HOME » NEWS » World »

ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞു; യു.എസിൽ മലയാളി വനിതാ ഡോക്ടർ മരിച്ചു

കാറിന് പിന്നാലെ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ തിരികെ കയറി.

News18 Malayalam | news18-malayalam
Updated: November 8, 2020, 6:58 AM IST
ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞു; യു.എസിൽ മലയാളി വനിതാ ഡോക്ടർ മരിച്ചു
ഡോ നിത
  • Share this:
ഫ്ലോറിഡ: ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്കു കാർ മറിഞ്ഞ് യുഎസിലെ ഫ്ലോറിഡയിൽ മലയാളി വനിതാ ഡോക്ടർ മരിച്ചു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എ.സി. തോമസ്– ത്രേസ്യാമ്മ ദമ്പതികളുടെ മകൾ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.

ഡോക്ടറുടെ കാറിന് പിന്നാലെ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ തിരികെ കയറി. ഇവർ വിവരമറിയിച്ചതനുസരിച്ചു പൊലീസെത്തി നിതയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

Also Read യുഎസ് ജനപ്രതിനിധി സഭ: ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഹാട്രിക് വിജയം 

ഡോ. നിത, ഇല്ലിനോയിൽ നിന്നും നേപ്പിൾസിലേക്ക്പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പിന്നിലെ വന്ന കാറിൽ അമേരിക്കൻ ദമ്പതികളായിരുന്നു. അവരിൽ ഭർത്താവ് കനാലിലേക്കു ചാടി കാറിൽനിന്നു നിതയെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട നിതയെ കരയ്ക്കെത്തിക്കുന്നതിനിടെയാണു ചീങ്കണ്ണികൾ പാഞ്ഞെത്തിയത്. ഇതേത്തുടർന്ന് അദ്ദേഹം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് കരയിൽ കയറി. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.



ഡോ. നിത മയാമിയിൽ സർജറി പിജി വിദ്യാർഥിയാണ്. സംസ്കാരം പിന്നീട് ഷിക്കാഗോ എസ്എച്ച് ക്നാനായ കത്തോലിക്ക പളളിയിൽ. സഹോദരങ്ങൾ: നിതിൻ, നിമിഷ.
Published by: Aneesh Anirudhan
First published: November 8, 2020, 6:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories