നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • Chinese food | ഇഷ്ടപ്പെട്ട ചൈനീസ് വിഭവം കണ്ടെത്താൻ 8000 റെസ്റ്റോറന്റുകളിൽ കയറി ഇറങ്ങിയ 72കാരൻ

    Chinese food | ഇഷ്ടപ്പെട്ട ചൈനീസ് വിഭവം കണ്ടെത്താൻ 8000 റെസ്റ്റോറന്റുകളിൽ കയറി ഇറങ്ങിയ 72കാരൻ

    നാലു പതിറ്റാണ്ടോളം കാലം ഇഷ്‌ടപ്പെട്ട രുചിയ്ക്ക് വേണ്ടി ഒരു രാജ്യം മുഴുവൻ അലഞ്ഞ വ്യക്തിയാണ് ഇപ്പോൾ താരമായിരിക്കുന്നത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      എത്ര ദൂരെയാണെങ്കിലും നല്ല ഭക്ഷണമുള്ളിടത്തേയ്ക്ക് ഒരു മടിയും കൂടാതെ നമ്മൾ പോകും. മറ്റുള്ളവരോട് ആ സ്ഥലത്തെക്കുറിച്ച് പറയുകയും ചെയ്യും. നല്ല രുചിയുള്ള ഭക്ഷണം വയറുനിറച്ച് കഴിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ഇഷ്ടപ്പെടുന്ന രുചി തേടി എത്ര ദൂരം നിങ്ങൾ പോകും? നാലു പതിറ്റാണ്ടോളം കാലം ഇഷ്‌ടപ്പെട്ട രുചിയ്ക്ക് വേണ്ടി ഒരു രാജ്യം മുഴുവൻ അലഞ്ഞ വ്യക്തിയാണ് ഇപ്പോൾ താരമായിരിക്കുന്നത്.

      ഡേവിഡ് ആർ ചാൻ (David R Chan) എന്ന ചൈനീസുകാരൻ തനിക്കിഷ്ടപ്പെട്ട നാടൻ ചൈനീസ് ഭക്ഷണം തേടി ഏകദേശം നാല് പതിറ്റാണ്ട് കാലത്തോളമാണ് അലഞ്ഞത്. അമേരിക്കയിലെ ഏകദേശം 8000 റെസ്റ്റോറന്റുകളിൽ തനിക്കിഷ്ടപെട്ട രുചി തേടി അദ്ദേഹം അലഞ്ഞു. ലോസ് ഏഞ്ചൽസിൽ (Los Angeles) നിന്ന് വിരമിച്ച, അഭിഭാഷകനായ ചാൻ തന്റെ അനുഭവങ്ങൾ ഒരു സ്പ്രെഡ്ഷീറ്റിൽ കുറിച്ചിട്ടുണ്ട്. ഓരോ സന്ദർശനത്തിന്റെയും വിശദീകരണം ആ കുറിപ്പികളിൽ കാണാം.

      1960 കളിലാണ് ചാൻ തന്റെ പര്യടനം ആരംഭിച്ചത്. പിന്നീട് കോളേജ് വിദ്യാർത്ഥിയായ അദ്ദേഹം അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും തന്റെ പൈതൃകത്തെകുറിച്ച് പര്യവേക്ഷണം നടത്താൻ ആഗ്രഹിക്കുകയും ചെയ്തു. അമേരിക്കയിൽ ചൈനക്കാരുടെ എണ്ണം വർദ്ധിച്ചപ്പോൾ, പാചകം പഠിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും വളർന്നു. ഇതിന് മുമ്പ്, അത് എത്ര വൈവിധ്യമാർന്നതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നിരുന്നാലും. ചൈനീസ് ഭക്ഷണത്തോടെ ഇത്രയേറെ താല്പര്യം ഉണ്ടായിട്ടും ചാനിന് ചോപ്സ്റ്റിക്കുകൾ ഉപയോഗിക്കാൻ അറിയില്ല.

      കുട്ടിക്കാലത്ത്, ചാൻ ചൈനീസ് ഭക്ഷണം (Chinese food) കഴിച്ചിരുന്നില്ല. പിന്നീട് ആദ്യമായി ചൈനീസ് ഭക്ഷണം പരീക്ഷിച്ചപ്പോൾ ചാനിന് അതത്ര മതിപ്പുളവാക്കിയില്ല. 1950 കളിലെ തന്റെ ആദ്യത്തെ ചൈനീസ് ഭക്ഷണത്തെക്കുറിച്ച് 72 കാരനായ ചാൻ പറഞ്ഞത് ഇതായിരുന്നു. " ചൈനീസ് ഭക്ഷണം വിചാരിച്ചപോലെ ബുദ്ധിമുട്ടേറിയതായിരുന്നില്ല. പിന്നെ ചോറിൽ സോയ സോസ് ചേർത്ത് കഴിക്കും. മറ്റൊന്നും കഴിക്കില്ലായിരുന്നു." അമേരിക്ക, കാനഡ, ഏഷ്യ എന്നിവിടങ്ങളിലെലേക്കുള്ള വിദൂര ബിസിനസ് യാത്രകളിൽ ചാൻ ചൈനീസ് ഭക്ഷണം കഴിച്ചുനോക്കാറുണ്ടായിരുന്നു.

      ചാൻ ഒരു ഭക്ഷണപ്രിയനോ വിമർശകനോ അല്ല. കഫീൻ ഒഴിവാക്കാനായി ചായ ഉപേക്ഷിക്കുകയും കൊളസ്ട്രോൾ കുറഞ്ഞതും പഞ്ചസാര കുറഞ്ഞതുമായ ഭക്ഷണക്രമമാണ് ചാൻ സാധാരണയായി പിന്തുടരുന്നത്. പന്നിയിറച്ചി (pork belly ) മുതൽ പൈനാപ്പിൾ ബണ്ണുകൾ വരെയുള്ള ചൈനീസ് രുചികൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയകളിൽ (pork belly ) പങ്കുവയ്ക്കാറുണ്ട്.

      അമേരിക്കയിലെ ഏറ്റവും വൈവിധ്യമാർന്ന ചൈനീസ് ഭക്ഷണങ്ങളുള്ള മികച്ച സ്ഥലമായി ലോസ് ഏഞ്ചൽസിലെ സാൻ ഗബ്രിയേൽ വാലിയെ (San Gabriel Valle) ചാൻ ശുപാർശ ചെയ്യുന്നു. ഏറ്റവും മോശം ഭക്ഷണം ലഭിക്കുന്നത് നോർത്ത് ഡക്കോട്ടയിലെ ഫാർഗോയിൽ ആണെന്നും (San Gabriel Valle) ചാൻ പറയുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹം ഇപ്പോൾ ഒരു ഫുഡ് ബ്ലോഗറാണ്. പുതിയ രുചികൾ തേടി അലയുകയാണ് ചാൻ ഇപ്പോൾ.ചാനിന്റെ ഭാര്യ ചൈനക്കാരിയാണ്.
      Published by:user_57
      First published:
      )}