HOME » NEWS » World »

ഭാര്യയെയും കുഞ്ഞിനേയും കാണാൻ ഭർത്താവ് കോവിഡ് ലക്ഷണം മറച്ചുവെച്ചു; ഇപ്പോൾ ഭാര്യയ്ക്ക് കോവിഡ് ലക്ഷണം

ആശുപത്രിയിലെത്തുന്നതിന് മുമ്പ് തനിക്ക് കൊറോണ ലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്നും ഭാര്യയെയും കുഞ്ഞിനെയും കാണുന്നതിനായി ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.

News18 Malayalam | news18-malayalam
Updated: April 2, 2020, 5:02 PM IST
ഭാര്യയെയും കുഞ്ഞിനേയും കാണാൻ ഭർത്താവ് കോവിഡ് ലക്ഷണം മറച്ചുവെച്ചു; ഇപ്പോൾ ഭാര്യയ്ക്ക് കോവിഡ് ലക്ഷണം
corona
  • Share this:
ന്യൂയോർക്ക്: കൊറോണ ലക്ഷണങ്ങൾ മറച്ചു വെച്ച് ഭർത്താവ് ഭാര്യയെയും നവജാത ശിശുവിനെയും ആശുപത്രിയിലെ പ്രസവ വാർഡിലെത്തി സന്ദർശിച്ചു. സന്ദർശനത്തിനു പിന്നാലെ ഭാര്യയ്ക്ക് കൊറോണ ലക്ഷണം. അമേരിക്കയിലാണ് സംഭവം. ന്യൂയോർക്കിലെ ആശുപത്രിയിലെ പ്രസവ വാർഡിലെത്തിയാണ് ഇയാൾ ഭാര്യയെ സന്ദർശിച്ചത്.

ആശുപത്രിയിലെത്തുന്നതിന് മുമ്പ് തനിക്ക് കൊറോണ ലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്നും ഭാര്യയെയും കുഞ്ഞിനെയും കാണുന്നതിനായി ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയതിനു പിന്നാലെ ഇയാളുടെ ഭാര്യയടക്കം പ്രസവ വാർഡിലുണ്ടായിരുന്ന എല്ലാവർക്കും വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ.

അതേസമയം കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഭർത്താവിനോടും ഭാര്യയോടും കുഞ്ഞിനൊപ്പം സ്വയം ക്വാറന്റൈനിലേക്ക് പോകാൻ നിർദേശിച്ചിരിക്കുകയാണ്. ന്യൂയോർക്കിലെ സ്റ്റോം മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ഇവരുടെ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

You may also like:''ഭാഗ് കൊറോണ': പ്രധാനമന്ത്രിക്കൊപ്പം കൊറോണയെ കൊല്ലാം; ലോക്ക്ഡൗണ്‍ ആസ്വദിക്കാൻ വീഡിയോ ഗെയിം
MLA
[PHOTO]
കോവിഡ് 19 ഭീതി: ഹോം ക്വാറന്റൈനിലിരുന്ന യുവാവ് ജീവനൊടുക്കി
[NEWS]
COVID 19| പരിശോധനകള്‍ വേഗത്തിലാക്കാന്‍ റിയല്‍ ടൈം PCR മെഷീനുകള്‍ വാങ്ങും: മന്ത്രി KK ശൈലജ
[NEWS]


ഇവരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ്. യുഎസിൽ കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് സംഭവം. നിലവിൽ 215,344 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം പേർ ഈ രോഗം മൂലം മരിച്ചു.
Published by: Gowthamy GG
First published: April 2, 2020, 5:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories