• HOME
  • »
  • NEWS
  • »
  • world
  • »
  • കാമുകിമാർ വിഷമിക്കുന്നത് സഹിക്കാനാവില്ല; രണ്ടുപേരെയും കാമുകൻ ഒന്നിച്ചങ്ങ് കെട്ടി

കാമുകിമാർ വിഷമിക്കുന്നത് സഹിക്കാനാവില്ല; രണ്ടുപേരെയും കാമുകൻ ഒന്നിച്ചങ്ങ് കെട്ടി

ഓഗസ്റ്റ് 17നാണ് വിവാഹം നടന്നത്. രണ്ട് സ്ത്രീകളുടെയും കുടുംബത്തിന് വരൻ സ്ത്രീധനം നൽകിയതായി വൈസ് മീഡിയ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

  • Last Updated :
  • Share this:
    കാമുകിമാർ വിഷമിക്കുന്നത് സഹിക്കാനാവാത്തതിനാൽ രണ്ടുപേരെയും കാമുകൻ ഒന്നിച്ച് വിവാഹം കഴിച്ചു. ഇന്തോനേഷ്യയിലാണ് സംഭവം. വൈസ് ഇന്തോനേഷ്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

    ഇന്തോനേഷ്യക്കാരനായ വരൻ രണ്ട് കാമുകിമാരുടെയും നടുവിലിരുന്ന് വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വരന്റെ പേര് പുറത്തുവിട്ടിട്ടില്ല.

    also read: ഉണ്ണീ വാവാവോ... പാറുക്കുട്ടിയായി പ്രേക്ഷകരെ കയ്യിലെടുത്ത അമേയയുടെ പാട്ട് വൈറൽ

    ഓഗസ്റ്റ് 17നാണ് വിവാഹം നടന്നത്. രണ്ട് സ്ത്രീകളുടെയും കുടുംബത്തിന് വരൻ സ്ത്രീധനം നൽകിയതായി വൈസ് മീഡിയ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വധുവിന്റെ കുടുംബത്തിന് വരൻ സ്ത്രീധനം നൽകുന്ന ചടങ്ങ് ഇന്തോനേഷ്യയിൽ സാധാരണ സംഭവമാണ്. വധുവിനെ പോറ്റാനുള്ള വരന്റെ പ്രാപ്തിയാണ് ഇത് കാണിക്കുന്നത്.

    ബഹുഭാര്യാത്വം ഇന്തോനേഷ്യയിൽ പുതിയ ആശയമല്ല. നിയമം അനുസരിച്ച് ഓരേ സമയം നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാൻ കഴിയും.

    കാമുകിമാരെ വിഷമിപ്പിക്കാതിരിക്കാനാണ് ഇരുവരെയും വിവാഹം കഴിച്ചതെന്ന് വരൻ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി. രണ്ട് സ്ത്രീകൾക്കും വിവാഹത്തിന് എതിർപ്പ് ഇല്ലായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
    First published: