വ്യഭിചാരത്തിനെതിരെ കർശന നിയമത്തിന് പ്രവർത്തിച്ചയാൾക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ

ഇന്തോനേഷ്യയിൽ കർശന ഇസ്ലാമിക നിയമമായ ശരീഅത്ത് നടപ്പാക്കുന്ന ഏക സ്ഥലമായ  അസെഹ് പ്രവിശ്യയിൽ അമുസ്‌ലിംകൾക്കും ശരീഅത്ത് നിയമം ബാധകമാണ്.

News18 Malayalam | news18-malayalam
Updated: November 1, 2019, 10:59 PM IST
വ്യഭിചാരത്തിനെതിരെ കർശന നിയമത്തിന് പ്രവർത്തിച്ചയാൾക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ
punishment
  • Share this:
വ്യഭിചാരത്തിനെതിരെ കർശനമായ നിയമങ്ങൾ തയ്യാറാക്കുന്ന സംഘടനയിലെ അംഗത്തിനു വ്യഭിചാരത്തിനുള്ള ശിക്ഷയായ പരസ്യമായി ചൂരലടി . ഇൻഡോനേഷ്യയിലെ ഒരു ഇസ്ലാമിക നേതാവിനാണ് വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നതിന്  താൻ കൂടി നിർദേശിച്ച ഈ ശിക്ഷ ലഭിച്ചത്. അസെഹ് ഉലമ കൗൺസിലിലെ (എംപിയു) 46 കാരനായ മുഖ്ലിസ് ബിൻ മുഹമ്മദിനെയാണ് 28 തവണ ചൂരലിന് അടിച്ചത്. ഇയാളുമായി ബന്ധമുള്ള സ്ത്രീയ്ക്ക് 23 തവണ ചൂരലടിയേറ്റു.

also read:കാമുകന് സഹോദരിയുടെ നഗന ദൃശ്യങ്ങൾ അയച്ചു കൊടുത്തു; യുവതി അറസ്റ്റില്‍

ടൂറിസ്റ്റ് ബീച്ചിനടുത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്നുമാണ് ഇരുവരെയും കഴിഞ്ഞമാസം പിടികൂടിയത്.

ഇന്തോനേഷ്യയിൽ കർശന ഇസ്ലാമിക നിയമമായ ശരീഅത്ത് നടപ്പാക്കുന്ന ഏക സ്ഥലമായ  അസെഹ് പ്രവിശ്യയിൽ അമുസ്‌ലിംകൾക്കും ശരീഅത്ത് നിയമം ബാധകമാണ്.

അസെഹിൽ ശരീഅത്ത് നിയമം തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും പ്രാദേശിക സർക്കാരിനെയും നിയമസഭയെയും ഉപദേശിക്കുന്നതാണ് എം‌പി‌യു.

“ഇത് ദൈവത്തിന്റെ നിയമമാണ്. എം‌പി‌യു അംഗമാണെങ്കിൽ പോലും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ആരെയും അടിക്കണം,” അസെഹ് ജില്ലാ ഡെപ്യൂട്ടി മേയർ ഹുസൈനി വഹാബ് ബിബിസിയോട് പറഞ്ഞു. മുഹ്‌ലിസിനെ എംപിയുവിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൂരലടി നടത്തുന്നവരെ തിരിച്ചറിയപ്പെടാതിരിക്കാൻ അവരുടെ കണ്ണുകൾ ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും മൂടുന്നു. കുട്ടികൾ കാണുന്നതിന് വിലക്കുണ്ടെങ്കിലും ചൂരലടി ഓപ്പൺ എയർ പ്ലാറ്റ്ഫോമിൽ പരസ്യമായി നടക്കണം.

വിവാഹേതര ലൈംഗികബന്ധം, ചൂതാട്ടം, മദ്യപാനം, ഉൽപാദനം, വിതരണം എന്നിവയെല്ലാം ശരീഅത്ത് നിയമപ്രകാരം നിയമവിരുദ്ധമാണ്.സ്വവർഗരതിക്കെതിരായ  നിയമങ്ങൾ  2014 ൽ പാസാക്കി അടുത്ത വർഷം പ്രാബല്യത്തിൽ വരികയും ചെയ്തു 2017 ൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രണ്ട് പുരുഷന്മാർക്ക് 83 തവണ വീതം ചൂരൽ അടിയാണ് ശിക്ഷ ലഭിച്ചത് .
First published: November 1, 2019, 10:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading