തെഹ്റാന്: കൊലപാതക (murder) കുറ്റത്തിന് വധശിക്ഷയ്ക്ക് (death penalty) വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ഇരയുടെ കുടുംബം മാപ്പുനല്‍കിയത് അറിഞ്ഞ് നെഞ്ചുപൊട്ടി മരിച്ചു. ഇറാന് സ്വദേശിയായ അക്ബര്‍ ആണ് മരിച്ചത്. മാപ്പു ലഭിച്ചതറിഞ്ഞ 55കാരന് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
ബന്ദര്‍ അബ്ബാസിലെ കോടതിയാണ് ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയതോടെ വധശിക്ഷ ഒഴിവാക്കിയത്. 18വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു. ഇരയുടെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനിടെ നടത്തിയിരുന്നു.
ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയെന്നും കോടതി ഇത് അംഗീകരിച്ച് വധശിക്ഷ ഒഴിവാക്കിയെന്നും കേട്ടതോടെ പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരിച്ചു. ഇറാനില്‍ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്കിയാല് മാത്രമെ വധശിക്ഷയില്‍ നിന്ന് ഒഴിവാകുകയുള്ളൂ.
Murder | കര്‍ണാടകയില്‍ ബജ്റങ് ദള്‍ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു; കനത്ത പോലീസ് കാവല്‍
ബെംഗളൂരു: കര്‍ണാടകയില്‍ ബജ്റങ് ദള്‍(Bajrang Dal) പ്രവര്‍ത്തകനെ കുത്തിക്കൊന്നു(Murder). ശിവമോഗ സ്വദേശിയായ ഹര്‍ഷ(26)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. നാലുപേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരെക്കുറിച്ച് സൂചന ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം ശിവമോഗയിലെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പൊലീസ് സംഘമാണ് ശിവമോഗയില്‍ ക്യാമ്പ് ചെയ്യുന്നത്. വിവിധയിടങ്ങളില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.