• HOME
  • »
  • NEWS
  • »
  • world
  • »
  • Hunting | കരടിയെ വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ സഹോദരൻ മരിച്ചു; സ്വയം വെടിയുതിർത്ത് യുവാവ് ജീവനൊടുക്കി

Hunting | കരടിയെ വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ സഹോദരൻ മരിച്ചു; സ്വയം വെടിയുതിർത്ത് യുവാവ് ജീവനൊടുക്കി

വീടിന് സമീപം കരടി കറങ്ങുന്നത് കണ്ടതിനെത്തുടർന്ന് ഇയാൾ സ്വയ രക്ഷയ്ക്കായി തോക്ക് കൈയിലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Bear_Hunt

Bear_Hunt

  • Share this:
    കരടിയെ വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ സഹോദരൻ മരിച്ചതിൽ മനംനൊന്ത് യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യ (Suicide) ചെയ്തു. അമേരിക്കയിൽ (America) ചൊവ്വാഴ്ച പുലർച്ചെ ഇവരുടെ വീടിന് സമീപമുള്ള ജോസഫൈൻ കൗണ്ടിയിൽ സണ്ണി വാലിയിലാണ് ദാരുണമായ സംഭവം നടന്നത്. അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

    സഹോദരങ്ങളുടെ ഐഡന്റിറ്റി ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല, സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തന്റെ വീടിന് സമീപം കരടി കറങ്ങുന്നത് കണ്ടതിനെത്തുടർന്ന് ഇയാൾ സ്വയ രക്ഷയ്ക്കായി തോക്ക് കൈയിലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ കരടിയെ ലക്ഷ്യംവെക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റത് ഇയാളുടെ സഹോദരന് ആയിരുന്നു. തൽക്ഷണം തന്നെ സഹോദരൻ മരണമടയുകയും ചെയ്തു. ഈ വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ച ശേഷം സ്വയം വെടിയുതിർത്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

    പോലീസ് പറയുന്നതനുസരിച്ച്, കരടിക്കെതിരെ ഉപയോഗിക്കുന്നതിന് "തോക്ക് ഉന്നം പിടിക്കുന്നതിനിടെ അബദ്ധത്തിൽ തന്റെ സഹോദരനെ യുവാവ് വെടിവെച്ചുകൊല്ലുകയായിരുന്നു" എന്ന സന്ദേശം പൊലീസിന് ലഭിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ സഹോദരൻ തന്നെയാണ് ഇക്കാര്യം പൊലീസിൽ വിളിച്ച് അറിയിച്ചത്. "അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ആകസ്മികമായ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്യാൻ 911 എന്ന നമ്പറിൽ വിളിച്ചതിന് ശേഷം വിളിച്ചയാൾ ജീവനൊടുക്കിയതാകാമെന്ന് കരുതുന്നു," പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

    ഇപ്പോൾ “കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല” എന്ന് ഒറിഗോൺ പൊലീസ് മേധാവിയുടെ ഓഫീസ് വ്യാഴാഴ്ച ഡെയ്‌ലിമെയിലിനോട് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

    Also Read- Shocking | 9-ാം നിലയില്‍ വീണ തുണിയെടുക്കാന്‍ പത്താംനിലയില്‍ നിന്ന് മകനെ ബെഡ്ഷീറ്റീല്‍ കെട്ടിയിറിക്കി അമ്മ; വീഡിയോ

    ഒറിഗോണിൽ ഏകദേശം 25,000 മുതൽ 30,000 വരെ കറുത്ത കരടികൾ വസിക്കുന്നുണ്ട്, ഒരു കരടിയെ കാണുന്നത് സംസ്ഥാനത്ത് അപൂർവമല്ല, ജോസഫൈൻ കൗണ്ടി പാർക്ക് ഡിപ്പാർട്ട്‌മെന്റിന്റെ അഭിപ്രായത്തിൽ, ഒറിഗോൺ 'ബ്ലാക്ക് ബിയർ കൺട്രി' എന്നാണ് അറിയപ്പെടുന്നത്.

    Also Read- Adidas Sports Bra Campaign | നഗ്നസ്തനങ്ങൾ അവതരിപ്പിച്ച് അഡിഡാസിന്റെ പുതിയ പരസ്യം; വാദപ്രതിവാദങ്ങളുമായി സോഷ്യൽ മീഡിയ

    കരടിയുടെ ആക്രമണം "അസാധാരണമാണ്" എന്നും മൃഗങ്ങൾ സാധാരണയായി "മനുഷ്യ സമ്പർക്കം ഒഴിവാക്കുന്നു" എന്നും പാർക്ക് ഡിപ്പാർട്ട്മെന്റ് പറഞ്ഞു, എന്നാൽ "കരടിയെ സമീപിക്കുന്നത് ഒരിക്കലും സുരക്ഷിതമല്ല" എന്നും അധികൃതർ ജനങ്ങളെ ഓർമ്മിപ്പിക്കുന്നു.

    News Summary- A young man commits suicide by shooting himself after his brother was accidentally shot while hunting a bear. The tragedy happened Tuesday morning in the Sunny Valley in Josephine County, near their home in the United States. This was reported by the American media.
    Published by:Anuraj GR
    First published: