• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം ; മാലി ദ്വീപില്‍ അടിയന്തരാവസ്ഥ

news18
Updated: February 10, 2018, 3:49 PM IST
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം ; മാലി ദ്വീപില്‍ അടിയന്തരാവസ്ഥ
File photo of Maldivian President Abdulla Yameen. (Photo: Reuters/Waheed Mohamed)
news18
Updated: February 10, 2018, 3:49 PM IST
മാലെ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മാലിദ്വീപില്‍ പ്രസിഡിന്റ് അബ്ദുള്ള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നിഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് മാലിദ്വീപില്‍ പ്രതിസന്ധി ഉടലെടുത്തത്. 12 പാര്‍ലമെന്റ് അംഗങ്ങളുടെ വിലക്ക് നീക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.


എന്നാല്‍ വിധി പ്രസിഡന്റ് അബ്ദുള്ള യമീന്‍ തള്ളുകയായിരുന്നു. കോടതി വിധി നടപ്പാക്കിയാല്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കും. തിങ്കളാഴ്ച രാത്രി നിയമകാര്യ മന്ത്രി ആസിമ ഷുക്കൂറാണ് അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി കെട്ടിടം പുറത്തു നിന്ന് പൂട്ടി. ജഡ്ജിമാര്‍ കോടതിക്കുള്ളില്‍ ഉണ്ടെന്നാണ് വിവരം. മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീനിന്റെ അര്‍ധ സഹോദരനുമായ മയൂം അബ്ദുള്‍ ഗയൂമിനെ പോലീസ് അറസ്റ്റ് ചെയ്തു.



ഇത് രണ്ടാം തവണയാണ് അബ്ദുള്ള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. തനിക്കെതിരെ വധശ്രമം ഉണ്ടായെന്ന് പറഞ്ഞ് 2015 ല്‍ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതേസമയം മാലിദ്വീപിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.
First published: February 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍