• HOME
  • »
  • NEWS
  • »
  • world
  • »
  • സ്കൂളിൽ തീപിടുത്തത്തിൽ 23 പേർ കൊല്ലപ്പെട്ട സംഭവം കൊലപാതകം; മലേഷ്യയിൽ 16കാരൻ ജയിലിലായി

സ്കൂളിൽ തീപിടുത്തത്തിൽ 23 പേർ കൊല്ലപ്പെട്ട സംഭവം കൊലപാതകം; മലേഷ്യയിൽ 16കാരൻ ജയിലിലായി

അപകടത്തിൽ കൌമാരക്കാരായ 21 ആൺകുട്ടികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കുലാലംപുർ: 2017ൽ ഒരു ബോർഡിങ്ങ് സ്കൂളിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ 16കാരൻ ജയിലിലായി. മലേഷ്യയിലെ ദേശീയ വാർത്താ ഏജൻസിയായ ബെർണാമ റിപ്പോർട്ട് ചെയ്തു.

    സ്കൂളിൽ തീപിടുത്തമുണ്ടായ സമയത്ത് പ്രതിക്ക് 16 വയസായിരുന്നു. തലസ്ഥാനമായ ക്വാലാലംപൂരിലാണ് 2017ൽ ബോർഡിങ്ങ് സ്കൂളിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ കൌമാരക്കാരായ 21 ആൺകുട്ടികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മലേഷ്യയിലെ സ്വകാര്യ സ്കൂളുകളിലെ സുരക്ഷയെക്കുറിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു.

    തീപിടുത്തത്തിന് പിന്നിൽ 16കാരനായ ആൺകുട്ടിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തീപിടുത്തത്തിനുള്ള ഗൂഢാലോചനയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഇയാൾക്കെതിരെ വധശിക്ഷ വിധിച്ചിട്ടില്ല. കാരണം കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതി പ്രായപൂർത്തിയാകാത്ത ആളായിരുന്നുവെന്ന് ഹൈക്കോടതി ജഡ്ജി അസ്മാൻ അബ്ദുല്ല പറഞ്ഞു. ഇതേ കാരണത്താലാണ് പ്രതിയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല.
    You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
    ആരോഗ്യവാനായിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ ജയിലിൽ അടയ്ക്കുമെന്ന് ജഡ്ജി വിധി പ്രസ്താവത്തിൽ വ്യക്തമാക്കിയതായി ബെർണാമ റിപ്പോർട്ടിൽ പറയുന്നു. സ്കൂളിന്റെ ഡോർമിറ്ററിയുടെ ഒരേയൊരു വാതിലിൽ തീ പിടിച്ചിട്ടുണ്ടെന്നും ജനാലകളിലെ മെറ്റൽ ബാറുകളിൽ കുടുങ്ങിക്കിടന്ന ആൺകുട്ടികളാണ് അപകടത്തിൽപ്പെട്ടെന്നുമായിരുന്നു അക്കാലത്തെ മാധ്യമറിപ്പോർട്ടുകൾ. ഖുറാൻ വിദ്യാഭ്യാസത്തിനായുള്ള “തഹ്‌ഫിസ്” സ്‌കൂളിലാണ് അപകടമുണ്ടായത്.
    Published by:Anuraj GR
    First published: