• HOME
  • »
  • NEWS
  • »
  • world
  • »
  • ഭാര്യയോട് വഴക്കിട്ട് 450 കിലോമീറ്റർ നടന്നു; ലോക്ക്ഡൗൺ ലംഘിച്ച ഭർത്താവിന് 35000 രൂപയോളം പിഴ

ഭാര്യയോട് വഴക്കിട്ട് 450 കിലോമീറ്റർ നടന്നു; ലോക്ക്ഡൗൺ ലംഘിച്ച ഭർത്താവിന് 35000 രൂപയോളം പിഴ

അധികൃതർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ ഭാര്യ പിഴയടച്ച് ഭർത്താവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • Last Updated :
  • Share this:
    വീട്ടിൽ ഭാര്യയുമായി വഴക്ക് പതിവായി സ്വസ്ഥത നശിച്ചാലെന്തു  ചെയ്യും? ഉത്തരം ഈ നാൽപ്പത്തിയെട്ടുകാരൻ പറയും. ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ ഇയാള്‍ ഒന്നും നോക്കാതെ ഒറ്റനടത്തമായിരുന്നു. ഇങ്ങനെ നടന്ന് നടന്ന് പിന്നിട്ടത് 450 കിലോമീറ്ററും. വഴക്കിട്ടതിന്‍റെ ദേഷ്യത്തിൽ ഒന്നും ആലോചിക്കാതെ വീട്ടിൽ നിന്നിറങ്ങി നടപ്പ് തുടങ്ങിയ ഇയാൾക്ക് സ്ഥലകാല ബോധം വന്നത് പൊലീസിന്‍റെ കണ്ണിൽപ്പെട്ടതോടെയാണ്. വിവരങ്ങൾ അറിഞ്ഞ പൊലീസ് ലോക്ക്ഡൗൺ നിയമലംഘനത്തിന് മുപ്പത്തിഅയ്യായിരം രൂപ പിഴയും എഴുതിക്കൊടുത്തു.

    Also Read-മോഷ്ടിച്ച ടർക്കി കോഴിക്ക് 'മദ്യം കൊടുത്ത്' പിറന്നാളാഘോഷം; മൂന്ന് പേർ അറസ്റ്റിൽ

    ഇറ്റലിയിലെ കോമോ സ്വദേശിയായ ആൾക്കാണ് മുപ്പത്തിഅയ്യായിരത്തോളം രൂപ പിഴ ഇനത്തിൽ നഷ്ടമായത്. സംഭവം രസകരമാണ്. ഭാര്യയുമായി വഴക്കിട്ട് ഒന്നും നോക്കാതെ വീടു വിട്ടിറങ്ങിയ ഇയാൽ ഏകദേശം 450 കിലോമീറ്ററുകളാണ് കാൽനടയായി താണ്ടിയത്. എന്നാൽ രാജ്യത്തെ ലോക്ക്ഡൗൺ ചട്ടങ്ങൾ പ്രകാരം ഇത് നിയമലംഘനമാണ്. ഇതിനെ തുടർന്നാണ് പിഴയൊടുക്കേണ്ടി വന്നത്.

    Also Read-'മറുപടി എഴുതാൻ മറക്കരുത്'; നൂറ് വർഷം മുമ്പത്തെ കത്ത് കണ്ട് അന്തംവിട്ട് യുവതി

    ഭാര്യയോടുള്ള ദേഷ്യത്തിൽ വീടു വിട്ടിറങ്ങിയ താൻ മനസ് തണുപ്പിക്കാനാണ് ട്രെക്കിംഗിന് ഇറങ്ങിയതെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. ദിവസവും 65 കിലോമീറ്ററോളം ഹൈക്കിംഗ് ചെയ്തുവെന്നും ഇയാൾ പറഞ്ഞിരുന്നു. ആഡ്രിയാട്ടിക്ക് തീരത്തെ തീരദേശ നഗരമായ ഫാനോയിൽ ഇയാൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടാണ് പൊലീസ് തടഞ്ഞു നിര്‍ത്തിയത്. തുടർന്ന് ഇയാൾ 'അവസ്ഥ' വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ പിഴയും ലഭിച്ചു.

    Also Read-വിവാഹവേദിയിലെത്തി കോവിഡ് സുരക്ഷാ പ്രതിജ്ഞയെടുപ്പിച്ച് പൊലീസ്; സംസ്കൃത പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് എസ്പി

    അതീവക്ഷീണിതനായ അവസ്ഥയിലാണ് അധികൃതർ ഇയാളെ കണ്ടെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താൻ ഇത്രയും ദൂരം യാത്ര ചെയ്തുവെന്ന് വിശ്വസിക്കാൻ ഇയാള്‍ക്കും കഴിഞ്ഞിരുന്നില്ലെന്നും പറയപ്പെടുന്നു. ഇയാള്‍ നൽകിയ വിവരം അനുസരിച്ച് ഭാര്യയുമായി അധികൃതർ ബന്ധപ്പെട്ടു. ഭർത്താവിനെ കാണാതായെന്ന് കാട്ടി ഇവർ ഒരാഴ്ച മുമ്പ് തന്നെ പരാതി നൽകിയിരുന്നതായും തെളിഞ്ഞു.



    'കാൽനടയായാണ് ഇത്രയും ദൂരമെത്തിയതെന്നാണ് ഇയാള്‍ പറഞ്ഞതെന്നാണ് മാധ്യമങ്ങളിലെ റിപ്പോർട്ട്. വഴിയരികിൽ കണ്ടുമുട്ടിയിരുന്ന ആളുകൾക്ക് ഭക്ഷണവും വെള്ളവും നൽകിയിരുന്നു' എന്നായിരുന്ന് പറഞ്ഞത്. പുലർച്ചെ രണ്ട് മണിയോടെയാണ് അലഞ്ഞുതിരി‍ഞ്ഞു നടക്കുന്ന ഇയാൾ പൊലീസിന്‍റെ കണ്ണിൽപ്പെടുന്നത്. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെ കർശന കർഫ്യു പ്രഖ്യാപിച്ചിരിക്കുന്ന രാജ്യത്ത് നിയമലംഘനം നടത്തിയതിനാണ് ഇയാള്‍ക്ക് പിഴ ചുമത്തിയത്. അധികൃതർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ ഭാര്യ പിഴയടച്ച് ഭർത്താവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
    Published by:Asha Sulfiker
    First published: