• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജീവിച്ചിരുന്നപ്പോൾ വാങ്ങാൻ കഴിഞ്ഞില്ല; ഒടുവിൽ ശവമടക്ക് ബിഎംഡബ്ല്യുവിൽ

news18
Updated: June 14, 2018, 11:41 AM IST
ജീവിച്ചിരുന്നപ്പോൾ വാങ്ങാൻ കഴിഞ്ഞില്ല; ഒടുവിൽ ശവമടക്ക് ബിഎംഡബ്ല്യുവിൽ
news18
Updated: June 14, 2018, 11:41 AM IST
പുതുപുത്തൻ ബിഎംഡബ്ല്യു കാർ പിതാവിന് ശവപ്പെട്ടിയാക്കിയ മകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നൈജീരിയയിലാണ് സംഭവം. അസൂബൈക്ക് എന്ന യുവാവാണ് പിതാവിന്റെ ആഗ്രഹം നിറവേറ്റാൻ ബിഎംഡബ്ല്യു ശവപ്പെട്ടിയാക്കിയത്.

പിതാവിന് ബിഎംഡബ്ല്യു കാർ സമ്മാനിക്കാമെന്ന് മകൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിതാവ് ജീവിച്ചിരുന്നപ്പോൾ ആ ആഗ്രഹം നിറവേറ്റാൻ മകന് കഴിഞ്ഞില്ല. തുടർന്നാണ് 4462590 രൂപ വില വരുന്ന പുതുപുത്തൻ ബിഎംഡബ്ല്യു കാറിൽ പിതാവിന്റെ ശവമടക്ക് നടത്തിയത്. ഇതിന്റഎ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽവൈറലാണ്.

ബിഎംഡബ്ല്യുവിൽ ശവമടക്ക് നടത്തിയതിനെതിരെ വിമർശനവും ഉയർന്നിരിക്കുകയാണ്. പാഴായ ശവമടക്കെന്നാണ് ചിലർ പറയുന്നത്. ബിഎംഡബ്ല്യു അധികനാള്‍ ശവപ്പെട്ടിയായി ഉണ്ടാകില്ലെന്ന് മറ്റുചിലരും പറയുന്നു.

അതേസമയം ഇത് ആദ്യത്തെ വിചിത്ര ശവ സംസ്കാരമല്ല. 2015ൽ അമ്മയുടെ പ്രിയപ്പെട്ട കാറായ ഹമ്മറിൽ അമ്മയെ മകൻ ശവമടക്കിയ സംഭവം ഉണ്ടായിട്ടുണ്ട്.
First published: June 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍