങുന്ന വഴി അൽഹസ്സയിലേയ്ക്ക് 25 കിലോമീറ്റർ അകലെയുള്ള അൽഅയൂൻ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികൾ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവർത്തകർ പറഞ്ഞു.
First published: February 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍