HOME » NEWS » World » MALAYALI DOCTOR DIED IN UK DUE TO COVID 19 RV

COVID 19| യുകെയിൽ ചികിത്സയിലായിരുന്ന മലയാളി ഡോക്ടർ മരിച്ചു

മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു.

News18 Malayalam | news18-malayalam
Updated: April 12, 2020, 3:03 PM IST
COVID 19| യുകെയിൽ ചികിത്സയിലായിരുന്ന മലയാളി ഡോക്ടർ മരിച്ചു
ഡോ. അമീറുദ്ദീൻ
  • Share this:
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി വിദേശത്ത് മരിച്ചു. യുകെ ബർമിങ്ങാമിൽ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബാംഗം ഡോ. അമീറുദ്ദീൻ (73) ആണ് മരിച്ചത്. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 26 ആയി.

രണ്ടാഴ്ച മുൻപ് രോഗം ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദീർഘകാലത്തെ സേവനത്തിനു ശേഷം എൻഎച്ച്എസിൽനിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു. പരേതനായ ഡോ. മീരാൻ റാവുത്തറുടെ മകനാണ്.

You may also like:ഒരു വയസിൽ ഗ്രൗണ്ട് മുഴുവൻ ഓട്ടം; ഒന്നര വയസിൽ നദിയിലെ നീന്തൽ; നടി മഡോണ സെബാസ്റ്റ്യനെ ട്രോളി സോഷ്യൽ മീഡിയ [PHOTOS]ലോക്ക് ഡൗൺ | പഞ്ചാബിൽ കർഫ്യു പാസ്സ് ചോദിച്ച പൊലീസുകാരന്റെ കൈപ്പത്തി വെട്ടിമാറ്റി [NEWS]'കെ സുരേന്ദ്രന് എന്തുപറ്റി? അദ്ദേഹത്തിന്റെ തലച്ചോർ സ്പോഞ്ച് പോലെയാണോ?' വിമർശനവുമായി ജ്യോതികുമാർ ചാമക്കാല [NEWS]

കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കൾ: ഡോ. നെബിൽ, നദീം. ഡോ. സലിം (കാനഡ), ഷംസിയ എന്നിവർ സഹോദരങ്ങളാണ്. അമീറുദ്ദീന്റെ പിതാവിന്റെ പേരിൽ തിരുവനന്തപുരത്തുള്ള ഡോ. മീരാൻ റാവുത്തർ മെമ്മോറിയൽ ചികിത്സകൾക്കായി എത്തുന്ന നൂറുകണക്കിന് രോഗികൾക്കു സൗജന്യ ഭക്ഷണവും താമസ സൗകര്യവും ചികിത്സാസഹായവും നൽകുന്നുണ്ട്.



Published by: Rajesh V
First published: April 12, 2020, 3:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories