• HOME
  • »
  • NEWS
  • »
  • world
  • »
  • MAN ENTERS GUINNESS RECORD FOR DRINKING 2 LITRE SODA IN 19 SECONDS MM

രണ്ട് ലിറ്റർ സോഡ കുടിയ്ക്കാൻ വെറും 19 സെക്കൻഡ്; ഗിന്നസ് റെക്കോർഡ് നേടി യൂട്യൂബർ

എറിക് ഒരു റാപ്പർ കൂടിയാണ്, ഇതുവരെ ഒൻപത് റാപ്പ് വീഡിയോകൾ എറിക് പുറത്തിറക്കിയിട്ടുണ്ട്

എറിക്

എറിക്

  • Share this:
    ശീതള പാനീയങ്ങളോടുള്ള ഇഷ്ടം ‘ഗിന്നസ് വേൾഡ് റെക്കോർഡ്’ എന്ന നേട്ടത്തിൽ എത്തിച്ചിരിക്കുകയാണ് എറിക് ‘ബാഡ്‌ലാൻഡ്‌സ്’ ബുക്കർ എന്ന യൂട്യൂബറെ. വെറും 18 സെക്കൻഡിനുള്ളിൽ രണ്ട് ലിറ്റർ കുപ്പിയിലുള്ള സോഡയാണ് ന്യൂയോർക്ക് സ്വദേശിയായ എറിക് കുടിച്ചു തീർത്തത്. എറിക് തന്റെ റെക്കോർഡ് നേട്ടം ചിത്രീകരിക്കുകയും വീഡിയോ പിന്നീട് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കിടുകയും ചെയ്തു.

    കുപ്പിയിലെ സോഡ അളക്കുന്നതിനു മുമ്പ് എറിക് തന്റെ റെക്കോർഡിനെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ക്ലിപ്പ് ആരംഭിക്കുന്നത്. സോഡയുടെ കൃത്യമായ അളവെടുത്തതിന് ശേഷം നിമിഷങ്ങൾക്കം അത് കുടിച്ചു തീർക്കുന്നത് കാണാം. സ്റ്റോപ്പ് വാച്ചിൽ വെറും 18.45 സെക്കൻഡിനുള്ളിലാണ് സോഡ മുഴുവൻ കുടിച്ചു തീർത്തിരിക്കുന്നത്.

    ഓൺലൈനിൽ പങ്കിട്ടതിന് ശേഷം, വീഡിയോയ്ക്ക് 1.5 മില്യണിലധികം വ്യൂകളും യൂട്യൂബിൽ 55000 ലൈക്കുകളും ലഭിച്ചു. വീഡിയോയോട് പ്രതികരിച്ചുകൊണ്ട് നിരവധിയാളുകൾ എറിക്കിന്റെ ലോക റെക്കോർഡിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. ഒരു മുഴുവൻ കടലും കുടിക്കാനുള്ള ശേഷി എറിക്കിനുണ്ടെന്ന് ചില ഉപയോക്താക്കൾ തമാശയായി പറയുകയും ചെയ്തിട്ടുണ്ട്.



    എറിക് പലപ്പോഴും തന്റെ യൂട്യൂബ് ചാനലായ ബാഡ്‌ലാൻഡ്‌സ് ചഗ്സിൽ വേഗത്തിൽ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമായ വീഡിയോകൾ പങ്കിടാറുണ്ട്. കൂടാതെ എറിക് ഒരു റാപ്പർ കൂടിയാണ്, ഇതുവരെ ഒൻപത് റാപ്പ് വീഡിയോകൾ എറിക് പുറത്തിറക്കിയിട്ടുണ്ട്.

    അസാധാരണമായ ഇത്തരം റെക്കോർഡുകൾ മുമ്പും ആളുകൾ സ്ഥാപിച്ചിട്ടുണ്ട്. സമാനമായ ഒരു റെക്കോർഡ് സ്റ്റീവൻ റപ്പൽ എന്ന അമേരിക്കക്കാരൻ മുമ്പ് നേടിയിരുന്നു. ഒരു ലിറ്റർ ഗ്രേവി വെറും 38.22 സെക്കൻഡിൽ കുടിച്ച് തീർത്താണ് ഇയാൾ റെക്കോർഡ് നേട്ടം കൈവരിച്ചത്. കെവിൻ സ്ട്രോൾ എന്ന മറ്റൊരാൾ 10.84 സെക്കൻഡിൽ ഒരു കുപ്പി മേപ്പിൾ സിറപ്പ് കുടിച്ചും ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.

    അടുത്തിടെ ഏറ്റവും വലിയ അളവിൽ വായ തുറന്ന് അമേരിക്കയിൽ നിന്നുള്ള ടിക്ക് ടോക്ക് താരം ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 31 വയസുള്ള സമാന്ത റാംസ്ഡെൽ വനിതകളുടെ വിഭാഗത്തിലാണ് റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 6.52 സെന്റീമീറ്റർ വിസ്തൃതിയിൽ വായ് തുറന്നാണ് യുവതി ലോക റെക്കോർഡിൽ ഇടം പിടിച്ചത്.

    വായ തുറന്നുള്ള വീഡിയോകളിലൂടെ ഒരു മില്യണോളം ഫോളോവേഴ്‌സിനെയാണ് സാമന്ത റാംസ്ഡെൽ ടിക്ക് ടോക്കിൽ നേടിയിട്ടുള്ളത്. ഒരു ആപ്പിൾ മുഴുവനായി തനിക്ക് വായിൽ ആക്കാൻ കഴിയും എന്നാണ് ഇവർ അവകാശപ്പെടുന്നത്. തന്റെ വലിയ വായ ഉപയോഗിച്ച് ധാരാളം വ്യത്യസ്ഥമായ വീഡിയോകൾ സമാന്ത സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. സൗത്ത് നോർവാക്കിലെ ഒരു ദന്ത ആരോഗ്യ കേന്ദ്രത്തിൽ എത്തിയാണ് തനിക്ക് എത്രത്തോളം വലിപ്പത്തിൽ വായ് തുറക്കാനാകും എന്ന കാര്യം സമാന്ത പരിശോധിച്ചത്.

    Summary: Taking his love for soft drinks to 'Guinness World Record' level, a New York man drank 2-litre bottled soda in just over 18 seconds. The man named Eric ‘Badlands’ Booker filmed his record-breaking drinking capabilities and the video was later shared on the official YouTube channel of Guinness World Record
    Published by:user_57
    First published:
    )}