• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിസാ തട്ടിപ്പിനിരയായി മലയാളി വീട്ടമ്മ ഒമാനിൽ വീട്ടുതടങ്കലിൽ


Updated: August 2, 2018, 8:57 AM IST
വിസാ തട്ടിപ്പിനിരയായി മലയാളി വീട്ടമ്മ ഒമാനിൽ വീട്ടുതടങ്കലിൽ

Updated: August 2, 2018, 8:57 AM IST
മസ്ക്കറ്റ്: വിസ തട്ടിപ്പിനിരയായി മലയാളിവീട്ടമ്മ ഒമാനില്‍ വീട്ടുതടങ്കലില്‍. ദുബായിയില്‍ ആശുപത്രിജോലി വാഗ്ദാനം ചെയ്താണ് മലയാളിയായ ഏജന്‍റ് ഒമാനില്‍ വീട്ടുപണിക്ക് എത്തിച്ചത്. ദിവസവും ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വരുന്നതായും നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും പത്തനംതിട്ട സ്വദേശി അമ്പിളി രാജമ്മ ന്യൂസ്18നോട് പറഞ്ഞു.

കുടുംബത്തിന് താങ്ങാകാന്‍ ഗള്‍ഫിലേക്ക് പോയ അടൂര്‍ പുതുവല്‍ അമ്പിളിയുടെ ജീവിതം ഇന്ന് നരകതുല്യമാണ്. കോഴിക്കോട് സ്വദേശിയായ ഏജന്‍റ് വാഗ്ദാനം ചെയ്തത് ദുബായി ആശുപത്രിയില്‍ ജോലി. പക്ഷെ എത്തിച്ചത് ഒമാനില്‍. അവിടെ വീട്ടുതടങ്കലില്‍ അടിമജീവിതം നയിക്കുകയാണ് ഇപ്പോള്‍.

രണ്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവരെ മൂന്ന് വീടുകളിലായാണ് ജോലിയെടുപ്പിക്കുന്നത്. മിക്കപ്പോഴും ഭക്ഷണം പോലും നല്‍കാറില്ലെന്നും അമ്പിളി പറയുന്നു. ഇവർക്ക് പലപ്പോഴും മർദനമേൽക്കുന്നുമുണ്ട്. അമ്പിളിയെ നാട്ടിലെത്തിക്കാന്‍ നിരവധി തവണ ഏജന്റുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍