30 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തിയെന്നും യുവാവ്

കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നതായും ഇയാൾ പൊലീസിനോട് സമ്മതിച്ചു...

News18 Malayalam | news18-malayalam
Updated: November 12, 2019, 6:01 PM IST
30 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തിയെന്നും യുവാവ്
പ്രതീകാത്മക ചിത്രം
  • Share this:
റാവൽപിണ്ടി: 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആളുടെ മൊഴി പൊലീസിനെ ഞെട്ടിപ്പിച്ചു. 30 കുട്ടികളെ പീഡിപ്പിച്ചതായാണ് പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ അറസ്റ്റിലായ ആൾ മൊഴി നൽകിയത്. കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നതായും ഇയാൾ പൊലീസിനോട് സമ്മതിച്ചു.

പോൺ വെബ്സൈറ്റുകളിൽ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിരുന്നത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ബ്രിട്ടനിൽ കുട്ടികളെ പീഡിപ്പിച്ച കേസിൽ ഇയാൾ ശിക്ഷ അനുഭവിക്കുകയും നാടുകടത്തപ്പെടുകയും ചെയ്തതായി വ്യക്തമായിട്ടുണ്ട്. ഇറ്റലിയിലും സമാനമായ കുറ്റം ചെയ്യാൻ ഇയാൾ മുതിർന്നതായും റിപ്പോർട്ടുകളുണ്ട്.

13 വയസുകാരന്‍റെ അമ്മയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വൈകാതെ റാവൽപിണ്ടിയിലെ റാവത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പരിചയം നടിച്ച് ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചശേഷമാണ് ഇയാൾ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്. ക്രൂരമായ പീഡനമാണ് നടത്തിയത്. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
First published: November 12, 2019, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading