Home | കോവിഡിനിടെ ഓസ്ട്രേലിയയിൽ കുടുങ്ങി; തിരിച്ചെത്തിയപ്പോൾ താമസിക്കാൻ വീടില്ല
Home | കോവിഡിനിടെ ഓസ്ട്രേലിയയിൽ കുടുങ്ങി; തിരിച്ചെത്തിയപ്പോൾ താമസിക്കാൻ വീടില്ല
കോവിഡ് മഹാമാരി പല രാജ്യങ്ങളെയും സാരമായി ബാധിച്ചു. അന്താരാഷ്ട്ര യാത്രകൾക്ക് നിയന്ത്രണങ്ങൾ വന്നു. ഇതേത്തുർന്ന് ഫിലിപ്പെ മാതാപിതാക്കളോടൊപ്പം ഓസ്ട്രേലിയയിൽ (Australia) കുടുങ്ങി.
കോവിഡിനിടെ ഓസ്ട്രേലിയയിൽ കുടുങ്ങി; തിരിച്ചെത്തിയപ്പോൾ താമസിക്കാൻ വീടില്ല | Man Returns From Abroad To See Stranger In His London Flat, He Can't Kick Him Out
Last Updated :
Share this:
അപരിചിതനായ ഒരാൾ സ്വന്തം താമസസ്ഥലത്ത് എത്തി അവിടെ സ്ഥിരതാമസമാക്കുക, അതേത്തുടർന്ന് അതുവരെ താമസിച്ചിരുന്ന സ്ഥലം നഷ്ടപ്പെടുക.. ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. ഫിലിപ്പെ സ്കലോറ (Filippe Scalora) എന്ന ഇംഗ്ലണ്ട് സ്വദേശിക്ക് സംഭവിച്ചത് അതാണ്. 2019-ലാണ് ഫിലിപ്പെ ലണ്ടനിൽ നിന്ന് ഒരു യാത്ര പുറപ്പെട്ടത്. എന്നാലതിനിടെ കോവിഡ് മഹാമാരി പല രാജ്യങ്ങളെയും സാരമായി ബാധിച്ചു. അന്താരാഷ്ട്ര യാത്രകൾക്ക് നിയന്ത്രണങ്ങൾ വന്നു. ഇതേത്തുർന്ന് ഫിലിപ്പെ മാതാപിതാക്കളോടൊപ്പം ഓസ്ട്രേലിയയിൽ (Australia) കുടുങ്ങി.
ഇതിനിടെ, ഫിലിപ്പെ താമസിച്ചിരുന്ന വീട് മറ്റു വാടകക്കാർക്ക് നൽകുകയാണെന്ന് ഹൗസിംഗ് അസോസിയേഷനിലെ ഒരു ജീവനക്കാരൻ അറിയിച്ചു. എന്നാൽ തിരിച്ചെത്തുമ്പോൾ മറ്റൊരു താമസ സ്ഥലം ശരിയാക്കിത്തരാമെന്നും ഫിലിപ്പെക്ക് അയാൾ ഉറപ്പുനൽകി. അയാളുടെ വാക്കുകൾ വിശ്വസിച്ച് ഫിലിപ്പെ വീടിന്റെ താക്കോൽ അയച്ചു കൊടുത്തു. നാട്ടിലുള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ വീട്ടിലെ സാധനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റുകയും വീട് വൃത്തിയാക്കി നൽകുകയും ചെയ്തു. എന്നാൽ അയാൾക്ക് പണം ഉണ്ടാക്കാനുള്ള ഒരു മാർഗമായിരുന്നു ഇതെന്ന് ഫിലിപ്പെ പിന്നീട് തിരിച്ചറിഞ്ഞു.
ഫിലിപ്പെയുടെ പരാതിയെ തുടർന്ന് തങ്ങളുടെ കെട്ടിടത്തിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് ഹൗസിങ് അസോസിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യായീകരിക്കാനാകാത്ത തെറ്റാണ് ജീവനക്കാരൻ ചെയ്തതെന്നും ഹൗസിങ് അസോസിയേഷൻ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡെക്കാറ എന്ന യുവതി തന്റെ വീട്ടിൽ ഒരു അപരിചിതൻ താമസമാക്കിയതിനെക്കുറിച്ച് ടിക് ടോക്കിലൂടെ സംസാരിച്ചിരുന്നു. താനറിയാതെ ഒരു പുരുഷൻ തന്റെ അപ്പാർട്ട്മെന്റിൽ താമസിക്കുന്നുണ്ടെന്ന സത്യം യുവതി ഞെട്ടലോടെയാണ് മനസിലാക്കിയത്. കൂർക്കംവലിയുടെ ശബ്ദം കേട്ടതോടെയാണ് ആ സത്യം ഡെക്കാറ തിരിച്ചറിഞ്ഞത്. തന്റെ അപ്പാർട്മെന്റ് ഉൾപ്പെടുന്ന കെട്ടിടത്തിൽ ഇടയ്ക്കിടെ ഈ അപരിചിതൻ എത്താറുണ്ടായിരുന്നു എന്നും ഇയാൾക്ക് സ്വന്തമായി വീടില്ലെന്നും ഡെക്കാറ വീഡിയോയിൽ പറയുന്നു. ഇങ്ങനെ ഒരാൾ കോമ്പൗണ്ടിൽ അലഞ്ഞുതിരിയുന്നതിനെക്കുറിച്ച് ഇ-മെയിൽ ലഭിച്ചിരുന്നെങ്കിലും അവൾ അത് ശ്രദ്ധിച്ചിരുന്നില്ല. അപ്പാർട്മെന്റിലെ താമസക്കാരോട് അവരുടെ വാതിലുകൾ എപ്പോഴും പൂട്ടിയിടണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള ഇ-മെയിൽ ആയിരുന്നു അത്.
''ഞാൻ എന്റെ വാതിൽ പൂട്ടിയിരുന്നില്ല. ഇത് ഒരു വർഷമായി തുടരുന്ന ഒരു ശീലമാണ്, കാരണം എന്റെ റൂംമേറ്റ്സിൽ ആരെങ്കിലും സാധാരണയായി ഇവിടെ ഉണ്ടാകും. പക്ഷേ അവർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് താമസം മാറിയിരുന്നു. അതിനാൽ ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്'', ഡെക്കാറ വീഡിയോയിൽ പറഞ്ഞു. ഡെക്കാറയുടെ റൂംമേറ്റിന്റെ മുറിയിലാണ് അപരിചിതൻ താമസമാക്കിയത്. റൂമിന്റെ വാതിൽ പൂട്ടിയിരുന്നു. കൂർക്കം വലിക്കുന്ന ശബ്ദം കേട്ടപ്പോളാണ് അവിടെ മറ്റാരോ ഉണ്ടെന്ന് ഡെക്കാറ മനസിലാക്കിയത്. എന്നാൽ അവൾ പോലീസിനെ വിളിച്ചില്ല. വാതിൽ തുറന്ന് ''ഇവിടെ ആരെങ്കിലും ഉണ്ടെങ്കിൽ, ഞാൻ അഞ്ച് മിനിറ്റ് നേരത്തേക്ക് പുറത്തേക്കു പോകുന്നു. ദയവായി നിങ്ങൾ പോകൂ'', എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ചെയ്തതെന്നും ഡെക്കാറ വീഡിയോയിൽ പറഞ്ഞു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.