HOME » NEWS » World » MAN TAKES INJURED COCKROACH TO THE VET FOR EMERGENCY TREATMENT GH

പരിക്ക് പറ്റിയ പാറ്റയെ മൃഗാശുപത്രിയിലെത്തിച്ച ദയാലു; ഡോക്റ്ററുടെ വൈറൽ പോസ്റ്റ്

ആദ്യമായാണ് തന്റടുത്തേക്ക് ആരെങ്കിലും ഒരു പാറ്റയെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത് എന്ന് ആ ഡോക്റ്റർ സമ്മതിക്കുന്നു.

News18 Malayalam | news18-malayalam
Updated: June 4, 2021, 2:35 PM IST
പരിക്ക് പറ്റിയ പാറ്റയെ മൃഗാശുപത്രിയിലെത്തിച്ച ദയാലു; ഡോക്റ്ററുടെ വൈറൽ പോസ്റ്റ്
Image:Facebook
  • Share this:
തികച്ചും അസാധാരണമായ ഒരു രോഗിയുടെ ചിത്രങ്ങളാണ് അടുത്തിടെ ഒരു തായ് ഡോക്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. റോഡരികിൽ പരിക്ക് പറ്റിയ നിലയിൽ ഒരാൾ കണ്ടെത്തിയ പാറ്റയായിരുന്നു ആ രോഗി.

കഴിഞ്ഞ ആഴ്ച റോഡരികിൽ ആരോ ചവിട്ടിയതിനെ തുടർന്ന് പരിക്ക് പറ്റി കിടന്ന പാറ്റയെയും കൊണ്ടാണ് ഒരു വ്യക്തി വെറ്റിനറി ഡോക്റ്ററായ തനുവിനെ കാണാനെത്തിയത്. റോഡരികിൽ കിടന്ന ആ പാറ്റയെ മരണത്തിന് വിട്ടുകൊടുക്കാൻ മനസ് വരാഞ്ഞ ആ വ്യക്തി പാറ്റയെ തന്റെ കൈവെള്ളയിലെടുത്ത് സായി റാക് മൃഗാശുപത്രിയിലേക്ക് വരികയായിരുന്നു. പാറ്റയെ ചികിത്സിക്കാൻ കൊണ്ടുവന്ന വ്യക്തിയെ നോക്കി പരിഹസിക്കാതെ ആ ഡോക്റ്റർ പാറ്റയെ സൗജന്യമായി ചികിത്സിച്ചു.

"ഇന്നലെ രാത്രി റോഡരികിൽ വെച്ച് ആരോ ഒരാൾ ഒരു പാറ്റയെ അബദ്ധവശാൽ ചവിട്ടിപ്പോയി. അപ്പോൾ അതിലൂടെ കടന്നുപോയ ദയാലുവായ ഒരു വ്യക്തി ഈ കാഴ്ച കാണുകയും അടിയന്തിരമായി പരിക്ക് പറ്റിയ പാറ്റയെ മൃഗാശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പാറ്റ രക്ഷപ്പെടാനുള്ള സാധ്യത 50% മാത്രമാണ്" എന്നാണ് പാറ്റയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആ ഡോക്റ്റർ കുറിച്ചത്. "ഇത് ഒരു തമാശയല്ല. എല്ലാ ജീവികളോടും ദയയും അനുകമ്പയും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന അനുഭവമാണ് ഇത്. ഇദ്ദേഹത്തെ പോലുള്ള ഒരുപാട് പേർ ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യമായാണ് തന്റടുത്തേക്ക് ആരെങ്കിലും ഒരു പാറ്റയെ കൊണ്ടുവരുന്നത് എന്ന് ആ ഡോക്റ്റർ സമ്മതിക്കുന്നു. എങ്കിലും അത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. എന്നാൽ, ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്ന ഒരു കണ്ടയിനറിലേക്ക് മാറ്റി പാറ്റയുടെ അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ശ്രമിക്കുക എന്നല്ലാതെ മറ്റൊന്നും ആ ഡോക്റ്റർക്കും ചെയ്യാനില്ല. പിന്നീട് കൂടുതൽ പരിചരണത്തിനായി ആ പാറ്റയെ മടക്കി കൊണ്ടുപോകാൻ ആ വ്യക്തിയെ താൻ അനുവദിച്ചതായും ഡോക്റ്റർ പറയുന്നു. ഫീസ് ഈടാക്കാതെ തികച്ചും സൗജന്യമായാണ് ഡോക്റ്റർ പാറ്റയെ ചികിത്സിച്ചത്.

You may also like:KSRTC യെ സ്വന്തമാക്കാൻ കേരളത്തെ സഹായിച്ചവരിൽ പ്രേം നസീറും കണ്ണൂർ ഡീലക്സ് എന്ന സിനിമയും

ആ പാറ്റ പിന്നീട് രക്ഷപ്പെട്ടോ അതോ ഒടുവിൽ മരണത്തിന് കീഴടങ്ങിയോ എന്നതിനെക്കുറിച്ചൊന്നും യാതൊരു അറിവുമില്ല. എന്നാൽ ആ ചെറിയ ജീവിയെ രക്ഷപ്പെടുത്താൻ അജ്ഞാതനായ ആ വ്യക്തിയും ഡോക്റ്ററും ചേർന്ന് നടത്തിയ ശ്രമം സമൂഹ മാധ്യമങ്ങളിൽ നിരവധി പേരുടെ ഹൃദയങ്ങൾ അലിയിക്കുന്നതായിരുന്നു.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കൾ ഏറ്റെടുത്തതോടെ ഡോക്റ്ററുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. സമാനമായ രീതിയിലുള്ള മറ്റൊരു വാർത്ത കുറച്ചു നാളുകൾക്ക് മുമ്പ് ഇതുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഇസ്രായേലി വനിത നടന്നു പോകവെ അറിയാതെ ഒരു ഒച്ചിനെ ചവിട്ടിപ്പോവുകയും ഒടുവിൽ പരിക്ക് പറ്റിയ അതിന്റെ പുറന്തോട് നേരെയാക്കാൻ അവർ അതിനെ ഒരു മൃഗാശുപത്രിയിൽ എത്തിച്ചതുമായിരുന്നു ആ വാർത്ത.
Published by: Naseeba TC
First published: June 4, 2021, 2:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories