• HOME
  • »
  • NEWS
  • »
  • world
  • »
  • മാലെദ്വീപിൽ വൻ തീപിടിത്തം; 9 ഇന്ത്യക്കാർ ഉൾപ്പെടെ 10 മരണം

മാലെദ്വീപിൽ വൻ തീപിടിത്തം; 9 ഇന്ത്യക്കാർ ഉൾപ്പെടെ 10 മരണം

തീപിടത്തത്തിൽ നശിച്ച കെട്ടിടത്തിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
മാലെദ്വീപില്‍ വിദേശ തൊഴിലാളികളുടെ പാർപ്പിട സമുച്ചയത്തിലായ വൻ തീപിടിത്തിൽ ഒൻപത് ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. മാലെദ്വീപ് തലസ്ഥാനത്തെ മാലെയിലുണ്ടായ തീപിടിത്തത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തീപിടത്തത്തിൽ നശിച്ച കെട്ടിടത്തിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

താഴത്തെ നിലയിലെ വർക്ക് ഷോപ്പിൽ നിന്നാണ് തീപിടത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒൻപതു ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി സ്വദേശിയുമാണ് മരിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

“ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്‌ടപ്പെടുത്തിയ മാലെയിലെ ദാരുണമായ തീപിടുത്തത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങൾ മാലിദ്വീപ് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നു''- മാലെദ്വീപിലെ ഇന്ത്യൻ ഹൈക്കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്.



അതേസമയം, വിദേശ തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ വിമർശനം ഉന്നയിച്ചു. 250,000-ത്തോളം വരുന്ന ജനസംഖ്യയിൽ പകുതിയും വിദേശികളാണ്. കൂടുതലും ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.

കോവിഡ് -19 സമയത്ത് വിദേശ തൊഴിലാളികൾക്കിടയിൽ തദ്ദേശവാസികളുമായി താരതമ്യപ്പെടുത്തുമ്പോൾ അണുബാധ മൂന്നിരട്ടി വേഗത്തിൽ പടർന്നപ്പോൾ അവരുടെ മോശം ജീവിത സാഹചര്യങ്ങൾ വെളിച്ചത്തു വന്നിരുന്നു. ദ്വീപസമൂഹത്തിന്റെ തലസ്ഥാനം ഒരു ഉയർന്ന അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്നു, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നാണ്.
Published by:Rajesh V
First published: