• HOME
 • »
 • NEWS
 • »
 • world
 • »
 • ഗ്ലാസ് ബ്രിഡ്ജ് തകർന്നു; ചൈനയിലെ പാലത്തിൽ തൂങ്ങിനിൽക്കുന്ന യുവാവിന്റെ ചിത്രം വൈറൽ

ഗ്ലാസ് ബ്രിഡ്ജ് തകർന്നു; ചൈനയിലെ പാലത്തിൽ തൂങ്ങിനിൽക്കുന്ന യുവാവിന്റെ ചിത്രം വൈറൽ

സുരക്ഷാ ഉദ്യോഗസ്ഥർ ഉട൯ തന്നെ അപകട സ്ഥലത്തെത്തുകയും യുവാവിനെ രക്ഷിക്കുകയും ചെയ്തുവെന്ന് ക്സിനുവാ വാർത്ത ഏജ൯സി റിപ്പോർട്ട് ചെയ്യുന്നത്.

 • Last Updated :
 • Share this:
  ശക്തമായ കാറ്റിൽ തകർന്ന പാലത്തിൽ തൂങ്ങി നിൽക്കുന്ന യുവാവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലാണ് സംഭവം. രാജ്യത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പിയാംഗ് പർവ്വതത്തില്‍ നൂറ് മീറ്റർ ഉയർച്ചയിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് കൊണ്ടുള്ള പാലമാണ് തകർന്നത്.
  മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വന്ന കാറ്റിൽ പാലം തകരുകയും നിരവധി ഗ്ലാസ് കഷ്ണങ്ങൾ പറന്നു പോകുകയും ചെയ്തിരുന്നു.

  ലോംഗ്ജിഗ് നഗരത്തിന് സമീപമുള്ള പ്രകൃതിരമണീയമായ സ്ഥലത്തെ പാലമാണ് തകർന്നത്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ചിത്രത്തിൽ തകർന്ന പാലത്തിനു മുകളിൽ തൂങ്ങി നിൽക്കുന്ന യുവാവിന്റെ ചിത്രം കാണാം. സുരക്ഷാ ഉദ്യോഗസ്ഥർ ഉട൯ തന്നെ അപകട സ്ഥലത്തെത്തുകയും യുവാവിനെ രക്ഷിക്കുകയും ചെയ്തുവെന്ന് ക്സിനുവാ വാർത്ത ഏജ൯സി റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട സഞ്ചാരിയെ ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം ശാരീരികമായും മാനസികമായും നല്ല നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോംഗ്ജിഗ് സിറ്റിയുടെ വൈബ് പേജിലെ വിവരമനുസരിച്ച് അപകടം നടന്ന പ്രദേശത്ത് സന്ദർശകർക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

  Also Read-സ്റ്റിമുലേറ്റർ ഉപയോഗിച്ച് ആര്‍ത്തവ വേദന അനുഭവിച്ചറിഞ്ഞ് യുവാക്കൾ; വൈറല്‍ വീഡിയോ

  ചൈനയിൽ ഏകദേശം 2,300 ഗ്ലാസ് പാലങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നാണ് കണക്കു കൂട്ടപ്പെടുന്നത്.  ചെറു നടപ്പാലങ്ങൾക്ക് പുറമെയാണിത്. നടക്കാ൯ ഇഷ്ടപ്പെടുന്ന യാത്രക്കാരെ ആകർശിക്കാനും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ് ചൈന ഗ്ലാസ് പാലങ്ങൾ കൂടുതലായി നിർമ്മിക്കുന്നത്.

  ആദ്യമായിട്ടല്ല ചൈനയിൽ ഇത്തരമൊരു അപകടം നടക്കുന്നത്. 2018 ൽ സുരക്ഷാ പരിശോധനക്ക് ശേഷം ഹെബേയിൽ 32 പാലങ്ങൾ അടച്ചു പൂട്ടിയിരുന്നു. 2019 ഗ്വാ൯ക്സിയിൽ പാലം തകർന്നു വീണതിനെ തുടർന്ന് ഒരാൾ മരണപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2016 ൽ സാ൯ജിയാജിയിൽ ഗ്ലാസ് ബ്രിഡ്ജിന് മുകളിലൂടെ സഞ്ചരിക്കുന്ന വ്യക്തിയുടെ ശരീരത്തിലേക്ക് പാറ വീണു പരിക്കു പറ്റിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

  Also Read-യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആന; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

  ഈയടുത്ത് ചൈനയിൽ തന്റെ കാമുകിയെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി ഒരു സ്വകാര്യ ഉപദ്വീപ് നിർമ്മിച്ച യുവാവിന്റെ പരിശ്രമം വിഫലമായത് വാർത്തയായിരുന്നു. തെക്ക൯ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഹോത്വോ ഗ്രാമത്തിൽ നിർമ്മിച്ച ഈ ടൂറിസ്റ്റ് സ്പോട്ട് പ്രദേശത്തെ കാമുകീ കാമുകന്മാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണ്. ക്സൂ എന്ന പേരിൽ അറിയപ്പെടുന്ന മുപ്പത് വയസ്സുകാരനായ യുവാവാണ് തന്റെ കാമുകിയെ ഇംപ്രസ് ചെയ്യാനായി ഒരു സ്വകാര്യ ദ്വീപ് നിർമ്മിച്ചത്. തന്റെ ജീവിത കാലത്തെ മുഴുവ൯ സമ്പാദ്യവും ഇതിന് വേണ്ടി ചെലവഴിച്ചു എന്നാണ് പറയപ്പെടുന്നത്. ദ്വീപിന്റെ ചിത്രങ്ങൾ കണ്ടാൽ അതൊരു പിങ്ക് കൊട്ടാരം എന്നേ തോന്നൂ.

  പ്രണയസമ്മാനമായി ദ്വീപ് നൽകിയെങ്കിലും  “താങ്കൾ തന്ന സമ്മാനത്തിന് നന്ദി. പക്ഷെ നിനക്ക് എന്നേക്കാൾ നല്ല വേറെരാളെ കിട്ടും.” എന്നായിരുന്നു കാമുകി യുവാവിന് നൽകിയ മറുപടി.
  Published by:Asha Sulfiker
  First published: