പീറ്റര്‍ അപകട നില തരണം ചെയ്തെങ്കിലും തോക്ക് ഉപയോഗിച്ചതടക്കമുള്ള നിരവധി കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്
Peter Jacobsson
Last Updated :
Share this:
ലിങ്കണ്: ജനനേന്ദ്രിയത്തില്‍ സ്വയം വെടിവെച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീറ്റര്‍ ജേക്കബ്സണ് എന്ന 32 കാരനെയാണ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. തിരക്കേറിയ ടൗണില്‍ നിന്നാണ് പോക്കറ്റില്‍ കരുതിയ തോക്ക് ഉപയോഗിക്കുന്നത്.
പീറ്റര്‍ ജേക്കബ്സണ് .22 തോക്ക് തന്റെ പോക്കറ്റില്‍ കൊണ്ടുവരികയും തിരക്കേറിയ തെരുവില്‍ നിന്ന് വെടിവെക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെടിപൊട്ടിയപ്പോഴാണ് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പരുക്കേല്‍ക്കുന്നത്. ഇയാളിപ്പോള്‍ ചികിത്സയിലാണ്.
ആശുപത്രിയില്‍ കഴിയുന്ന പീറ്റര്‍ അപകട നില തരണം ചെയ്തെങ്കിലും തോക്ക് ഉപയോഗിച്ചതടക്കമുള്ള നിരവധി കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രയാന്‍ വെസ്റ്റ് ക്യാംപസിനു സമീപം ബുധനാഴ്ച രാത്രി 8.45 ഓടെയാണ് സംഭവമെന്ന് ലിങ്കണ് പൊലീസ് ഡിപ്പാര്‍ട്മെന്റിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
പോക്കറ്റില്‍ തോക്കുമായി യുവാവ് തെരുലവിലൂടെ നടക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. തിരക്കേറിയ സ്ഥലത്ത് നിന്ന് തോക്കുപയോഗിച്ചതിനും അപകടകരമാം വിധത്തിലുള്ള ആയുധം സൂക്ഷിച്ചതിനുമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.