• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

250 കോടി ദിർഹത്തിന്‍റെ ബാധ്യത: 3000 ജീവനക്കാർ പെരുവഴിയിൽ


Updated: December 14, 2018, 9:29 PM IST
250 കോടി ദിർഹത്തിന്‍റെ ബാധ്യത: 3000 ജീവനക്കാർ പെരുവഴിയിൽ

Updated: December 14, 2018, 9:29 PM IST
ദുബായ്: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി ദുബായിൽനിന്ന് മുങ്ങിയതോടെ ശാഖകൾ അടച്ചുപൂട്ടി. മൂവായിരത്തോളം ജീവനക്കാരാണ് ഇതുമൂലം പെരുവഴിയിലായത്. പൊടുന്നനെ ഹൈപ്പർമാർക്കറ്റ് ശാഖകളെല്ലാം അടച്ചുപൂട്ടേണ്ടിവന്നതോടെ 250 കോടി ദിർഹത്തിന്‍റെ ബാധ്യതയുള്ളതായാണ് റിപ്പോർട്ട്. ഹൈപ്പർമാക്കറ്റിലേക്ക് ഭക്ഷ്യ സാധനങ്ങൾ ഉൾപ്പടെ നൽകുന്ന ഏജൻസികൾക്ക് കോടികണക്കിന് ദിർഹമാണ് നൽകാനുള്ളത്. കൂടാതെ രണ്ടുമാസമായി ജീവനക്കാർക്ക് ശമ്പളവും നൽകുന്നില്ല. സാധനങ്ങൾ വിതരണം ചെയ്യുന്ന ഏജൻസിയുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ദുബായിലെ വ്യാജ ഓണ്‍ലൈന്‍ അക്കൗണ്ടുകാർക്ക് പിടിവീഴും

രണ്ടുമാസം മുമ്പാണ് അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ മനാമ ഹൈപ്പർമാർക്കറ്റിന്‍റെ മാനേജിങ് ഡയറക്ടർ കൂടിയായ മലയാളി യുഎഇയിൽ നിന്ന് മുങ്ങിയത്. അബുദാബിയിലേത് ഒഴികെ മറ്റ് എമിറേറ്റ്സുകളിലായി വ്യാപിച്ചുകിടക്കുന്ന 22 ഹൈപ്പർ മാർക്കറ്റുകളിൽ 16 എണ്ണമാണ് അടച്ചുപൂട്ടിയത്. നാലെണ്ണം മറ്റൊരു ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. അൽ മനാമ ഗ്രൂപ്പിന്‍റെ പ്രധാന ഓഫീസ് നവംബർ അവസാനം അടച്ചുപൂട്ടിയിരുന്നു. 40 വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന അൽ മനാമ ഹൈപ്പർമാർക്കറ്റിൽനിന്ന് ഇത്രയും കാലം കൃത്യമായ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്ന് സപ്ലൈർമാർ പറയുന്നു. ഒരുതവണ പോലും നൽകേണ്ട പണം വൈകുകയും ചെക്ക് ബൌൺസ് ആകുകയോ ചെയ്തിട്ടില്ല. എന്നാൽ ജൂൺ മാസം മുതൽ പണം കൃത്യമായി ലഭിക്കാതെ വന്നു. എന്നാൽ ഇത്രയും കാലം കൃത്യമായ ഇടപാടായതിനാൽ അവരെ അവിശ്വസിച്ചില്ലെന്ന് മുട്ടയും കോഴിയറച്ചിയും വിതരണം ചെയ്യുന്ന അൽ ജസിറ പൌൾട്രി ഫാം ഉടമ പി.കെ കുട്ടി പറയുന്നു. നവംബർ അവസാനം അവരുടെ അസ്ഥാനത്തെ ഓഫീസ് പൂട്ടിയതോടെയാണ് എം.ഡി യുഎഇയിൽനിന്ന് മുങ്ങിയ വിവരം അറിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
Loading...

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് 7700 ദിർഹം തട്ടി യുവാവ്

കൊല്ലം സ്വദേശികളായ സഹോദരങ്ങളാണ് 45 വർഷം മുമ്പ് പച്ചക്കറി വ്യാപാരവുമായാണ് യുഎഇയിൽ എത്തിയത്. പിന്നീട് ഇളയ സഹോദരൻ ഷബീർ വൻ നിക്ഷേപം നടത്തി ഹൈപ്പർ മാർക്കറ്റായി മാറ്റുകയായിരുന്നു. വളരെവേഗമാണ് ഇത് വലിയ ശൃംഖലയായി വളർന്നത്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഷബീറിന്‍റെ അടുത്ത ബന്ധുവിന്‍റെ ഇടപെടലുകളാണ് ഹൈപ്പർ മാർക്കറ്റ് ശൃംഖലയെ സാമ്പത്തികമായി തകർത്തുകളഞ്ഞുവെന്നാണ് ജീവക്കാർ പറയുന്നത്.

അൽ മനാമ ഗ്രൂപ്പിന് കൊല്ലം നഗരത്തിലും ഹൈപ്പർ മാർക്കറ്റും ടെക്സറ്റയിൽസുമുണ്ട്.
First published: December 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍