• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബഹറിനിൽ മലയാളി ഡോക്ടർമാരായ സ്ത്രീയും പുരുഷനും മരിച്ചനിലയിൽ


Updated: August 14, 2018, 10:39 PM IST
ബഹറിനിൽ മലയാളി ഡോക്ടർമാരായ സ്ത്രീയും പുരുഷനും മരിച്ചനിലയിൽ

Updated: August 14, 2018, 10:39 PM IST
മനാമ: ബഹറിനിൽ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി. ബന്ധുക്കളും സഹപാഠികളുമായിരുന്ന ഡോ ഇബ്രാഹിം റാവുത്തറും ഡോ ഷംലീനയുമാണ് മരിച്ചത്. ഇരുവരും വിവാഹിതരാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇബ്രാഹിം റാവുത്തറുടെ ഭാര്യയാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. ബഹ്റിനിലെ ഒരു പ്രമുഖ ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്.

ബന്ധുക്കളും സഹപാഠികളുമായ പുരുഷ ഡോക്ടറെയും വനിതാ ഡോക്ടറെയുമാണ് ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബഹ്‌റിനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍, പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം എന്നിവരെയാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയില്‍ അനസ്‌തെറ്റിസ്റ്റുമാരായ ഇരുവരും കഴിഞ്ഞ മൂന്നു ദിവസമായി ജോലിക്ക് ചെന്നിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇബ്രാഹിമിന്റെ ഭാര്യ ഫ്‌ലാറ്റിലെത്തി വാതിലില്‍ മുട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഇബ്രഹാമിന് ഒരു മകനുമുണ്ട്. ഷംലീനയുടെ ഭര്‍ത്താവും ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. നാലു വയസുള്ള മകളുണ്ട്. ഷംലീനയുടെ പിതാവും ബഹ്‌റിനിലെ ആശുപത്രിയില്‍ ഡോക്ടറാണ്. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
First published: August 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍