കൊളംബോ: ശ്രീലങ്കയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയുവതി റസീനയുടെ മൃതദേഹം ശ്രീലങ്കയിൽ തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരാൻ എല്ലാ സഹായവും ലഭ്യമാക്കാമെന്ന് സർക്കാർ നോർക്ക മുഖേന ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ, ഹൈക്കമ്മീഷണറും ബന്ധുക്കളുമായും നടത്തിയ ചർച്ചയിൽ മൃതദേഹം ശ്രീലങ്കയിൽ തന്നെ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ശ്രീലങ്കയിൽ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ടുവരടെ എണ്ണം 262 ആയി. സ്ഫോടനവുമായി ബന്ധപ്പെട്ട് 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയുന്നതിൽ വീഴ്ച ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിങ്കേ വ്യക്തമാക്കി.
ഇതിനിടെ, ശ്രീലങ്കയിൽ ഉണ്ടായ വന്‍ സ്ഫോടനത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങൾക്കായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തിന് ആരോഗ്യവകുപ്പ് രൂപം നല്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങൾ ആണ് സംഘത്തിൽ ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്റെയും ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും അനുമതി ലഭിച്ചാൽ ഉടന്‍ സംഘം പുറപ്പെടും എന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.